Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുളിമുറിയിൽ വരെ ക്യാമറകൾ വെച്ച് അവർ എന്നെ നിരീക്ഷിച്ചു; ജയിൽ അനുഭവങ്ങൾ തുറന്ന് പറഞ്ഞ് മറിയം നവാസ് ഷെരീഫ്

കുളിമുറിയിൽ വരെ ക്യാമറകൾ വെച്ച് അവർ എന്നെ നിരീക്ഷിച്ചു; ജയിൽ അനുഭവങ്ങൾ തുറന്ന് പറഞ്ഞ് മറിയം നവാസ് ഷെരീഫ്

മറുനാടൻ ഡെസ്‌ക്‌

ഇസ്ലാമാബാദ്: അനധികൃത പണമിടപാട് കേസിൽ ജയിൽവാസം അനുഭവിക്കേണ്ടി വന്ന സമയത്തെ മാനസിക സംഘർഷങ്ങൾ തുറന്ന് പറഞ്ഞ് മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകൾ. തന്റെ ജയിൽ മുറിയിലും കുളിമുറിയിലും വരെ അധികൃതർ ക്യാമറ വച്ചിരുന്നെന്ന് പാക്കിസ്ഥാൻ മുസ്ലിം ലീഗ് - നവാസിന്റെ (പിഎംഎൽ-എൻ) വൈസ് പ്രസിഡന്റ് കൂടിയായ മറിയം നവാസ് ഷെരീഫ് വെളിപ്പെടുത്തി. ഒരു അഭിമുഖത്തിലാണ് മറിയം താൻ അനുഭവിച്ച ബുദ്ധിമുട്ടുകൾ തുറന്ന് പറയുന്നത്.

ചൗദരി ഷുഗർ മിൽ കേസിൽ അറസ്റ്റിലായി ജയിലിൽ പ്രവേശിപ്പിക്കപ്പെട്ട സമയത്തെ അനുഭവങ്ങളാണ് മറിയം പങ്കുവെച്ചത്. ''രണ്ട് തവണ ഞാൻ ജയിലിൽ പോയി, ഒരു സ്ത്രീ എന്ന നിലയിൽ എനിക്ക് ജയിലിൽ നേരിടേണ്ടി വന്നത് തുറന്നുപറയുകയാണ്. '' മറിയം പറഞ്ഞു. ഒരു, സ്ത്രീ പാക്കിസ്ഥാനിലോ മറ്റെവിടെയെങ്കിലുമോ ആകട്ടെ, അവൾ അബലയല്ലെന്നും മറിയം പറഞ്ഞു. താൻ സ്റ്റേറ്റിന് എതിരല്ലെന്നും എന്നാൽ ഒന്നും മറച്ചുവയ്ക്കാനില്ലെന്നും അവർ വ്യക്തമാക്കി. പണമിടപാട് കേസിൽ മറിയത്തെ കഴിഞ്ഞ വർഷം അറസ്റ്റ് ചെയ്തിരുന്നു. ചൗധരി ഷുഗർ മിൽസ് ഉപയോഗിച്ച് അനധികൃത പണമിടപാട് നടത്തിയെന്നാണ് ഇവർക്കെതിരെ ഉണ്ടായിരുന്ന കേസ്.

2019 ഓ​ഗസ്റ്റിലായിരുന്നു മറിയം അറസ്റ്റിലായത്. ലഖ്പത് ജയിലിൽ കഴിയുന്ന നവാസ് ഷരീഫിനെ കണ്ട് മടങ്ങുമ്പോഴായിരുന്നു അറസ്റ്റ്. വരുമാനത്തിൽ കവിഞ്ഞ് പണം സമ്പാദിച്ചതിനും പണം തട്ടിപ്പിനും 2019 ജൂലൈ 31ന് മറിയത്തെ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായി ചൗധരി ഷുഗർ മിൽസ് കേസിലാണ് അറസ്റ്റെന്ന് നാഷനൽ അക്കൗണ്ടബിലിറ്റി ബ്യൂറോ വ്യക്തമാക്കിയിരുന്നു. മറിയത്തിന്റെ ബന്ധു് അബ്ബാസിനെയും ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ വർഷം നവാസ് ഷെരീഫിനേയും മകൾ മറിയത്തേയും കോടതി അഴിമതി കേസിൽ ശിക്ഷിച്ചിരുന്നു. വരവിനെക്കാൾ ഉയർന്ന ആഡംബരജീവിതമാണ് ഷെരീഫും മക്കളും നയിച്ചിരുന്നതെന്നായിരുന്നു അദ്ദേഹത്തിനെതിരേയുള്ള ആരോപണം. ഷെരീഫിന്റെ മക്കളായ മറിയം, ഹസൻ, ഹുസൈൻ എന്നിവർ ലണ്ടനിൽ നാല് ആഡംബരഫ്ളാറ്റുകൾ സ്വന്തമാക്കിയെന്നും മകൾ മറിയം വ്യാജരേഖ ചമച്ചെന്നും കേസുകളുണ്ടായിരുന്നു. തൊണ്ണൂറുകളിൽ പ്രധാനമന്ത്രിയായിരിക്കേ ഷെരീഫും കുടുംബാംഗങ്ങളും വിദേശരാജ്യത്ത് കോടികളുടെ വസ്തുവകകൾ വാങ്ങിക്കൂട്ടിയതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. മറിയത്തിനെയും പിതാവിനെയും ഭർത്താവിനെയും അഴിമതികേസിൽ ജയിലിലായിരുന്നു. എന്നാൽ മൂവരും ജയിലിൽ നിന്നും പുറത്തിറങ്ങി ദിവസങ്ങൾക്കു ശേഷം വീണ്ടും നവാസിനെ അൽ അസീസിയ സ്റ്റീൽ മില്ല് കേസിൽ ലാഹോർ ജയിലിൽ അടക്കുകയായിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP