Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വനഭൂമി കയ്യേറി ഏലം കൃഷി; വെട്ടി നശിപ്പിക്കാനെത്തിയ വനപാലകരെ നാട്ടുകാർ തടഞ്ഞു

വനഭൂമി കയ്യേറി ഏലം കൃഷി; വെട്ടി നശിപ്പിക്കാനെത്തിയ വനപാലകരെ നാട്ടുകാർ തടഞ്ഞു

സ്വന്തം ലേഖകൻ

അടിമാലി: വനഭൂമി കൈയേറിയെന്ന് ആരോപിച്ച് ഏലംകൃഷി വെട്ടിനശിപ്പിക്കാനെത്തിയ വനപാലകരെ നാട്ടുകാർ തടഞ്ഞു. അടിമാലി റേഞ്ചിലെ പ്ലാമല, പീച്ചാട് മേഖലയിലെ ഏലം കൃഷി തടയാനെത്തിയ വനപാലകരെയാണ് നാട്ടുകാർ തടഞ്ഞത്. 160 വനപാലകരും 40 പൊലീസുകാരുമാണ് ഏലം കൃഷി വെട്ടാൻ എത്തിയത്. എന്നാൽ കുരിശുപാറയിൽ വെച്ച് നാട്ടുകാർ തടഞ്ഞതോടെ രണ്ടു മണിക്കൂറിനുശേഷം വനപാലകർ തിരിച്ചുപോയി.

കഴിഞ്ഞ ദിവസം കുരിശുപാറയിൽ വനപാലകർ എത്തി രണ്ട് ഏക്കർ കൃഷി വെട്ടിയിരുന്നു. ഇതിന്റെ തുടർനടപടിക്കാണ് വെള്ളിയാഴ്ച കൂടുതൽ പേർ എത്തിയത്. എന്നാൽ വനപാലകർ എത്തുന്നതറിഞ്ഞ് 300-ലേറെ വരുന്ന നാട്ടുകാർ കുരിശുപാറയിൽ ഒത്തുകൂടി. ഇത് അറിഞ്ഞ വനപാലകർ പ്ലാമല വഴി പോയി. അവിടെയും നാട്ടുകാർ തടഞ്ഞു. തുടർന്നാണ് വീണ്ടും കുരിശുപാറ വഴി എത്തിയത്. ഇവിടെയും നാട്ടുകാർ റോഡിൽ കുത്തിയിരുന്ന് വാഹനം തടഞ്ഞു

അടിമാലി ഈസ്റ്റേൺ സ്‌കൂൾ ഗ്രൗണ്ടിൽ വെള്ളിയാഴ്ച രാവിലെ ദേവികുളം ഡി.എഫ്.ഒ. എസ്.വി.ജി.കണ്ണന്റെ നേതൃത്വത്തിൽ 160 വനപാലകരും ഇടുക്കി ഡി.വൈ.എസ്‌പി. എ.ജി.ലാലിന്റെ നേതൃത്വത്തിൽ 40 പൊലീസ് സംഘവുമാണ് ദൗത്യത്തിനിറങ്ങിയത്. എന്താണ് ദൗത്യമെന്ന് വനപാലകർ പൊലീസിനെ അറിയിച്ചിരുന്നില്ല. .

ഇതോടെ അടിമാലി സിഐ. അനിൽ ജോർജിന്റെ നേതൃത്വത്തിൽ പൊലീസ് കുരിശുപാറയിൽ നിരന്നു. മറുവശത്ത് നാട്ടുകാരും കൂടിയതോടെ സ്ഥലത്ത് സംഘർഷാവസ്ഥയായി. ഇതോടെ ദേവികുളം തഹസിൽദാർ ജിജി എം.കുന്നപ്പിള്ളിയുടെ നേതൃത്വത്തിൽ റവന്യൂസംഘം എത്തി നാട്ടുകാരുമായി ചർച്ച നടത്തി. എന്നാൽ ഇവർ പിന്മാറാൻ തയ്യാറായില്ല.

മൂന്നു പതിറ്റാണ്ട് മുൻപ് ഈ മേഖലയിൽ ഏലം കൃഷി ആരംഭിച്ചതാണെന്നും ഇതിന് കൈവശരേഖ ഉണ്ടെന്നുമാണ് പ്രദേശവാസികൾ പറയുന്നത്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് തങ്ങൾ കൈയേറ്റം ഒഴിപ്പിക്കാൻ എത്തിയതെന്ന് വനപാലകരും പറഞ്ഞു. 50-ഓളം പേർ ഈ മേഖലയിൽ 50 സെന്റ് മുതൽ ഒന്നര ഏക്കർ വരെ ഭൂമി കൈയേറി കൃഷി നടത്തിയിട്ടുണ്ടെന്നും വനപാലകർ പറയുന്നു.

ഇതോടെ ജില്ലാ കളക്ടർ, ദേവികുളം സബ് കളക്ടർ, മൂന്നാർ എ.എസ്‌പി. എന്നിവർ ഡി.എഫ്.ഒ.യുമായി ടെലിഫോണിൽ ചർച്ച നടത്തി. ഇതോടെയാണ് വനപാലകർ പിന്മാറാൻ തയ്യാറായത്. പൊലീസ് ആവശ്യമായ സംരക്ഷണം നൽകിയില്ലെന്നും കോടതി നിർദേശമാണ് തടസ്സപ്പെടുത്തിയിരിക്കുന്നതെന്നും വനപാലകർ പറഞ്ഞു. നാട്ടുകാർക്കെതിരേ കേസെടുക്കണമെന്നും വനപാലകർ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP