Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാജൽ അഗർവാളും ഭർത്താവും ഹണിമൂൺ ആഘോഷിക്കുന്നത് ദിവസം 37 ലക്ഷം രൂപ വരെ വിലവരുന്ന ഹോട്ടലിൽ; കടലിനടിയിലെ വിസ്മയമായ മുറാക ഹോട്ടലിൽ മത്സ്യ കന്യകയെ പോലെ അതി മനോഹരിയായി കാജൽ

കാജൽ അഗർവാളും ഭർത്താവും ഹണിമൂൺ ആഘോഷിക്കുന്നത് ദിവസം 37 ലക്ഷം രൂപ വരെ വിലവരുന്ന ഹോട്ടലിൽ; കടലിനടിയിലെ വിസ്മയമായ മുറാക ഹോട്ടലിൽ മത്സ്യ കന്യകയെ പോലെ അതി മനോഹരിയായി കാജൽ

സ്വന്തം ലേഖകൻ

ടുത്തിടെ വിവാഹിതരായ നടി കാജൽ അഗർവാളും ഭർത്താവ് ഗൗതം കിച്ച്‌ലുവും മാലിദ്വീപിൽ ഹണിമൂൺ ആഘോഷിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇരുവരുടേയും ഹണിമൂൺ ചിത്രങ്ങൾ വളരെ കൗതുകത്തോടെയാണ് ആരാധകർ നോക്കുന്നത്. അക്കൂട്ടത്തിൽ ഏറ്റവും പുതുതായി എത്തിയ ചിത്രങ്ങൾ വളരെ ആശ്ചര്യത്തോടെയാണ് ആരാധകർ നോക്കിയത്. കടലിനടിയിലെ മുറിയിൽ ഇരുവരും ഇരിക്കുന്നതും പുറത്ത് നീന്തി തുടിക്കുന്ന മീനുകളെ നോക്കി കാണുന്ന കാജലിനെയും കാണാം.

മാലദ്വീപിലെ മുറാക റിസോർട്ടിലെ അണ്ടർവാട്ടർ റൂമിൽ നിന്നുള്ള ചിത്രങ്ങളാണിത്. 37 ലക്ഷത്തിന് മുകളിലാണ് ഈ ഹോട്ടലിൽ ഒരു ദിവസം തങ്ങുന്നതിന് ചിലവു വരുന്നത്. 2018 ലാണ് ഈ റിസോർട്ട് പ്രവർത്തനം ആരംഭിക്കുന്നത്. അന്ന് ഒരു രാത്രി തങ്ങുന്നതിന് ഏകദേശം 50000 ഡോളറായിരുന്നു (37.33 ലക്ഷം രൂപ) നിരക്ക്. ലോകത്തെ പ്രതിസന്ധിയിലാക്കിയ കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ സഞ്ചാരികൾക്കായി നിരക്കുകളിൽ വ്യത്യാസം വരുത്തിയിട്ടുണ്ട്. എങ്കിലും കോടികൾ പൊടിപൊടിച്ചാണ് താരത്തിന്റെ ഹണിമൂൺ ആഘോഷം.

      View this post on Instagram

A post shared by Kajal Aggarwal (@kajalaggarwalofficial)

ലോകത്തിലെ തന്നെ ആദ്യത്തെ അണ്ടർവാട്ടർ ഹോട്ടലാണ് മുറാക. സഞ്ചാരികൾക്ക് എക്കാലത്തും കൗതുകം പകരുന്ന മുറാക ദശലക്ഷം ഡോളർ ചെലവഴിച്ചാണ് കടലിനടിയിൽ നിർമ്മിച്ചത്. കാൺറാഡ് മാലദ്വീപ് രംഗാലി ദ്വീപിലാണ് ജലത്തിനടിയിൽ രണ്ടു നിലകളിലായി പണിതിരിക്കുന്ന റിസോർട്ടാണ് മുറാക. ഇന്ത്യൻ മഹാസമുദ്രത്തിലായി നിർമ്മിച്ച പതിനാറടി താഴ്ചയിലുള്ള മാസ്റ്റർ ബെഡ്‌റൂമാണ് ഈ ആഡംബര റിസോർട്ടിന്റെ പ്രധാന ആകർഷണം. കർദാഷിയൻസ് അടക്കമുള്ള സൂപ്പർ സെലിബ്രിറ്റികൾ താമസിച്ച് പ്രശസ്തമാക്കിയ ഇടമാണ് ഇത്.

പ്രധാന റിസോർട്ടിൽ നിന്നും സീപ്ലെയ്ൻ വഴിയാണ് അതിഥികളെ മുറാകയിലേക്ക് ആനയിക്കുന്നത്. താമസിക്കുന്ന അത്രയും ദിവസം ഇതിന്റെ സേവനം ഉപയോഗപ്പെടുത്താം. സഹായത്തിനും മറ്റു ആവശ്യങ്ങൾക്കുമായി ഒരു വ്യക്തിഗത ആതിഥേയനും ഓരോ അതിഥിക്കുമൊപ്പം ഉണ്ടാകും. 180 ഡിഗ്രി കാഴ്ചകൾ കാണാനാവുന്ന രീതിയിൽ സജ്ജീകരിച്ച, ചില്ലുചുവരുകളോട് കൂടിയ മാസ്റ്റർ കിടപ്പുമുറിയിൽ വാക്ക്-ഇൻ ക്ലോസറ്റും ഫ്‌ളോർ-ടു-സീലിങ് വിൻഡോകളുള്ള ബാത്ത്‌റൂമുമെല്ലാമുണ്ട്.

      View this post on Instagram

A post shared by Kajal Aggarwal (@kajalaggarwalofficial)

സ്‌പൈറൽ ആകൃതിയിലുള്ള ഗോവണി വഴിയാണ് അക്വേറിയം പോലെ സജ്ജീകരിച്ചിരിക്കുന്ന, ജലത്തിനടിയിലെ മുറിയിലേക്ക് ഇറങ്ങുന്നത്. റിസോർട്ടിന്റെ മുകൾനിലയിൽ ഡൈനിങ് ഏരിയയാണ്. ഇവിടെ രണ്ട് കിടപ്പുമുറികളും സമുദ്രത്തെ അഭിമുഖീകരിക്കുന്ന ഒരു ബാത്ത് ടബ്ബുമുണ്ട്. കൂടാതെ, ഇൻഫിനിറ്റി പൂളുള്ള ഔട്ട്ഡോർ ഡെക്ക്, 24 മണിക്കൂറും സ്വകാര്യ ബട്ട്ലറും സ്വകാര്യ ഷെഫും ഓൺ-കോൾ ഫിറ്റ്‌നസ് പരിശീലനം, സ്പാ, ജെറ്റ് സ്‌കീയിങ് മുതലായവയും ലഭ്യമാക്കിയ ചിലതാണ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP