Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇക്കുറി ക്രിസ്മസ് ആഘോഷം വെറും സ്വപ്നം മാത്രം; കുതിച്ചു പൊങ്ങുന്ന കോവിഡ് മരണ സംഖ്യയിൽ ഉറക്കം കെട്ടു ബ്രിട്ടൻ; ഇന്നലെ 376 മരണവും 27,000 രോഗികളും

ഇക്കുറി ക്രിസ്മസ് ആഘോഷം വെറും സ്വപ്നം മാത്രം; കുതിച്ചു പൊങ്ങുന്ന കോവിഡ് മരണ സംഖ്യയിൽ ഉറക്കം കെട്ടു ബ്രിട്ടൻ; ഇന്നലെ 376 മരണവും 27,000 രോഗികളും

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ക്രിസ്മസ് ആഘോഷങ്ങൾക്ക് കളമൊരുങ്ങും മുമ്പ് കോവിഡിനെ നിയന്ത്രണ വിധേയമാക്കണമെന്ന ലക്ഷ്യത്തോടെയാണ് ബോറിസ് ജോൺസൺ ഒരു മാസത്തെ കർശന ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. എന്നാൽ ലോക്ക്ഡൗൺ കൊണ്ടൊന്നും ക്രിസ്മസ് ആഘോഷിക്കാൻ സാധിക്കുമെന്ന പ്രതീക്ഷ വേണ്ടെന്ന സൂചനയാണ് ഇപ്പോൾ ബ്രിട്ടനിൽ നിന്നും ഉയരുന്ന കോവിഡ് കണക്കുകൾ നൽകുന്നത്. സാമൂഹിക അകലം പാലിക്കൽ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ടെങ്കിലും ക്രിസ്മസ് ഇപ്പോഴും ഭീഷണിയിൽ തന്നെയാണെന്നാണ് വിദഗ്ദ്ധർ നൽകുന്ന റിപ്പോർട്ടും.

ഡിസംബർ രണ്ടിന് ലോക്ക്ഡൗൺ അവസാനിക്കുമ്പോൾ നേരത്തെ ഉണ്ടായിരുന്നതു പോലെ ത്രീ - ടയർ ലോക്കൽ സിസ്റ്റം അനുസരിച്ചുള്ള ലോക്ക്ഡൗൺ രീതിയിലേക്കാണ് പ്രാദേശിക ബ്രിട്ടീഷ് സമൂഹങ്ങൾ പോകുക. ഇത് ഒക്ടോബർ അവസാനം കോവിഡ് കണക്കുകൾ ഉയർന്ന നിലയിൽ എത്തിയതുപോലെ അത്തരമൊരു സാഹചര്യത്തിലേക്ക് വീണ്ടും ബ്രിട്ടനെ എത്തിക്കുമെന്നാണ് സയന്റിഫിക് അഡൈ്വസറി ഗ്രൂപ്പുകൾ വ്യക്തമാക്കുന്നത്.

ത്രീ - ടയർ ലോക്ക്ഡൗൺ സംവിധാനം നന്നായി പ്രവർത്തിച്ചിരുന്നുവെന്നും നല്ല ഫലമാണ് നൽകിയിരുന്നതെന്നും ഒരു മുതിർന്ന സർക്കാർ ഉപദേഷ്ടാവ് വ്യക്തമാക്കുന്നു. എന്നിരുന്നാലും കോവിഡ് വൈറസിന്റെ വ്യാപനം ആർ റേറ്റായ ഒന്നിൽ താഴെ ദീർഘകാലം പിടിച്ചു നിർത്താൻ ത്രീ - ടയർ നിയമങ്ങൾ പ്രാപ്തമായിരുന്നുവോ എന്ന് വ്യക്തമല്ലെന്നാണ് സേയ്ജ് റിപ്പോർട്ട് ചെയ്യുന്നത്. എത്രപേർക്ക് കോവിഡ് വൈറസ് പകരുന്നുവെന്ന് കണക്കാക്കുന്ന റേറ്റാണ് ആർ റേറ്റ്.

ഡിസംബർ രണ്ടോടെ രാജ്യ വ്യാപകമായ ലോക്ക്ഡൗൺ അവസാനിക്കുമ്പോൾ ഒരു പ്രാദേശിക ലോക്ക്ഡൗൺ സിസ്റ്റമാണ് ബ്രിട്ടനിൽ പ്രഖ്യാപിക്കുകയെന്ന് ബോറിസ് ജോൺസണും അദ്ദേഹത്തിന്റെ ഉപദേഷ്ടാക്കളും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ എങ്ങനെ ആയിരിക്കുമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അതേസമയം, മുമ്പത്തേതിനേക്കാൾ കൂടുതൽ കർശനമായിരിക്കും ഈ ലോക്ക്ഡൗണെന്നാണ് സേയ്ജ് ഉപദേഷ്ടാക്കൾ പറയുന്നത്. എന്നിരുന്നാലും, ത്രീ ടയർ നിയമങ്ങൾ ഇതിനകം തന്നെ ആർ റേറ്റിനെ കുറഞ്ഞത് ഒന്നിലേക്ക് എത്തിക്കുന്നതിന് നന്നായി പ്രവർത്തിക്കുന്നുവെന്നാണ് റിയൽ-വേൾഡ് ഡാറ്റ സൂചിപ്പിക്കുന്നത്.

സേയ്ജിന്റെ ഔദ്യോഗിക കണക്കനുസരിച്ച് നോർത്ത് വെസ്റ്റിലെ ആർ നിരക്ക് ദേശീയ ലോക്ക്ഡൗണിന് മുമ്പുള്ള ടയർ ത്രീ കാലയളവിലെ ഡാറ്റയെ അടിസ്ഥാനമാക്കി 0.9 നും 1.1 നും ഇടയിലാണ്. ടയർ ത്രീക്ക് മുമ്പായി ഒക്ടോബർ പകുതിയോടെ ഇത് 1.3 നും 1.5 നും ഇടയിലായിരുന്നു. പ്രാദേശിക ലോക്ക്ഡൗൺ നിയമപ്രകാരം ലിവർപൂളിൽ അണുബാധ നിരക്ക് കുറഞ്ഞുവെന്ന് ആരോഗ്യവകുപ്പ് പരിശോധനാ ഡാറ്റകൾ കാണിക്കുന്നു. നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നത് ഒരു ലക്ഷത്തിൽ 681 കേസുകളായിരുന്നുവെങ്കിൽ ഇപ്പോഴത് ഒരു ലക്ഷത്തിൽ 274 കേസുകളായി ചുരുങ്ങി.

ഇതിനിടയിലാണ് ഇന്നലെ ബ്രിട്ടനിൽ 27,301 പോസിറ്റീവ് കൊറോണ വൈറസ് കേസുകളും 376 മരണങ്ങളും സ്ഥിരീകരിച്ചത്. ഇംഗ്ലണ്ടിൽ രണ്ടാം ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിന് മുൻപ് പബ്ബുകളിൽ അനുഭവപ്പെട്ട ജനത്തിരക്കാണ് കോവിഡ് കേസുകൾ റെക്കോർഡ് തലത്തിലേക്ക് ഉയർത്താൻ കാരണമായതെന്ന് വിദഗ്ദ്ധർ വ്യക്തമാക്കിയിട്ടുണ്ട്. ലോക്ക്ഡൗണിന് മുൻപ് സോഷ്യലൈസ് ചെയ്യാൻ ഇറങ്ങിയ ജനങ്ങളാണ് ഈ പൊടുന്നനെയുള്ള കുതിപ്പിന് കാരണമായതെന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP