Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് ബാധിച്ചു മരണമടഞ്ഞ പാവപ്പെട്ട പ്രവാസികളുടെ കുടുംബങ്ങൾക്ക് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സഹായപദ്ധതികൾ പ്രഖ്യാപിക്കുക: നവയുഗം

കോവിഡ് ബാധിച്ചു മരണമടഞ്ഞ പാവപ്പെട്ട പ്രവാസികളുടെ കുടുംബങ്ങൾക്ക് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സഹായപദ്ധതികൾ പ്രഖ്യാപിക്കുക: നവയുഗം

സ്വന്തം ലേഖകൻ

അൽഹസ്സ: കോവിഡ് ബാധിച്ചു മരണമടഞ്ഞ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രവാസികളുടെ കുടുംബങ്ങളെ സഹായിക്കാനായി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സഹായപദ്ധതികൾ പ്രഖ്യാപിക്കണമെന്ന് നവയുഗം സാംസ്കാരികവേദി അൽഹസ്സ ശോബ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.

സൗദി അറേബ്യയിൽ കോവിഡ് ബാധിച്ചു മരണമടഞ്ഞ പ്രവാസികളായ ആരോഗ്യ പ്രവർത്തകരുടെ കുടുംബങ്ങൾക്ക് വലിയ സാമ്പത്തികസഹായമാണ് സൗദി സർക്കാർ പ്രഖ്യാപിച്ചത്. ഒട്ടേറെ ഇന്ത്യൻ പ്രവാസികൾക്ക് അതിന്റെ നേട്ടം ലഭിക്കും. എന്നാൽ നാളിതുവരെ കോവിഡ് ബാധിച്ചു മരണമടഞ്ഞ ഇന്ത്യൻ പ്രവാസികളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് പോലും, ഒരു സഹായവും ഇന്ത്യൻ സർക്കാർ പ്രഖ്യാപിച്ചിട്ടില്ല. വിദേശ സർക്കാരുകൾ കാണിക്കുന്ന പരിഗണന പോലും ഇന്ത്യൻ സർക്കാർ സ്വന്തം പൗരന്മാരായ പ്രവാസികളോട് കാണിക്കുന്നില്ല എന്നത് പ്രതിഷേധാർഹമാണ്. കേരളസർക്കാർ നാട്ടിലെത്തി കുടുങ്ങിയ പ്രവാസികൾക്ക് 5000 രൂപ സഹായധനമായി നൽകിയിട്ടു പോലും, നാളിതു വരെ കേന്ദ്രസർക്കാർ പ്രവാസികൾക്കായി ഒന്നും ചെയ്തിട്ടില്ല.

വിദേശങ്ങളിൽ കോവിഡ് ബാധിച്ചു മരണമടഞ്ഞ ഇന്ത്യൻ പ്രവാസികളുടെ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾ ഇന്ന് ഏറെ പ്രതിസന്ധിയിൽ ആണ്. വരുമാനമാർഗ്ഗം നിലച്ചതോടെ നിരാലംബരായ അവരുടെ നിലനിപ്പിനായി സർക്കാരുകളുടെ സഹായം ഉണ്ടാകേണ്ടിയിരിക്കുന്നു. അത്തരം കുടുംബങ്ങൾക്ക് ധനസഹായം നൽകുക, കുടുംബത്തിലെ ആർക്കെങ്കിലും ജോലി നൽകുക, വീടില്ലാത്തവർക്ക് വീട് വയ്ക്കാൻ സഹായം നൽകുക തുടങ്ങിയ പല സഹായപദ്ധതികളും കേന്ദ്ര,സംസ്ഥാന സർക്കാരുകൾ ഉടനെ പ്രഖ്യാപിക്കണമെന്ന് നവയുഗം സാംസ്കാരികവേദി അൽഹസ്സ ശോബ യൂണിറ്റ് സമ്മേളനം ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

അൽഹസ്സ ശോബയിലെ ബൈജുകുമാർ നഗറിൽ വെച്ച് നടത്തിയ യൂണിറ്റ് സമ്മേളനത്തിൽ നവയുഗം അൽഹസ്സ മേഖല പ്രസിഡന്റ് ഉണ്ണി മാധവം അദ്ധ്യക്ഷത വഹിച്ചു. കോവിഡ് ബാധിച്ചു അകാലത്തിൽ മരണമടഞ്ഞ യൂണിറ്റ് അംഗമായിരുന്ന ബിജുകുമാറിന്റെ ഓർമ്മകൾ നിറഞ്ഞു നിന്ന യൂണീറ്റ്‌സമ്മേളനം, നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകം ഉത്ഘാടനം ചെയ്തു. യൂണീറ്റ് സെക്രട്ടറി അഖിൽഅരവിന്ദ് റിപ്പോർട്ട്അവതരിപ്പിച്ചു. നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെൻസിമോഹൻ സംഘടനാ വിശദീകരണം നടത്തി. നവയുഗം കേന്ദ്രകമ്മിറ്റി നേതാക്കളായ അബ്ദുൾ ലത്തീഫ് മൈനാഗപ്പള്ളി, സുശീൽ കുമാർ, രതീഷ് രാമചന്ദ്രൻ, സിയാദ്, കേന്ദ്രവനിതാവേദി സെക്രട്ടറി മിനി ഷാജി, അൽഹസ്സ മേഖല നേതാക്കളായ അൻസാരി, നിസ്സാം എന്നിവർ ആശംസപ്രസംഗം നടത്തി.

നവയുഗം ശോഭ യൂണിറ്റിന്റെ പുതിയ ഭാരവാഹികളായി ഉണ്ണി മാധവം (രക്ഷാധികാരി), അഖിൽ അരവിന്ദ് (പ്രസിഡന്റ്), ശശികുമാർ (വൈസ് പ്രസിഡന്റ്), നിസ്സാം പുതുശ്ശേരി (സെക്രട്ടറി), സുധീർഖാൻ (ജോയിന്റ് സെക്രട്ടറി), ബിനുകുമാർ (ട്രെഷറർ) എന്നിവരെയും, എക്‌സിക്യൂട്ടീവ് അംഗങ്ങളായി സലീം, നിസ്സാർ പത്തനാപുരം, ഷറഫുദ്ദീൻ, നിസ്സാം പന്തളം എന്നിവരെയും തെരഞ്ഞെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP