Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബീഹാറിൽ ബിജെപിയുടെ നിയമസഭാ കക്ഷി നേതാവായി തർകിഷോർ പ്രസാദ്; പാർട്ടി ഏൽപ്പിക്കുന്ന ദൗത്യം നിർഹിക്കുമെന്ന് സുശീൽ മോദി

ബീഹാറിൽ ബിജെപിയുടെ നിയമസഭാ കക്ഷി നേതാവായി തർകിഷോർ പ്രസാദ്; പാർട്ടി ഏൽപ്പിക്കുന്ന ദൗത്യം നിർഹിക്കുമെന്ന് സുശീൽ മോദി

മറുനാടൻ ഡെസ്‌ക്‌

പാട്‌ന: ബീഹാറിൽ ബിജെപിയുടെ നിയമസഭാ കക്ഷി നേതാവായി തർകിഷോർ പ്രസാദിനെ തിരഞ്ഞെടുത്തു. നിലവിലെ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദിയാണ് ഇക്കാര്യം അറിയിച്ചത്. കത്തിഹാർ എംഎൽഎയാണ് തർകിഷോർ പ്രസാദ്. നിയമസഭാ കക്ഷി ഉപനേതാവായി ബെട്ടിയ എംഎൽഎ രേണു ദേവിയെ തിരഞ്ഞെടുത്തു. നോനിയ സമുദായാംഗമായ രേണു ദേവി ഇത് നാലാം തവണയാണ് എംഎൽഎയാകുന്നത്.

സുശീൽ കുമാർ മോദി തന്നെ സഭാകക്ഷി നേതാവായി തുടരുമെന്നായിരുന്നു റിപ്പോർട്ടുകൾ. സുശീൽ മോദിയെ സഭാ നേതാവായി തിരഞ്ഞെടുത്തുവെന്നും വാർത്തകളുണ്ടായിരുന്നു. എന്നാൽ അപ്രതീക്ഷിതമായി തർകിഷോർ പ്രസാദിനെ സഭാ നേതാവായി തിരഞ്ഞെടുക്കുകയായിരുന്നു.

തർകിഷോർ പ്രസാദിന്റെ തിരഞ്ഞെടുപ്പിൽ അസ്വാഭാവികമായി ഒന്നുമില്ലെന്ന നിലപാടിലാണ് സുശീൽ കുമാർ മോദി. കഴിഞ്ഞ നാൽപ്പത് വർഷത്തിനിടെ തനിക്ക് അർഹമായ എല്ലാ പദവികളും ബിജെപിയും സംഘപരിവാറും തന്നിട്ടുണ്ടെന്നും സുശീൽ കുമാർ മോദി പറഞ്ഞു. തനിക്ക് ലഭിച്ചത് പോലുള്ള പരിഗണന മറ്റാർക്കും ലഭിച്ചിട്ടുണ്ടാകില്ല. തനിക്ക് പാർട്ടി ഏൽപ്പിക്കുന്ന ദൗത്യം നിർഹിക്കുമെന്നും സുശീൽ മോദി പറഞ്ഞു. സഭാകക്ഷി നേതാവായി പുതിയ നേതാവ് വന്നതോടെ അഭ്യൂഹങ്ങൾ പ്രചരിച്ചതോടെയാണ് സുശീൽ മോദി പ്രതികരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP