Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റോഹീങ്ക്യൻ മുസ്ലീങ്ങൾക്ക് എതിരായ നിലപാട് എടുത്തത് അന്തരാഷ്ട്രതലത്തിൽ ഇമേജ് ഇടിച്ചെങ്കിലും ജന്മനാട്ടിൽ ഹീറോ സൂചി തന്നെ; മ്യാന്മാറിൽ സർക്കാർ ഉണ്ടാക്കാനുള്ള ഭൂരിപക്ഷം നേടി എൻഎൽഡി പാർട്ടി; അട്ടിമറി നടന്നതായി പ്രതിപക്ഷം; നൊബേൽ സമ്മാന ജേതാവ് ഓങ് സാൻ സൂചിയുടെ പാർട്ടി മ്യാന്മാറിൽ അധികാരത്തിലേക്ക്

റോഹീങ്ക്യൻ മുസ്ലീങ്ങൾക്ക് എതിരായ നിലപാട് എടുത്തത് അന്തരാഷ്ട്രതലത്തിൽ ഇമേജ് ഇടിച്ചെങ്കിലും ജന്മനാട്ടിൽ ഹീറോ സൂചി തന്നെ; മ്യാന്മാറിൽ സർക്കാർ ഉണ്ടാക്കാനുള്ള ഭൂരിപക്ഷം നേടി എൻഎൽഡി പാർട്ടി; അട്ടിമറി നടന്നതായി പ്രതിപക്ഷം; നൊബേൽ സമ്മാന ജേതാവ് ഓങ് സാൻ സൂചിയുടെ പാർട്ടി മ്യാന്മാറിൽ അധികാരത്തിലേക്ക്

മറുനാടൻ ഡെസ്‌ക്‌

റങ്കൂൺ: ഒരു കാലത്ത് കേരളത്തിലെ കുട്ടികൾ അടക്കം വലിയ ആരാധനയോടെ കണ്ട നേതാവായിരുന്നു മ്യാന്മാർ എന്ന പഴയ ബർമ്മയുടെ നേതാവ് ഓങ്് സാൻ സൂചി. സമാധാനത്തിനുള്ള നോബേൽ സമ്മാനം നേടിയ ഈ വനിതയുടെ പോരാട്ട വീര്യം ഒരുകാലത്ത് ലോക ആഘോഷിക്കയായിരുന്നു. എന്നാൽ ബർമ്മയിൽനിന്ന് ആട്ടിയോടിക്കപ്പെട്ട റോഹീങ്ക്യകൾക്കെതിരായ ഒരക്ഷരം മിണ്ടാതിരിക്കുയും, സൈനിക നടപടിയെ അനുകൂലിക്കുകയും ചെയ്തതോടെ സൂചിയുടെ ഇമേജ് അന്താരാഷ്ട്ര തലത്തിൽ തന്നെ ഇടിയുകയുണ്ടായി. പക്ഷേ ജന്മനാട്ടിൽ അവർ തന്നെതാണ് ഹീറോ എന്ന് തെളിയിക്കുകയാണ് മ്യാന്മാറിലെ തെരഞ്ഞെടുപ്പ് ഫലം.

മ്യാന്മാർ തിരഞ്ഞെടുപ്പിൽ സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം േഓങ് സാൻ സ്യൂചിയുടെ നേതൃത്വത്തിലുള്ള നാഷണൽ ലീഗ് ഫോർ ഡെമോക്രസി (എൻഎൽഡി)പാർട്ടി നേടിയിട്ടുണ്ട്. പുതിയതായി പുറത്തുവന്ന ഫലങ്ങൾ പ്രകാരം സർക്കാർ രൂപീകരിക്കുന്നതിന് ആവശ്യമായ സീറ്റുകൾ എൻഎൽഡി. നേടിയിട്ടുണ്ട്. 440 സീറ്റുകളിലേക്കായി നടന്ന തിരഞ്ഞെടുപ്പിൽ 412 സീറ്റുകളെ ഫലമാണ് ഇതുവരെ പ്രഖ്യാപിച്ചത്. 64 സീറ്റുകളിലെ ഫലം പ്രഖ്യാപിക്കാനിരിക്കെ എൻ.എൽ.ഡി. 346 സീറ്റുകൾ നേടിയിട്ടുണ്ട്. പുറത്തുവന്ന ഫലങ്ങൾ അനുസരിച്ച് സൈനിക പിന്തുണയുള്ള പ്രധാന പ്രതിപക്ഷ പാർട്ടിയായ യൂണിയൻ സോളിഡാരിറ്റി ആൻഡ് ഡവലപ്‌മെന്റ് പാർട്ടി (യുഎസ്ഡിപി) 24 സീറ്റുകൾ നേടിയിട്ടുണ്ട്.

തിരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നെന്ന് ആരോപിച്ച യുഎസ്ഡിപി പുതിയ വോട്ട് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ വലിയ ക്രമക്കേടുകളില്ലാതെ തിരഞ്ഞെടുപ്പ് സുഗമമായി നടന്നുവെന്ന് അന്താരാഷ്ട്ര-ആഭ്യന്തര നിരീക്ഷകർ പറഞ്ഞു. ക്രമക്കേടുകൾ ആരോപിക്കപ്പെടുന്നവർ ന്യൂനപക്ഷം മാത്രമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.പട്ടാള ഭരണം അവസാനിച്ചശേഷമുള്ള രണ്ടാമത്തെ സ്വതന്ത്ര തിരഞ്ഞെടുപ്പാണ് ഞായറാഴ്ച നടന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 390 സീറ്റാണ് എൻ.എൽ.ഡി നേടിയത്. റോഹിങ്യൻ മുസ്ലിം വിഷയത്തിൽ കൈക്കൊണ്ട നടപടികളുടെ പേരിൽ സമാധാന നൊബേൽ ജേതാവ് ആങ് സാൻ സ്യൂചിയുടെ സത്പേരിന് മങ്ങലേറ്റിരുന്നെങ്കിലും ബമാർ വിഭാഗക്കാരുടെ ഇടയിൽ സ്യൂചിക്ക് വലിയ സ്വാധീനമാണുള്ളത്.

2015-ൽ സൈനിക ഭരണം അവസാനിച്ചതിനുശേഷം നടന്ന ആദ്യത്തെ സ്വതന്ത്ര തിരഞ്ഞെടുപ്പിൽ വലിയ വിജയമാണ് എൻഎൽഡി നേടിയിരുന്നത്. തിരഞ്ഞെടുപ്പ് സ്യൂചിയുടെ നേതൃത്വത്തിൽ എൻ.എൽ.ഡി. ആണ് തൂത്തുവാരിയെന്നാലും പട്ടാളവുമായി ഭരണം പങ്കുവെക്കാൻ നിർബന്ധിതരാവുകയായിരുന്നു.മ്യാന്മർ പൊതുതിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടിയ ഓങ് സാൻ സൂചിയുടെ നാഷണൽ ലീഗ് ഫോർ ഡെമോക്രസി അധികാരം നിലനിർത്തി.

കേവല ഭൂരിപക്ഷത്തിന് വേണ്ടത് 322 സീറ്റ്. ഇതുവരെ പുറത്തുവന്ന ഫലമനുസരിച്ച് എൻഎൽഡി 322 സീറ്റ് നേടിക്കഴിഞ്ഞു. അതേസമയം സൈന്യത്തിന്റെ പിന്തുണയുള്ള പ്രതിപക്ഷം റീ ഇലക്ഷൻ ആവശ്യപ്പെട്ടു. കഴിഞ്ഞ ഞായറാഴ്ചയാണ് മ്യാന്മറിൽ വോട്ടെടുപ്പ് നടന്നത്. ഔദ്യോഗികമായി ഇതുവരെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവിട്ടിട്ടില്ല. ആകയുള്ള 416 സീറ്റിൽ 64 സീറ്റുകളിൽ ഇതുവരെ ഫലം വന്നിട്ടില്ല. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഗവൺമെന്റ് ക്രമക്കേട് നടത്തിയതായി പ്രതിപക്ഷ പാർട്ടിയായ യൂണിയൻ സോളിഡാരിറ്റി ആൻഡ് ഡെവലപ്പ്‌മെന്റ് പാർട്ടി ആരോപിച്ചു.

യുഎൻ വംശഹത്യയായി അംഗീകരിച്ച കൂട്ടക്കൊലകളെ തുടർന്ന് ലക്ഷക്കണക്കിന് റോഹിങ്യ മുസ്ലീങ്ങളാണ് മ്യാന്മർ വിട്ടത്. ഭീകരപ്രവർത്തകരെ അമർച്ച ചെയ്യാനുള്ള ആക്രമണമാണ് നടത്തുന്നത് എന്ന മ്യാന്മർ സൈന്യത്തിന്റെ വാദം അപ്പാടെ അംഗീകരിക്കുകയായിരുന്നു സൂ ചി. ഇത് അന്താരാഷ്ട്രസമൂഹത്തിൽ സൂചിക്കെതിരെ പ്രതിഷേധമുയരാൻ ഇടയാക്കിയിരുന്നു. മ്യാന്മർ ഗവൺമെന്റിനോട് അന്താരാഷ്ട്ര നീതിന്യായ കോടതി വിശദീകരണം തേടിയിരുന്നു. ആഫ്രിക്കൻ രാജ്യമായ ഗാംബിയ ആണ് റോഹിങ്യ വംശഹത്യയുടെ പേരിൽ മ്യാന്മറിനെതിരെ ഐസിജെയിൽ (ഇന്റർനാഷണൽ കോർട്ട് ഓഫ് ജസ്റ്റിസ്) കേസ് ഫയൽ ചെയ്തത്.

റോഹിങ്യ മേഖലയായ രാഖിൻ പ്രവിശ്യയിൽ ഒക്ടോബറിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടിങ് നിർത്തിവച്ചിരുന്നു. ഇവിടെ ബുദ്ധിസ്റ്റ് തീവ്രവാദികളും സൈന്യവും പതിനായിരക്കണക്കിന് റോഹിങ്യ ന്യൂനപക്ഷക്കാരെ കൊന്നൊടുക്കിയതായാണ് ആരോപണം. ഷാൻ, കാച്ചിൻ തുടങ്ങിയ സംഘർഷമേഖലകളിലും വോട്ടെടുപ്പ് നിർത്തിവച്ചിരുന്നു. വംശീയ ന്യൂനപക്ഷ മേഖലകളിലെ 20 ലക്ഷത്തോളം പേർ വോട്ടെടുപ്പിൽ നിന്ന് പുറത്തായിരുന്നു. 2008ൽ പട്ടാളഭരണകൂടം കൊണ്ടുവന്ന വിവാദ ഭരണഘടനാ ഭേദഗതി പ്രകാരം മ്യാന്മർ പാർലമെന്റിലെ 25 ശതമാനം സീറ്റുകൾ സൈന്യത്തിന് സംവരണം ചെയ്തിരിക്കുന്നു. ആഭ്യന്തരം, പ്രതിരോധം, അതിർത്തി എന്നീ വകുപ്പുകളുടെ ചുമതല എപ്പോളും സൈന്യത്തിനായിരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP