Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പത്ത് വർഷങ്ങൾക്ക് ശേഷം വീണ്ടും ബിഗ് സ്‌ക്രീനിലേക്ക്; മിനി സ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ടനായിക ധന്യാ മേരി വർഗീസ് ടൊവിനോ ചിത്രത്തിൽ; മടങ്ങി വരവ് ചിത്രം ഉയരെ സംവിധായകൻ മനു അശോകൻ ഒരുക്കുന്ന 'കാണെക്കാണെ'യിലൂടെ

പത്ത് വർഷങ്ങൾക്ക് ശേഷം വീണ്ടും ബിഗ് സ്‌ക്രീനിലേക്ക്; മിനി സ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ടനായിക ധന്യാ മേരി വർഗീസ് ടൊവിനോ ചിത്രത്തിൽ; മടങ്ങി വരവ് ചിത്രം ഉയരെ സംവിധായകൻ മനു അശോകൻ ഒരുക്കുന്ന 'കാണെക്കാണെ'യിലൂടെ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വെള്ളിത്തിരയിലെ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് നടി ധന്യാ മേരി വർഗീസ്. ഒരുകാലത്ത് സിനിമയിൽ അറിയപ്പെടുന്ന നടിയായിരുന്ന അവർ പിന്നീട് സീരിയലുകൡലൂടെയാണ് കൂടുതൽ ശ്രദ്ധ നേടിയത്. ഇപ്പോൾ ധന്യാ മേരി വർഗീസ് വീണ്ടും സിനിമയിലേക്ക മടങ്ങുകയാണ്. പത്ത് വർഷത്തെ ഇടവേളക്ക് ശേഷമാണ് ധന്യ സിനിമയിലേക്ക് ചുവടു വെക്കുന്നത്.

തലപ്പാവ്,റെഡ് ചില്ലീസ്, ദ്രോണ തുടങ്ങിയവയാണ് ധന്യയുടെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങൾ. ബിഗ് സ്‌ക്രീനിലേക്കുള്ള മടങ്ങിവരവിന്റെ വിവരം ധന്യ തന്നെയാണ് അറിയിച്ചത്.

ടൊവിനോ തോമസും ഐശ്വര്യ ലക്ഷ്മിയും ഒന്നിക്കുന്ന പുതിയ ചിത്രം 'കാണെക്കാണെ'യിലാണ് ധന്യ അഭിനയിക്കുന്നത്. 2006ൽ തിരുടി എന്ന ചിത്രത്തിലൂടെയാണ് താരം ധന്യ ബിഗ് സ്‌ക്രീനിൽ എത്തിയത്. ഇടവേളയ്ക്ക് ശേഷം വീണ്ടും സ്‌ക്രീനിൽ എത്തുന്നതിന്റെ സന്തോഷത്തിലാണ് ധന്യ ഇപ്പോൾ.

'ഏകദേശം 10 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ബിഗ് സ്‌ക്രീനിന് മുന്നിൽ വരാൻ പേകുന്നതിന്റെ ആവേശത്തിലാണ്. വെള്ളിത്തിരയിൽ ഞാൻ അവസാനമായി പ്രത്യക്ഷപ്പെട്ടത് നമ്മുടെ പ്രിയപ്പെട്ട ലാലേട്ടന്റെ മകളുടെ വേഷത്തിൽ ആയിരുന്നു. ഇന്നത്തെ യൂത്ത് ഐക്കൺസ് ടൊവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി എന്നിവരോടൊപ്പം ഒരു ചെറിയ വേഷം ചെയ്യാൻ പോകുകയാണ് ഇപ്പോൾ. ഉയരെക്ക് ശേഷം മനു അശോകൻ ആണ് കാണെക്കാണെ ഒരുക്കുന്നത്. മാത്രമല്ല എന്റെ മുൻ സിനിമകളിൽ പ്രവർത്തിച്ചിട്ടുള്ള ഛായാഗ്രാഹകൻ ആൽബി ഉൾപ്പെടെ പരിചിതരായ നിരവധിപേർക്കൊപ്പം വീണ്ടും വർക്ക് ചെയ്യാൻ കഴിഞ്ഞതിലും ഒരുപാട് സന്തോഷമുണ്ട്. പിന്തുണച്ച കാണെക്കാണെ മുഴുവൻ ടീമിനും നന്ദി', ധന്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ലൊക്കേഷനിൽ നിന്നുള്ള ഏതാനും ചിത്രങ്ങളും ധന്യ പങ്കുവച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP