Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബർത്ത് ഡേ ഒന്ന് കഴിഞ്ഞോട്ടെ, പത്രിക ഒന്ന് കൊടുത്തോട്ടെ.. തെരഞ്ഞെടുപ്പിന് മുമ്പേ താരമായി രേഷ്മ; 21 വയസ് തികയാൻ കാത്തിരിക്കുന്ന എസ്എഫ്ഐക്കാരിയുടെ കഥ ഇങ്ങനെ

ബർത്ത് ഡേ ഒന്ന് കഴിഞ്ഞോട്ടെ, പത്രിക ഒന്ന് കൊടുത്തോട്ടെ.. തെരഞ്ഞെടുപ്പിന് മുമ്പേ താരമായി രേഷ്മ; 21 വയസ് തികയാൻ കാത്തിരിക്കുന്ന എസ്എഫ്ഐക്കാരിയുടെ കഥ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

പത്തനംതിട്ട: തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പ്രായംതികയാൻ കാത്തിരിക്കുകയാണ് ഈ എസ്എഫ്ഐക്കാരി. ഇക്കുറി സ്ഥാനാർത്ഥികളുടെ കൂട്ടത്തിൽ പത്തനംതിട്ട അരുവാപ്പുലം പഞ്ചായത്തിലെ രേഷ്മ മറിയം റോയിയുമുണ്ട്. എന്നാൽ ചെറിയൊരു പ്രശ്നമുണ്ട്. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം മാത്രമേ രേഷ്മക്ക് പത്രിക സമർപ്പിക്കാനാകൂ. ജ്യോതിഷികൾ ആരെങ്കിലും സമയം നിശ്ചയിച്ച് നൽകിയതിനാലല്ല. ആ ദിവസത്തിന് തൊട്ട് തലേന്നാൾ മാത്രമേ രേഷ്മക്ക് 21 വയസ് പൂർത്തിയാകൂ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കാൻ വേണ്ട കുറഞ്ഞ പ്രായപരിധിയായ 21 വയസ്സ്.

പത്തനംതിട്ട ജില്ലയിലെ എസ്.എഫ്.ഐയുടെ പെൺ കരുത്താണ് രേഷ്മ. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗവും. ഇത്തവണ പതിനൊന്നാം വാർഡിലുള്ളവർ തന്നെ വിജയിപ്പിക്കുമെന്നാണ് രേഷ്മയുടെ പ്രതീക്ഷ. മകളായും, സഹോദരിയായും, അനിയത്തിയായും വോട്ടർ മാർ തന്നെ സ്വീകരിച്ചു. വാർഡിലെ താമസക്കാരി കൂടിയായതിനാൽ വിജയം ഉറപ്പാണെന്ന ശുഭ പ്രതീക്ഷയിലാണ് രേഷ്മ.

നവംബർ പതിനെട്ടിനെ രേഷ്മക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള പ്രായം തികയുകയുള്ളൂ. 21 തികഞ്ഞ് പിറ്റേ ദിവസം തന്നെ നോമിനേഷൻ കൊടുക്കുന്ന ആദ്യ സ്ഥാനാർത്ഥിയാവും രേഷ്മ. നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 19നാണ്. ഇതിന് തലേ ദിവസമാണ് രേഷ്മയ്ക്ക് 21 വയസ് തികയുന്നത്. തൊട്ടുപിന്നാലെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനാണ് തീരുമാനം.

സിപിഎംന്റെ അരിവാൾ ചുറ്റിക നക്ഷത്രത്തിലാണ് രേഷ്മ മത്സരിക്കുന്നത്. എന്നുവച്ച് രേഷ്മ രാഷ്ട്രീയത്തിൽ കന്നിക്കാരിയെന്നൊന്നും പറയാനാവില്ല, പൊതുപ്രവർത്തന പാരമ്പര്യം കുറച്ചുണ്ട്. കോന്നി വിഎൻ.എസ് കോളേജിൽ ബിബിഎ ഒന്നാം വർഷ വിദ്യാർത്ഥിയായിരിക്കുമ്പോഴാണ് എസ്എഫ് ഐ പാനലിൽ വിജയിച്ച് രാഷ്ട്രീയത്തിലെത്തുന്നത്.പിന്നെ എസ്എഫ്ഐ ജില്ലാ കമ്മറ്റിയംഗം, ഡിവൈഎഫ്ഐ ജില്ലാകമ്മറ്റിയംഗം,ഡിവൈഎഫ്ഐ സെക്രട്ടറിയെറ്റംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ഈ വർഷം എൽഎൽബിക്ക് ചേരാനിരിക്കുകയാണ്.

റീസൈക്കിൾ കേരളയുമായി ബന്ധപ്പെട്ട് അരുവാപ്പുലം പഞ്ചായത്തിൽ ആക്രി സാധനങ്ങൾ ശേഖരിച്ച വിറ്റ് 1.10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത് രേഷ്മയുടെ നേതൃത്വത്തിലാണ്. നാട്ടുകാരുടെ മിക്കപ്രശ്‌നങ്ങളിലും ഇടപെട്ടിറങ്ങുന്ന പ്രവർത്തകയാണ് രേഷ്മ. അരുവാപ്പുലം തുണ്ടിയംകുൂളം വീട്ടിൽ റോയി ടി മാത്യുവിന്റെയും മിനി റോയിയുടെയും മകളായ രേഷ്മക്കായി വോട്ടുചോദിക്കാൻ സഹോദരൻ റോബിൻ റോയിയും ഒപ്പമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP