Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അസർബൈജാനു മുൻപിൽ കീഴടങ്ങി അർമീനിയ; കൂടുതൽ ഭൂപ്രദേശം നഷ്ടമാകാതിരിക്കാൻ നാഗോർണൊ-കരാബാക്ക് വിട്ടുകൊടുത്ത് വെടിനിർത്തൽ; കോപാകുലരായി തെരുവിൽ ഇറങ്ങിയ ജനക്കൂട്ടത്തിന്റെ കൈകളിൽ നിന്നും അർമീനിയൻ പ്രസിഡണ്ട് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അസർബൈജാനു മുൻപിൽ കീഴടങ്ങി അർമീനിയ; കൂടുതൽ ഭൂപ്രദേശം നഷ്ടമാകാതിരിക്കാൻ നാഗോർണൊ-കരാബാക്ക് വിട്ടുകൊടുത്ത് വെടിനിർത്തൽ; കോപാകുലരായി തെരുവിൽ ഇറങ്ങിയ ജനക്കൂട്ടത്തിന്റെ കൈകളിൽ നിന്നും അർമീനിയൻ പ്രസിഡണ്ട് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മറുനാടൻ മലയാളി ബ്യൂറോ

ആറാഴ്‌ച്ച നീണ്ടുനിന്ന യുദ്ധത്തിനു ശേഷം സ്വയം തോൽവി സമ്മതിച്ച്, നാഗോർണോ- കരാബാഖ് മേഖലകൾ അസർബൈജാന് വിട്ടുകൊടുത്തുകൊണ്ടുള്ള അർമീനിയയുടെ കീഴടങ്ങൽ രാജ്യത്ത് ജനരോഷം ഉയർത്തിയിരിക്കുന്നു. പ്രസിഡണ്ട് നിക്കോൾ പാഷിന്യാന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് ആയിരക്കണക്കിന് ജനങ്ങളാണ് ചൊവ്വാഴ്‌ച്ച മുതൽ തെരുവിൽ പ്രകടനം നടത്തുന്നത്. ഇതിനിടയിൽ ചില മുൻ ഉദ്യോഗസ്ഥർ ചേർന്ന്പ്രസിഡന്റിന് നേരെ നടത്തിയ വധശ്രമം പരാജയപ്പെടുത്തിയതായി നാഷണൽ സെക്യുരിറ്റി സർവ്വീസ് അറിയിച്ചു.

നാഷണൽ സെക്യുരിറ്റി സർവ്വീസ് മുൻ തലവൻ ആർതർ വനേസ്റ്റ്യൻ, റിപ്പബ്ലിക്കൻ പാർട്ടി പാർലമെന്ററി വിഭാഗത്തിന്റെ മുൻ തലവൻ വാഹ്രം ബാഗ്ദസര്യൻ, വാർ വോളന്റിയർ ആഷോറ്റ് മിനാസ്യാൻ എന്നിവർ അറസ്റ്റിലായതായും എൻ എസ്സ് എസ്സ് അറിയിച്ചു. പ്രസിഡണ്ടിനെ വധിച്ച് അധികാരം പിടിച്ചെടുക്കുക എന്നതായിരുന്നു പ്രതികളുടെ ഉദ്ദേശം എന്നും എൻ എസ് എസ് വക്താക്കൾ അറിയിച്ചു. ഇതിനായി, ഭരണം ഏറ്റെടുക്കേണ്ടത് ആർ എന്നുവരെ ഇവർ തീരുമാനിച്ചിരുന്നതായും റിപ്പോർട്ടിൽ പറയുന്നു.

കൂടുതൽ ഭൂപ്രദേശം രാഷ്ട്രത്തിന് നഷ്ടമാകാതെ നോക്കാൻ, അസർബൈജാനുമായി സമാധാന കരാറിൽ ഒപ്പുവയ്ക്കുകയല്ലാതെ മറ്റൊരു മാർഗ്ഗവുമില്ലെന്ന് കഴിഞ്ഞയാഴ്‌ച്ച പാഷിന്യാൻ വ്യക്തമാക്കിയിരുന്നു. സഹചര്യം കൂടുതൽ നാശകരമാവുകയാണെന്നും ഈ തോൽവിയുടെ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നു എന്നും പറഞ്ഞ അദ്ദേഹം പക്ഷെ രാജിവയ്ക്കണം എന്ന ആവശ്യം നിരാകരിച്ചു. ഇതോടെ നാഗോർണൊ-കാരാബാഖ് മേഖല അസർബൈജാന്റെ കീഴിൽ തന്നെ വന്നു ചേര്ന്നു.

നേരത്തേ അന്താരാഷ്ട്ര നിയമപ്രകാരം അസർബൈജാന്റെ അവിഭാജ്യ ഘടകം തന്നെയായിരുന്നു ഈ മേഖല. എന്നാൽ ഇവിടെ ഭൂരിപക്ഷമായ അർമീനിയൻ വംശജർ ഇവിടെ സ്വയം ഭരണം ആവശ്യപ്പെട്ടുകൊണ്ട് സമരത്തിലായിരുന്നു. ഇതിനെ തുടർന്നായിരുന്നു അർമീനിയ സൈനികാധിനിവേശം നടത്തിയത്. ഈ പുതിയ കരാർ അസർബൈജാനിൽ ആഘോഷമായെങ്കിലും അർമീനിയയിൽ കോപം പുകയുകയാണ്. പ്രസിഡണ്ട് രാജ്യത്തെ വഞ്ചിച്ചു എന്നുവരെ ആളുകൾ പറയുന്നുണ്ട്.

നാഗോർണോ-കാരാബഖ് മേഖലയിലെ സ്വാതന്ത്ര്യ വാദികൾക്ക് പിന്തുണയുമായി എത്തിയ അർമീനിയൻ സൈന്യം പിന്നീട് അസർബൈജാൻ സൈന്യവുമായി ഏറ്റുമുട്ടുകയായിരുന്നു. അസർബൈജാന് പിന്തുണയുമായി തുർക്കി രംഗത്തെത്തിയതോടെ ഒരു സമ്പൂർണ്ണ യുദ്ധമയി മാറി. അന്താരാഷ്ട്ര തലത്തിൽ തന്നെ പല രാജ്യങ്ങളും ഈ യുദ്ധം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് രംഗത്തെത്തുകയുണ്ടായി.

അന്താരാഷ്ട്ര നിയമമനുസരിച്ച് ഈ വിവാദ മേഖല അസർബൈജാന്റെ അവിഭാജ്യ ഘടകമാണെന്നിരിക്കെ പുതിയ കരാർ കൊണ്ട് അർമ്മീനിയയ്ക്ക് നഷ്ടമൊന്നും ഉണ്ടായിട്ടില്ല. എന്നാൽ, ഒരു യുദ്ധത്തിന് ഇറങ്ങിപ്പുറപ്പെട്ട്, തോൽവി സമ്മതിച്ചതിന്റെ അപമാനത്തിൽ നീറുകയാണ് അർമീനിയൻ ജനത. ഈ കോപമാണ് ഇപ്പോൾ പ്രസിഡണ്ടിന്റെ രാജി ആവശ്യപ്പെട്ടുകോണ്ട് തെരുവിൽ തിളച്ചു മറിയുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP