Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അസദുദ്ദീൻ ഉവൈസി മറ്റൊരു മുഹമ്മദലി ജിന്നയെന്ന് മുന്നവർ റാണ; രാജ്യത്തെ മുസ്‌ലിങ്ങളെ ഭിന്നിപ്പിക്കുന്ന ബിജെപിയുടെ കളിപ്പാവയെന്നും ഉറുദു കവി

അസദുദ്ദീൻ ഉവൈസി മറ്റൊരു മുഹമ്മദലി ജിന്നയെന്ന് മുന്നവർ റാണ; രാജ്യത്തെ മുസ്‌ലിങ്ങളെ ഭിന്നിപ്പിക്കുന്ന ബിജെപിയുടെ കളിപ്പാവയെന്നും ഉറുദു കവി

മറുനാടൻ ഡെസ്‌ക്‌

ലക്‌നൗ: എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസിക്കെതിരെ രൂക്ഷ വിമർശനവുമായി ഉറുദു കവി മുന്നവർ റാണ. ഉവൈസി മറ്റൊരു മുഹമ്മദലി ജിന്നയാണെന്ന് മുന്നവർ റാണ ആരോപിച്ചു. രാജ്യത്തെ മുസ്‌ലിങ്ങളെ ഭിന്നിപ്പിക്കുകയാണ് ബിജെപിയുടെ കളിപ്പാവയായ ഉവൈസിയെപ്പോലുള്ള നേതാക്കളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബീഹാർ തെരഞ്ഞെടുപ്പിൽ ഉവൈസിയുടെ പാർട്ടി അഞ്ച് സീറ്റ് നേടിയതിന് പിന്നാലെയാണ് റാണയുടെ പ്രതികരണം.

‘ഉവൈസിക്ക് അദ്ദേഹത്തിന്റെ 15000 കോടി രൂപയുടെ സമ്പാദ്യം സംരക്ഷിക്കണമെന്ന് താൽപ്പര്യം മാത്രമുള്ളൂ. എന്നെ സംബന്ധിച്ചിടത്തോളം ഉവൈസിയും സഹോദരൻ അക്‌ബറുദ്ദീൻ ഉവൈസിയും മുസ്‌ലീങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ നടക്കുന്ന ഗുണ്ടകളാണ്.’, റാണ പറഞ്ഞു. ബിജെപിക്ക് ഗുണപരമാകുന്ന തരത്തിൽ മുസ്‌ലീങ്ങളുടെ വോട്ട് ഭിന്നിപ്പിക്കാനാണ് ഉവൈസി ശ്രമിക്കുന്നത്, ബിജെപിയുടെ കളിപ്പാവയാണ് ഉവൈസിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബീഹാറിൽ അഞ്ച് സീറ്റുകളിൽ വിജയിച്ചത് വഴി എന്ത് ക്ഷേമവും നീതിയുമാണ് ഉവൈസി മുസ്‌ലീങ്ങൾക്ക് നൽകാൻ പോകുന്നതെന്നും അദ്ദേഹം ചോദിച്ചു. യു.പിയും ബീഹാറും ഉവൈസിക്ക് കറവയുള്ള പശുവിനെ പോലെയാണെന്നും റാണ പറഞ്ഞു. കഴിഞ്ഞ 42 വർഷമായി ഉവൈസിയെ തനിക്കറിയാമെന്നും റാണ കൂട്ടിച്ചേർത്തു.‘ മുസ്‌ലീം ഭൂരിപക്ഷമുള്ള സീമാഞ്ചൽ പോലുള്ള പ്രദേശത്ത് തേജസ്വി യാദവ് നയിച്ച മഹാസഖ്യത്തിനൊപ്പമായിരുന്നു ഉവൈസി നിൽക്കേണ്ടിയിരുന്നത്. ആ സീറ്റുകളും വോട്ടുകളുണ് ബീഹാർ തെരഞ്ഞെടുപ്പിന്റെ ചിത്രം മാറ്റിയത്’, റാണ പറഞ്ഞു.

ബീഹാറിന് ശേഷം ബംഗാളിലാണ് ഉവൈസി മുസ്‌ലീം വോട്ട് വിഭജിക്കാൻ കണ്ണുവെച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 2015 ലെ സാഹിത്യ അക്കാദമി അവാർഡ് ജേതാവാണ് മുന്നവർ റാണ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP