Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'റേ - ചാറ്റർജി' കൂട്ടുകെട്ട് ലോക സിനിമയിലെ ഏറ്റവും മികച്ച കൂട്ടുകെട്ടുകൾക്കൊപ്പം; സൗമിത്ര ചാറ്റർജിയെ ഓർമ്മിച്ച് എൻ.എസ് മാധവൻ

'റേ - ചാറ്റർജി' കൂട്ടുകെട്ട് ലോക സിനിമയിലെ ഏറ്റവും മികച്ച കൂട്ടുകെട്ടുകൾക്കൊപ്പം; സൗമിത്ര ചാറ്റർജിയെ ഓർമ്മിച്ച് എൻ.എസ് മാധവൻ

സ്വന്തം ലേഖകൻ

കൊച്ചി: അന്തരിച്ച വിഖ്യാത ബംഗാളി നടൻ സൗമിത്ര ചാറ്റർജിയെ ഓർമ്മിച്ച് സാഹിത്യകാരൻ എൻ.എസ് മാധവൻ. അപുർ സൻസാർ മുതൽ സിനിമാസ്വാദകർ സൗമിത്ര ചാറ്റർജിയുടെ മാന്ത്രികവലയത്തിലായിരുന്നു എന്ന് എൻ.എസ് മാധവൻ പറഞ്ഞു. ലോകസിനിമയിലെ ഏറ്റവും മികച്ച സംവിധായകൻ-നടൻ കോമ്പിനേഷനുകൾക്കൊപ്പമാണ് സത്യജിത് റേ-സൗമിത്ര ചാറ്റർജിയുടെ സ്ഥാനമെന്നും അദ്ദേഹം അനുസ്മരിച്ചു. .

'സത്യജിത് റേയുടെ അപുർ സൻസാർ മുതൽ അനേകം സിനിമാസ്വാദകർ സൗമിത്ര ചാറ്റർജിയുടെ മാന്ത്രികവലയത്തിലായിരുന്നു. ഏറ്റവും മികച്ച കൂട്ടുകെട്ടുകളായ അകിര കുറസോവ-തോഷിരോ മിഫ്യൂൺ, ഫെഡറികോ ഫെല്ലിനി-മാർസെല്ലോ മാസ്ട്രോയനി പോലെ അത്രമേൽ ആകർഷീണയലും കാലതീതവുമായിരുന്നു ഈ കൂട്ടുകെട്ടും.' എൻ.എസ് മാധവന്റെ എഴുതി. അപുർ സൻസാർ സിനിമയിലെ ഒരു രംഗവും ട്വീറ്റിനൊപ്പം അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

കൊൽക്കത്ത ബെൽവ്യൂ ആശുപത്രിയിലായിൽ വച്ചാണ് 85 കാരനായ സൗമിത്ര ചാറ്റർജി അന്തരിച്ചത്. ഒരു മാസത്തിലേറെയായി കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ആരോഗ്യനിലയിൽ പുരോഗതിയില്ലെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP