Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മഞ്ഞുകാലം വരവായതോടെ സായുധരായ പാക് തീവ്രവാദികളുടെ നുഴഞ്ഞുകയറ്റശ്രമം രൂക്ഷം; കുപ്‌വാരയിലെ കേരനിൽ ഭീകരരെ കടത്താനുള്ള ശ്രമം വിഫലമായതോടെ നിയന്ത്രണ രേഖയിൽ ഉടനീളം മോർട്ടാർ ആക്രമണവുമായി പാക്‌സൈന്യം; ശക്തമായ തിരിച്ചടിയിൽ രണ്ട് പാക് എസ്എസ്ജി കമാൻഡോകൾ അടക്കം ഏഴുസൈനികർ കൊല്ലപ്പെട്ടു; പ്രത്യാക്രമണം നാല് ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതോടെ; ഈ വർഷം റെക്കോഡ് വെടിനിർത്തൽ ലംഘനങ്ങൾ

മഞ്ഞുകാലം വരവായതോടെ സായുധരായ പാക് തീവ്രവാദികളുടെ നുഴഞ്ഞുകയറ്റശ്രമം രൂക്ഷം; കുപ്‌വാരയിലെ കേരനിൽ ഭീകരരെ കടത്താനുള്ള ശ്രമം വിഫലമായതോടെ നിയന്ത്രണ രേഖയിൽ ഉടനീളം മോർട്ടാർ ആക്രമണവുമായി പാക്‌സൈന്യം; ശക്തമായ തിരിച്ചടിയിൽ രണ്ട് പാക് എസ്എസ്ജി കമാൻഡോകൾ അടക്കം ഏഴുസൈനികർ കൊല്ലപ്പെട്ടു; പ്രത്യാക്രമണം നാല് ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതോടെ; ഈ വർഷം റെക്കോഡ് വെടിനിർത്തൽ ലംഘനങ്ങൾ

മറുനാടൻ ഡെസ്‌ക്‌

 ശ്രീനഗർ: ജമ്മുകശ്മീരിൽ നിയന്ത്രണ രേഖയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാക്കിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിന് ഇന്ത്യയുടെ ശക്തമായ പ്രത്യാക്രമണം. സൈനിക പോസ്റ്റുകൾ, ബങ്കറുകൾ, ഇന്ധന ഡിപോകൾ എന്നിവയാണ് ഇന്ത്യ തകർത്തത്. ആക്രമണത്തിൽ ഏഴ് പാക്കിസ്ഥാനി സൈനികർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേറ്റു. ആക്രമണത്തിനിടെ നാല് ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ബിഎസ്എഫ് ഇൻസ്പെക്ടർ അടക്കമുള്ള നാല് സൈനികരാണ് വീരചരമമടഞ്ഞത്. ഇത് കൂടാതെ മോർട്ടാർ ആക്രമണത്തിൽ ഒരു സ്ത്രീയടക്കം നാല് നാട്ടുകാർ കൊല്ലപ്പെട്ടിട്ടുമുണ്ട്. ബാരമുള്ള ജില്ലയിൽ നിയന്ത്രണ രേഖയിലാണ് ആക്രമണം നടന്നത്.

ആക്രമണം ഉണ്ടായപ്പോൾ ഇന്ത്യയും ശക്തമായി തിരിച്ചടിച്ചു. പ്രത്യാക്രമണത്തിൽ രണ്ട് എസ്എസ്ജി കമാൻഡോകൾ ഉൾപ്പടെ ഏഴോളം പാക് സൈനിക ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടുവെന്നാണ് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ. പാക്കിസ്ഥാന്റെ ആർമി ബങ്കറുകൾ തകർക്കുന്നതിന്റെ വീഡിയോ ദൃശ്യം സൈന്യം പുറത്തുവിട്ടു. പന്ത്രണ്ടോളം പാക് സൈനികർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ഇന്ത്യൻ ഭാഗത്ത് ബാരാമുള്ള നിയന്ത്രണരേഖയിലെ പീരങ്കി ബറ്റാലിയനിലെ ബിഎസ്എഫ് എസ്ഐ രാകേഷ് ഡോവൽ വീരമ്യത്യു വരിച്ചു. വെടിവെയ്‌പ്പിൽ തലയ്ക്ക് ഗുരതരമായി പരിക്കേൽക്കുകയായിരുന്നു. ഇത് കൂടാതെ മൂന്നുസൈനികർ കൂടി വീരമൃത്യു വരിച്ചു.

ഇർഷാദ് അഹമ്മദ്, തൗബ് മിർ, ഫാറൂഖ ബീഗം എന്നിവരാണ് കൊല്ലപ്പെട്ട നാട്ടുകാർ. നിരവധി നാട്ടുകാർക്കും ഒരു ബിഎസ്എഫ് ജവാനും പാക് ആക്രമണത്തിൽ പരിക്കേറ്റിട്ടുമുണ്ട്. പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് വെടിവെയ്‌പ്പ് ഇപ്പോഴും തുടരുന്നുണ്ടെന്നും ബിഎസ്എഫ് ഫലപ്രദമായി പ്രതികരിക്കുന്നുണ്ടെന്നും ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു.

പ്രകോപനമൊന്നും കൂടാതെയായിരുന്നു പാക് സൈന്യത്തിന്റെ ആക്രമണം. കുപ് വാരയിലെ കേരൻ മേഖലയിൽ ഒരുനുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിയതിന് പിന്നാലെയായിരുന്നു ബാരമുള്ള, ദാവർ, കേരൻ, ഉറി, നൗഗാം എന്നിവിടങ്ങളിലെ നിയന്ത്രണരേഖയിൽ പാക്കിസ്ഥാൻ മോർട്ടാർ ആക്രമണവും മറ്റും തുടങ്ങിയത്. പ്രത്യാക്രമണത്തിൽ പാക് ഭാഗത്ത് വൻനാശനഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോർടട്ട്.

സാധാരണക്കാർ താമസിക്കുന്ന ഇടങ്ങളിലേക്കാണ് പാക്കിസ്ഥാൻ മന: പൂർവം ആക്രമണം അഴിച്ചുവിട്ടത്. രണ്ട് പാക് സ്‌പെഷ്യൽ സർവീസ് കമാൻഡോകൾ അടക്കം 7 സൈനികർ കൊല്ലപ്പെട്ടിട്ടുണ്ട്. 12 ഓളം പേർക്ക് പരിക്കേററിട്ടുണ്ട്. കേരൻ മേഖലയിലെ പാക് ആക്രമണത്തിൽ ഒരുസൈനിക ക്യാപ്റ്റനും, രണ്ടു സൈനികർക്കും, ബിഎസ്എഫ് കോൺസ്റ്റബിളിനും ജീവൻ നഷ്ടമായതിന് പിന്നാലെയാണ് കേരനിൽ വെള്ളിയാഴ്ച രാവിലെ വീണ്ടും നുഴഞ്ഞുകയറ്റമുണ്ടായത്. പൂഞ്ചിൽ അഞ്ച് പേർക്ക് മോർട്ടാർ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ബന്ദിപോരയിൽ പരിക്കറ്റവരിൽ രണ്ട് സ്‌കൂൾ വിദ്യാർത്ഥിനികളും ഉണ്ട്.

ശീതകാലം വരവായതോടെ നിറയെ ആയുധങ്ങളുമായി തീവ്രവാദികളെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറ്റാനാണ് പാക് ശ്രമം. പർവതവഴികൾ മഞ്ഞുമൂടും മുമ്പ് പരമാവധി തീവ്രവാദികളെയും കടത്തുകയാണ് അവരുടെ ലക്ഷ്യമെന്ന് ഉന്നത സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു. കിഴക്കൻ ലഡാക്കിലെ ചൈനയുമായുള്ള സംഘർഷത്തിൽ അൽപം അയവ് വന്നിരിക്കെയാണ് മറ്റൊരു അയൽക്കാരന്റെ പ്രകോപനം.

ഈ വർഷം ഇതുവരെ 4,052 വെടിനിർത്തൽ ലംഘനങ്ങളാണ് പാക്കിസ്ഥാൻ നടത്തിയത്. കഴിഞ്ഞ 17 വർഷത്തെ കണക്കുനോക്കുമ്പോൾ ഏറ്റവും കൂടുതൽ. 20 ഓളം സൈനികരെയും അതേസംഖ്യയിൽ സാധാരണക്കാരെയും ഇന്ത്യയ്ക്ക് നിരവധി ആക്രമണങ്ങളിൽ നഷ്ടമായി. നിയന്ത്രണ രേഖയിൽ 2017 ൽ 971 ഉം, 2018 ൽ 1629 ഉം വെടിനിർത്തൽ കരാർ ലംഘനങ്ങൾ ഉണ്ടായപ്പോൾ, 2019 ൽ അത് 3168 ആയി ഉയർന്നിരുന്നു. ഈ വർഷം ഇതുവരെ നാലായിരത്തിലേറെയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP