Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൂന്തുറ സിറാജിനെ പി.ഡി.പിയിൽ നിന്ന് പുറത്താക്കി; നടപടി അച്ചടക്ക ലംഘനം നടത്തിയതിനെ തുടർന്ന്;മറ്റൊരു പാർട്ടിയുടെ സ്ഥാനാർത്ഥിയായി നിന്നതും ചൊടിപ്പിച്ചു; പ്രസ്താവന അറിയിച്ചത് മഅദനിയുടെ സമ്മതത്തോടെ

പൂന്തുറ സിറാജിനെ പി.ഡി.പിയിൽ നിന്ന് പുറത്താക്കി; നടപടി അച്ചടക്ക ലംഘനം നടത്തിയതിനെ തുടർന്ന്;മറ്റൊരു പാർട്ടിയുടെ സ്ഥാനാർത്ഥിയായി നിന്നതും ചൊടിപ്പിച്ചു; പ്രസ്താവന അറിയിച്ചത് മഅദനിയുടെ സമ്മതത്തോടെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പൂന്തുറ സിറാജിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി പി.ഡി.പി. സംഘടനാ പ്രവർത്തന രംഗത്ത് നിർജ്ജീവമായിരിക്കുകയും കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ മറ്റൊരു പാർട്ടിയുടെ സ്ഥാനാർത്ഥിയായി മത്സരിക്കാൻ തീരുമാനിച്ചതായി ഔദ്യോഗിക വിവരം ലഭിച്ച സാഹചര്യത്തിലുമാണ് നടപടി.

സംഘടനാ അച്ചടക്കലംഘനത്തിന്റെ പേരിൽ പൂന്തുറ സിറാജിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനി ബാംഗ്ളൂരിൽ നിന്ന് അറിയിച്ചതായി പി.ഡി.പി.സംസ്ഥാന കമ്മിറ്റി സംഘടനാകാര്യ ജനറൽ സെക്രട്ടറി വി എം.അലിയാർ പ്രസ്താവനയിൽ പറഞ്ഞു.

പി.ഡി.പിയുടെ വർക്കിങ് ചെയർമാനായിരുന്ന സിറാജിന് 2019 ഡിസംബറിൽ നടന്ന സംഘടന തെരഞ്ഞെടുപ്പിൽ പ്രാധാന്യം ലഭിച്ചിരുന്നില്ല. താഴേതട്ടിൽ നിന്നും സിറാജിന് കാര്യമായ പിന്തുണ ലഭിച്ചില്ലെന്നും സംസ്ഥാന വൈസ് പ്രസിഡന്റായി അദ്ദേഹത്തെ പിന്നീട് നോമിനേറ്റ് ചെയ്യുകയായിരുന്നുവെന്നും പി.ഡി.പി സംസ്ഥാന നേതൃത്വം പ്രതികരിക്കുന്നത്.

കഴിഞ്ഞ സംഘടനാ തെരഞ്ഞെടുപ്പ് വേളയിൽ സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെടാതെ വരികയും പൗരത്വ പ്രക്ഷോഭത്തിലും മഅ്ദനിയുടെ നീതിക്ക് വേണ്ടി നടന്ന പ്രതിഷേധങ്ങളിൽ ഉൾപ്പെടെയുള്ള പാർട്ടി പരിപാടികളിലും സംഘടനാ പ്രവർത്തനങ്ങളിലും
പൂന്തുറ സിറാജ് സഹകരിച്ചില്ലെന്നും പാർട്ടി പ്രസ്താവനയിൽ പറഞ്ഞു.

25 വർഷത്തോളമായുള്ള സംഘടനാബന്ധം ഉപേക്ഷിച്ച് കേവലം ഒരു കോർപ്പറേഷൻ സീറ്റിന് വേണ്ടി മറ്റൊരു പ്രസ്ഥാനത്തിന്റെ ഭാഗമാകാനുള്ള തീരുമാനം രാഷ്ട്രീയ ധാർമീകതക്ക് നിരക്കാത്തതും വഞ്ചനയുമാണെന്നും പാർട്ടി കേന്ദ്രകമ്മിറ്റി പത്രകുറിപ്പിൽ അറിയിച്ചു.പൂന്തുറ സിറാജ് പാർട്ടി വിട്ട് ഐ.എൻ.എല്ലിൽ ചേരുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. തിരുവനന്തപുരം കോർപറേഷനിൽ ഇടതു സ്ഥാനാർത്ഥിയായി സിറാജ് മത്സരിക്കുമെന്നാണ് റിപ്പോർട്ട്. ഇക്കാര്യത്തിൽ ഉടൻ പ്രഖ്യാപനം ഉണ്ടാകും.

ഐ.എൻ.എല്ലിൽ ചേർന്ന് തിരുവനന്തപുരം കോർപറേഷനിൽ മാണിക്ക വിളാകം ഡിവിഷനിൽ നിന്ന് ഇടതു സ്ഥാനാർത്ഥിയായി മത്സരിക്കും. നിലവിൽ പി.ഡി.പി ഒറ്റക്ക് മത്സരിക്കുന്ന ഈ ഡിവിഷൻ ഇടതുമുന്നണി ഐ.എൻ.എല്ലിന് നൽകിയതാണ്.നേരത്തേ കോർപറേഷനിലേക്ക് ജയിച്ചിട്ടുള്ള പൂന്തുറ സിറാജ് വഴി ഇത്തവണ സീറ്റ് നേടാമെന്ന കണക്കുകൂട്ടലിലാണ് ഐ.എൻ.എൽ.

പി.ഡി.പിയുടെ വർക്കിങ് ചെയർമാനായിരുന്ന സിറാജ് അടുത്തിടെ നടന്ന സംഘടന തെരഞ്ഞെടുപ്പിൽ പ്രാധാന്യം ലഭിച്ചിരുന്നില്ല. താഴേതട്ടിൽ നിന്നും സിറാജിന് കാര്യമായ പിന്തുണ ലഭിച്ചില്ലെന്ന റിപ്പോർട്ടുകളും വന്നിരുന്നു.നാമനിർദ്ദേശം വഴി ഭാരവാഹികളെ തീരുമാനിച്ചപ്പോഴും സിറാജിനെ തഴഞ്ഞെന്നും ഈ അസംതൃപ്തിയാണ് പി.ഡി.പി വിടാൻ കാരണമെന്നുമാണ് അറിയുന്നത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP