Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൊലീസ് ഡ്രൈവറെ സ്റ്റേഷനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; മരിച്ചത് കല്ലമ്പലം പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ മനോജ്

പൊലീസ് ഡ്രൈവറെ സ്റ്റേഷനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; മരിച്ചത് കല്ലമ്പലം പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ മനോജ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ പൊലീസ് ഡ്രൈവറെ സ്റ്റേഷനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കല്ലമ്പലം പൊലീസ് സ്റ്റേഷനിലെ ഡ്രൈവറായ സീനിയർ സിവിൽ പൊലീസ് ഓഫീസർ കല്ലമ്പലം പാളയംകുന്ന് തൃഷ്ണയിൽ മനോജാണ് (42) മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.ഡ്യൂട്ടി കഴിഞ്ഞ് റസ്റ്റ് റൂമിൽ വിശ്രമത്തിലായിരുന്നു മനോജ്.

രാത്രി വി.ഐ.പി പൈലറ്റ് ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചെത്തിയ സഹപ്രവർത്തകരാണ് മനോജിനെ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ കെട്ടഴിച്ച് സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ഡ്യൂട്ടി സംബന്ധമായ സമ്മർദ്ദം മൂലം ജീവനൊടുക്കിയതാണെന്ന ആക്ഷേപങ്ങൾക്ക് അടിസ്ഥാനമില്ലെന്നാണ് പൊലീസിന്റെ വിശദീകരണം.

എന്നാൽ, കടബാദ്ധ്യതയോ മറ്റു കുടുംബപ്രശ്‌നങ്ങളോ ഇല്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. ആറ്റിങ്ങൽ ഡിവൈ.എസ്‌പിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.മെഡിക്കൽകോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. ഭാര്യ: ലിജി. മക്കൾ: കൃഷ്ണജിത്ത്, അലീഷ കൃഷ്ണ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP