Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദീപാവലിക്ക് സാൽ മുബാറക്ക് ആശംസിച്ച് ബൈഡൻ; ഹിന്ദു ഉത്സവത്തിന് മുസ്ലിം മാതൃകയിൽ ആശംസ നേർന്നതിൽ ഉറഞ്ഞു തുള്ളി സോഷ്യൽ മീഡിയയും; ദീപാവലി ട്വിറ്റിൽ പുലിവാല് പിടിച്ച് ജോ ബൈഡൻ; ആയുധമാക്കി ട്രംപ് അനുകൂലികളും

ദീപാവലിക്ക് സാൽ മുബാറക്ക് ആശംസിച്ച് ബൈഡൻ; ഹിന്ദു ഉത്സവത്തിന് മുസ്ലിം മാതൃകയിൽ ആശംസ നേർന്നതിൽ ഉറഞ്ഞു തുള്ളി സോഷ്യൽ മീഡിയയും; ദീപാവലി ട്വിറ്റിൽ പുലിവാല് പിടിച്ച് ജോ ബൈഡൻ; ആയുധമാക്കി ട്രംപ് അനുകൂലികളും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യക്കാർക്ക് ട്വിറ്റർ വഴി ദീപാവലി ആശംസ നേർന്ന് ജോ ബൈഡൻ പെട്ടു. അഭിലഷണീയമായി ദീപാവലിക്ക് 'സാൽ മുബാറക്' ആശംസിച്ചതാണ് ചിലരെ ചൊടിപ്പിച്ചത്. 'ദീപങ്ങളുടെ ഉത്സവം ആഘോഷിക്കുന്ന ലക്ഷക്കണക്കിന് ഹിന്ദുക്കൾ, ജൈനന്മാർ, സിഖുകാർ, ബുദ്ധമതക്കാർ എന്നിവർക്ക്, ഞാനും ദീപാവലി ആശംസകൾ നേരുന്നു. നിങ്ങളുടെ പുതുവർഷത്തിൽ പ്രതീക്ഷയും സന്തോഷവും സമൃദ്ധിയും നിറയട്ടെ. സാൽ മുബാറക്' ബൈഡൻ ട്വീറ്റ് ചെയ്തു.

 

ഇതോടെ ട്വിറ്ററിൽ ബൈഡനെതിരെ പ്രതിഷേധം ഉയർന്നു. സാൽ മുബാറക് ഇസ്ലാമിക രീതിയിലുള്ള ആശംസയാണെന്നും ദീപാവലിക്ക് അത്തരത്തിൽ ആശംസിച്ച് ശരിയായില്ലെന്നും ചൂണ്ടിക്കാട്ടി പലരും രംഗത്തെത്തി. എന്നാൽ സാൽ മുബാറക്കിന് ഇസ്ലാമിക ഉത്സവങ്ങളുമായി ബന്ധമില്ല. ഗുജറാത്തിലെ പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ടതാണ് സാൽ മുബാറക്. ദീപാവലിയുടെ തൊട്ടടുത്ത ദിവസമാണ് ഗുജറാത്തിൽ പുതുവത്സരാഘോഷിക്കുക. പാഴ്‌സി, ഹിന്ദുക്കൾ, ജൈനന്മാർ, സിഖുകാർ എന്നിവരും ആഘോഷിക്കാറുണ്ട്.

2017 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇതിനെക്കുറിച്ച് ട്വീറ്റ് ചെയ്തിരുന്നു. ട്വീറ്റ് 'വൈറൽ' ആയതോടെ ബൈഡന്റെ ആശംസയിൽ അഭിമാനം പ്രകടിപ്പിച്ച് ഗുജറാത്തിൽ നിന്നുള്ള പലരും രംഗത്തെത്തി. ഇന്ത്യയിലും പാക്കിസ്ഥാനിലും ആഘോഷിക്കുന്ന സൗരാഷ്ട്രിയൻ പുതുവത്സരമായ 'നൗറോസ്' ആഘോഷിക്കാൻ പാഴ്‌സി സമൂഹം 'സാൽ മുബാറക്' ഉപയോഗിക്കുന്നു. അറബിക്കിൽ 'സാൽ' എന്നാൽ വർഷം എന്നും 'മുബാറക്' എന്നാൽ അഭിനന്ദനങ്ങൾ എന്നുമാണ് അർഥം.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP