Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

6000 കോടിയുടെ വിദേശ ഫണ്ടിന്റെ കണക്കു കാണിക്കണം; നേരിട്ട് ഹാജരാകേണ്ട 63 അക്കൗണ്ട് ഉടമകളിൽ മംഗളം ടിവിയുടെ അണിയറക്കാരും; ആദായ നികുതി വകുപ്പ് നിലപാട് കടുപ്പിച്ചതോടെ ബിലിവേഴ്‌സ് ചർച്ച് അടിമുടി വെട്ടിൽ; നെഞ്ചിടിപ്പോടെ മുതിർന്ന വൈദികരും അടുപ്പക്കാരും; സഭയ്ക്കുള്ളിൽ ചെന്നായ്ക്കൾ വളരുന്നേ.. എന്ന് കെ പി യോഹന്നാൻ രഹസ്യയോഗത്തിൽ നിലവിളിച്ചത് വെറുതേയല്ല

6000 കോടിയുടെ വിദേശ ഫണ്ടിന്റെ കണക്കു കാണിക്കണം; നേരിട്ട് ഹാജരാകേണ്ട 63 അക്കൗണ്ട് ഉടമകളിൽ മംഗളം ടിവിയുടെ അണിയറക്കാരും; ആദായ നികുതി വകുപ്പ് നിലപാട് കടുപ്പിച്ചതോടെ ബിലിവേഴ്‌സ് ചർച്ച് അടിമുടി വെട്ടിൽ; നെഞ്ചിടിപ്പോടെ മുതിർന്ന വൈദികരും അടുപ്പക്കാരും; സഭയ്ക്കുള്ളിൽ ചെന്നായ്ക്കൾ വളരുന്നേ.. എന്ന് കെ പി യോഹന്നാൻ രഹസ്യയോഗത്തിൽ നിലവിളിച്ചത് വെറുതേയല്ല

മറുനാടൻ മലയാളി ബ്യൂറോ

തിരുവല്ല: ബിലീവേഴ്‌സ് ചർച്ചിൽ ആദായനികുതി വകുപ്പു റെയ്ഡു നടത്തി പതിനാലര കോടി രൂപ പിടിച്ചെടുത്ത് ശേഷം സഭയെ അടിമുടി വെട്ടിലാക്കുന്ന കാര്യങ്ങളാണ് തുടർന്നും സംഭവിക്കുന്നത്. സഭയിലെ മുതിർന്ന ആൾക്കാരെല്ലാം തന്നെ വിദേശഫണ്ടിന്റെ കാര്യത്തിൽ കണക്കു പറയേണ്ട അവസ്ഥയിലാണ്. ഈ സാഹചര്യത്തിൽ ചർച്ചുമായ ബന്ധമുള്ളവരെ ചോദ്യം ചെയ്യാനായി ആദായനികുതി വകുപ്പു വരും ദിവസങ്ങളിൽ വിളിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ ആകെ അങ്കലാപ്പിൽ ആയാണ് ബിഷപ്പ് കെ പി യോഹന്നാൻ സഭയുടെ ചുമതലക്കാരുടെയും അടുപ്പക്കാരുടെയും രഹസ്യ യോഗം കഴിഞ്ഞ ദിവസം വിളിച്ചത്.

ഇന്ത്യയിൽ ഇപ്പോൾ നടക്കുന്ന കാര്യങ്ങളിൽ അതീവ അങ്കലാപ്പിലാണ് യോഹന്നാൻ ഉള്ളത്. താൻ കെട്ടിപ്പടുത്ത സഭാസാമ്രാജ്യം കൈവിട്ടു പോകുമോ എന്ന ആശങ്കയിലാണ് അദ്ദേഹം. സഭ ആറായിരം കോടി രൂപയുടെ വിദേശ സഹായം സ്വീകരിച്ചു എന്നാണ് ഇൻകംടാക്‌സിന് ബോധ്യമായിട്ടുള്ളത്. ഇന്ത്യലേക്ക് അനധികൃതമായി പണം ഒഴുകുകയായിരുന്നു എന്നാണ് കണ്ടെത്തൽ. കണ്ടെത്തിയ അനധികൃത പണത്തിന്റെ കണക്കുകൾ കൃത്യമായി ആദായ നികുതി വകുപ്പിനെ ബോധ്യപ്പെടുത്താൻ സഭക്ക് സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ മുൻകാലങ്ങളിൽ എത്തിയ ഫണ്ടിലേക്കു കൂടി പരിശോധന കടക്കുകയാണ്.

വിദേശത്തുനിന്ന് കിട്ടിയ പണം വകമാറ്റി ചെലവഴിച്ചുവെന്നും ആദായ നികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇത് തീർത്തും നിയമവിരുദ്ധമാണ്. ഇങ്ങനെ പണം വകമാറ്റിയ കുറ്റത്തിന് വിദേശത്തും യോഹന്നാൻ വിചാരണ നേരിടുകയാണ്. അതിന് പിന്നിലെ ഇന്ത്യയിലും കേസു മുറുകുന്നത് സഭയെ തീർത്തും പ്രതിസന്ധിയിൽ ആക്കുകയാണ്. ആദായ നികുതി വകുപ്പ് അന്വേഷണ സംഘം മംഗളം ടിവി സിഇഒ ആർ. അജിത്ത് കുമാർ ഉൾപ്പെടെയുള്ളവരോട് വിശദീകരണം തേടിയിട്ടുണ്ട്. ആദായ നികുതി വകുപ്പ് മംഗളം ടിവിയിലും റെയ്ഡ് നടത്തിയിരുന്നു. ഇവിടെയും സംശയാസ്പദമായി ചിലത് കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് ബിലീവേഴ്സ് ചർച്ചിന്റെയും മംഗളം ടിവിയുടെയും ഉടമസ്ഥർ ഉൾപ്പെടെ 63 അക്കൗണ്ട് ഉടമകൾക്ക് നേരിട്ട് ഹാജരാകാൻ ഉത്തരവ് നൽകിയിട്ടുണ്ട്.

ഈ 63 പേർ ആദായ നികുതി വകുപ്പിന് മുന്നിൽ കാണിക്കുന്ന കണക്കുകൾ ഏറെ നിർണായകമായി മാറിയേക്കും. കൊച്ചിയിലെ ഡയറക്ടർ ജനറൽ ഓഫ് ഇൻകം ടാക്‌സിന്റേതാണ് ഉത്തരവ്.സഭയിലെ മുതിർന്ന പുരോഹിതർ, ഉദ്യോഗസ്ഥർ, സഭയുമായി അടുത്ത് നിൽക്കുന്ന വിശ്വാസികൾ എന്നിവരോടാണ് കൊച്ചിയിലെ ഓഫീസിൽ നേരിട്ട് ഹാജരാകാൻ നിർദ്ദേശം നൽകിയത്. നോട്ടീസ് ആരോപണവിധേയരിൽ എത്തുന്ന മുറയ്ക്ക് നടപടിക്രമങ്ങൾ ആരംഭിക്കും.

6000 കോടിയുടെ അനധികൃത വിദേശ സഹായം സംബന്ധിച്ച അവ്യക്തതകളാണ് നിലവിലുള്ളത്. ഇതിൽ നാട്ടിലുള്ളവരുടെ മാത്രമാണ് അക്കൗണ്ടുകൾ സംബന്ധിച്ച് ചോദ്യം ചെയ്യുന്നത്. സഭയുടെ പേരിൽ വിദേശത്ത് നിന്ന് സ്വീകരിച്ച സാമ്പത്തിക സഹായം വ്യാപകമായി വകമാറ്റിയെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. രാജ്യത്ത് സുവിശേഷ പ്രവർത്തകരെ വേട്ടയാടുകയാണെന്നും ബിലീവേഴ്‌സ് ചർച്ചിനെതിരെ നടക്കുന്ന നീക്കങ്ങൾ ആസൂത്രിതമാണെന്നും ബിലീവേഴ്‌സ് ചർച്ച് മെത്രോപ്പൊലീത്ത ഫാ മോറൻ മോർ അതനേഷ്യസ് യോഹന്നാൻ റെയ്ഡ് നടപടികളോട് ആദ്യമായി പ്രതികരിച്ചത്.

ബിലീവേഴ്‌സ് ചർച്ചിനെതിരെയുള്ള നീക്കങ്ങളിൽ സർക്കാരിനെ പഴിക്കുന്നില്ലെന്നും, സഭയ്ക്കുള്ളിൽ ആരും അഴിമതി നടത്തിയിട്ടില്ലെന്നും മെത്രോപ്പൊലീത്ത കെ.പി. യോഹന്നാൻ പറയുന്നു. സഭയ്ക്കുള്ളിൽ തന്നെ കുഞ്ഞാടുകളെ കടിച്ച് കീറുന്ന ചെന്നായ്ക്കൾ ജീവിച്ചിരിക്കുന്നുണ്ടെന്നും അവർക്ക് യേശു മറുപടി നൽകുമെന്നുമാണ് കഴിഞ്ഞ ദിവസം രഹസ്യമായി നടന്ന സൂം മീറ്റിംഗിൽ യോഹന്നാൻ പറഞ്ഞത്. ഹിന്ദുക്കളല്ല സഭയെ വേട്ടാടുന്നത്, മറിച്ച് ക്രിസ്ത്യാനികൾ തന്നെയാണ് സഭയ്ക്ക് എതിരെ നീക്കം നടത്തുന്നതെന്നും അദ്ദേഹം പറയുന്നു.

എല്ലാ രാജ്യത്തും കൃത്യമായി ഓഡിറ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യാ സാമ്രാജ്യത്തിൽ ബിലവീഴേസ് ചർച്ചിന്റെ ആധാരം...കള്ളപ്പണം ഇന്നുവരെ ഒരു ആധാരത്തിൽ പോലും കൊള്ളിച്ചിട്ടില്ല. പൂർണ തുക കാട്ടിയാണ് അടയ്ക്കാറ്. ഒരുപാട് തവണ എയർപോർട്ടിൽ വന്നിട്ടുണ്ട്. ബാഗിൽ ഒരു ബൾബ് ഉണ്ടെങ്കിൽ പോലും ഞാൻ കസ്റ്റംസിനെ അറിയിക്കാണ് പതിവെന്നും യോഹന്നാൻ വ്യക്തമാക്കിയിരുന്നു.

ബിലീവേഴ്‌സ് ചർച്ചിലെ ഇൻകം ടാക്‌സ് റെയ്ഡ് ആറ് മാസമായിട്ടാണ് നടക്കുന്നത്. സർക്കാർ ഉത്തരവാണിത്. പലരും എനിക്ക് ഊമക്കത്ത് എഴുതിയിട്ടുണ്ട്. ഞാൻ ഇതൊന്നും വിശ്വസിച്ചിട്ടില്ല. തെളിവില്ലാതെ ഞാൻ വിശ്വസിക്കാറില്ല. എനിക്ക് സിജോ അച്ഛന്റേയോ ഡോ ഡാനിയേലിന്റേയോ വീട്ടിൽ പോയി അന്വേഷിക്കേണ്ട കാര്യമില്ല. പക്ഷേ ഇൻംടാക്‌സ് അന്വേഷിക്കുകയാണ്. അവർ പബ്ലിക്കായിട്ടാണ് ശാസിച്ചത്. നിങ്ങളുടെ സഭയുടെ കുഞ്ഞാടുകൾ ഒരു പണവും മോഷ്ടിച്ചില്ല എന്നാണ് റെയ്ഡിന് വന്ന ഉദ്യോഗസ്ഥർ തന്നെ എന്നോട് പറഞ്ഞത്.- യോഹന്നാൻ യോഹത്തിൽ പറഞ്ഞു. 160 ലേറെ വിശ്വാസികളുമായിട്ടാണ് യോഗം സൂം മീറ്റിങ് വഴി നടന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP