Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചാട്ടവാറടി ഏറ്റുവാങ്ങി ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി; വീഡിയോ വൈറൽ

ചാട്ടവാറടി ഏറ്റുവാങ്ങി ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി; വീഡിയോ വൈറൽ

മറുനാടൻ ഡെസ്‌ക്‌

റായ്പൂർ: ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ ചാട്ടവാറ് കൊണ്ടുള്ള അടി കൊള്ളുന്ന വീഡിയോ പുറത്ത്. ഗോവർധൻ പൂജയുടെ ഭാഗമായാണ് ഭൂപേഷ് ബാഗേൽ ചാട്ടവാർ കൊണ്ടുള്ള അടി ഏറ്റുവാങ്ങിയത്. ജനങ്ങളുടെ ക്ഷേമത്തിനായാണ് മുഖ്യമന്ത്രി ഈ ആചാരം തുടരുന്നത്.

ഛത്തീസ്‌ഗഡിലെ ദുർഗ് ജില്ലയിലെ ജജൻഗിരി ഗ്രാമത്തിലാണ് ഗോവർധൻ പൂജയുടെ ഭാഗമായി മുഖ്യമന്ത്രി എത്തിയത്. മുഖ്യമന്ത്രി തന്നെയാണ് ട്വിറ്റർ ഹാൻഡിലൂടെ ചടങ്ങ് പങ്കുവെച്ചത്. ഒരാൾ ചാട്ടവാറ് കൊണ്ട് അടിക്കുന്നതും അതിന് വിധേയമായി മുഖ്യമന്ത്രി നിന്നുകൊടുക്കുന്നതുമാണ് വീഡിയോയിൽ ഉള്ളത്. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി മുതിർന്ന അംഗമായ ബറോസ താക്കൂറിന് പകരം മകനാണ് ചടങ്ങിന് കാർമികത്വം വഹിച്ചത്. ബറോസ താക്കൂറിന്റെ മരണത്തെ തുടർന്നാണ് മകൻ ചടങ്ങിന്റെ കാർമികത്വം ഏറ്റെടുത്തത്.

മാവോയിസ്റ്റ് ആക്രമണത്തിൽ തളർന്നുപോയ പാർട്ടിയെ താങ്ങിയെണീപ്പിച്ച്, കൈപിടിച്ചു നടത്തി, സ്വന്തം കാലിൽ ഉറപ്പിച്ചു നിർത്തിയതിൽ ഭൂപേഷ് ബാഗേലിന്റെ പങ്ക് വലുതാണ്. 2014 ഒക്ടോബറിലാണ് ബാഗേൽ പാർട്ടിയുടെ നേതൃത്വം ഏറ്റെടുക്കുന്നത്. ഛത്തീസ്‌ഗഡിലെ പ്രബലമായ കുർമി സമുദായത്തിലെ കർഷക കുടുംബത്തിൽ പിറന്ന ഭൂപേഷ് ബാഗേൽ 1980കളിലാണ് രാഷ്ട്രീയത്തിലെത്തുന്നത്. 1993, 98, 2003 തിരഞ്ഞെടുപ്പുകളിൽ പഠാൻ മണ്ഡലത്തിൽനിന്ന് എംഎൽഎ.

ഇതിനിടെ 2000ത്തിൽ മധ്യപ്രദേശ് വിഭജിച്ച് ഛത്തീസ്‌ഗഡ് രൂപീകരിച്ചപ്പോൾ അജിത് ജോഗിയുടെ നേതൃത്വത്തിലുള്ള ആദ്യ മന്ത്രിസഭയിൽ റവന്യൂ മന്ത്രിയായി. 2008 ൽ പഠാനിൽ പരാജയപ്പെട്ടു. അടുത്ത വർഷം ലോക്സഭാ തിരഞ്ഞെടുപ്പിൽ റായ്പുരിൽ മൽസരിച്ചെങ്കിലും ജയിക്കാനായില്ല. 2013 ൽ പഠാനിൽനിന്നു തിരിച്ചു വരവ്. തൊട്ടടുത്ത തവണയും അവിടെനിന്നു തന്നെ ജയം. അഞ്ചാമൂഴത്തിൽ പഠാൻ എംഎൽഎ സംസ്ഥാന മുഖ്യമന്ത്രിയാകുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP