Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജോസ് കെ മാണി ചോദിച്ചത് 12 സീറ്റ്; പത്ത് സീറ്റിൽ ഒത്തുതീർപ്പായെങ്കിലും സിപിഐ നഷ്ടം സഹിക്കാനില്ലെന്ന നിലപാടിൽ; യുഡിഎഫിന് ജോസഫിന് വാരിക്കോടി കൊടുത്തതിനെതിരെ ലീഗും പ്രതിഷേധത്തിൽ; കോട്ടയത്ത് കേരളാ കോൺഗ്രസിനെ ചൊല്ലി ഇടതിലും വലതിലും പ്രതിസന്ധി

ജോസ് കെ മാണി ചോദിച്ചത് 12 സീറ്റ്; പത്ത് സീറ്റിൽ ഒത്തുതീർപ്പായെങ്കിലും സിപിഐ നഷ്ടം സഹിക്കാനില്ലെന്ന നിലപാടിൽ; യുഡിഎഫിന് ജോസഫിന് വാരിക്കോടി കൊടുത്തതിനെതിരെ ലീഗും പ്രതിഷേധത്തിൽ; കോട്ടയത്ത് കേരളാ കോൺഗ്രസിനെ ചൊല്ലി ഇടതിലും വലതിലും പ്രതിസന്ധി

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കോട്ടയത്തെ ജില്ലാ പഞ്ചായത്ത് സീറ്റു വിഭജനത്തെച്ചൊല്ലി എൽഡിഎഫിലും യുഡിഎഫിലും തർക്കം. കേരളാ കോൺഗ്രസാണ് രണ്ടിടത്തും പ്രശ്‌നമാകുന്നത്. കേരള കോൺഗ്രസിന് (എം) സീറ്റു കണ്ടെത്തുന്നതാണ് എൽഡിഎഫിലെ സീറ്റു വിഭജനം വഴിമുട്ടിച്ചത്. യുഡിഎഫിലാകട്ടെ സീറ്റു ലഭിക്കാത്തതിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് 5 ഡിവിഷനുകളിൽ സ്വന്തം സ്ഥാനാർത്ഥികളെ നിർത്താനും തീരുമാനിച്ചു.

ഇടതിലും പ്രതിസന്ധി രൂക്ഷമാണ്. ജില്ലാ പഞ്ചായത്തിലേക്ക് 12 സീറ്റ് ചോദിച്ച കേരള കോൺഗ്രസ് (എം) പിന്നീട് 10 സീറ്റിൽ ഒത്തുതീർപ്പിനു തയാറായതായി സൂചനയുണ്ട്. ഇതിൽ 9 സീറ്റ് നൽകാമെന്നാണ് സിപിഎം നിലപാട്. 10 സീറ്റുകളിൽ സിപിഎം മത്സരിക്കും. 2 സീറ്റുകൾ കേരള കോൺഗ്രസിനു വിട്ടുകൊടുക്കാൻ സിപിഐയോട് സിപിഎം ആവശ്യപ്പെട്ടു. ഇതിനു സിപിഐ തയാറല്ല. ഇതാണ് ഇടതു പക്ഷത്ത് പ്രശ്‌നങ്ങൾക്ക് കാരണം. കുറച്ചു സീറ്റിൽ മത്സരിക്കാൻ ജോസ് കെ മാണി തയ്യാറല്ല. യുഡിഎഫിൽ ജോസഫ് പക്ഷത്തിന് പത്ത് സീറ്റ് കൊടുത്ത സാഹചര്യത്തിലാണ് ഇത്.

യുഡിഎഫിൽ സീറ്റ് വിഭജനം വലിയ പ്രതിസന്ധിയിലാണ്. മുസ്ലിം ലീഗ് നീക്കമാണ് ഇതിന് കാരണം. കഴിഞ്ഞ തവണ ജോസഫ് ഗ്രൂപ്പ് രണ്ട് സീറ്റിലാണ് മത്സരിച്ചത്. കേരളാ കോൺഗ്രസിന്റെ ബാക്കി സീറ്റുകൾ മാണി വിഭാഗത്തിനായിരുന്നു. പിളർപ്പിന് ശേഷം ജോസഫിന്റെ ശക്തി ക്ഷയിച്ചിട്ടും 9 സീറ്റ് കേരളാ കോൺഗ്രസിന് കൊടുത്തു. എന്നാൽ മുന്നണിയിലെ രണ്ടാമനായ ലീഗിന് സീറ്റും കൊടുത്തില്ല.

5 ജില്ലാ പഞ്ചായത്ത് ഡിവിഷനിലും 5 ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിലും സ്വന്തം സ്ഥാനാർത്ഥികളെ നിർത്താനാണു ലീഗ് തയ്യാറെടുക്കുന്നത്. എരുമേലി ഡിവിഷനാണ് ലീഗ് ആവശ്യപ്പെട്ടത്. ഇതു നൽകാനാവില്ലെന്നു കോൺഗ്രസ് പറഞ്ഞു. കിഴക്കൻ മേഖലയിൽ കോൺഗ്രസിനു മറ്റു ജനറൽ സീറ്റുകൾ ഇല്ലെന്നാണു കോൺഗ്രസ് നേതൃത്വം ഇതിനു പറയുന്ന കാരണം. എരുമേലിക്കു പുറമേ പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ മത്സരിക്കുമെന്നും മറ്റു രണ്ടു ഡിവിഷനുകൾ ഏതെന്ന് ഉടൻ കണ്ടെത്തുമെന്നും ലീഗ് നേതാക്കൾ പറഞ്ഞു. ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് ബഡായിൽ എരുമേലിയിലും സെക്രട്ടറി റഫീഖ് മണിമല പൂഞ്ഞാറിലും മത്സരിക്കാനാണു തീരുമാനം.

കാഞ്ഞിരപ്പള്ളി മണ്ഡലം പ്രസിഡന്റ് അബ്ദുൽ കരീം മുസല്യാരും മത്സര രംഗത്തുണ്ടാകും. ഡിവിഷൻ പിന്നീടു തീരുമാനിക്കും. വണ്ടംപതാൽ, എരുമേലി, ചേനപ്പാടി, കാഞ്ഞിരപ്പള്ളി, വാഴൂർ ബ്ലോക്ക് പഞ്ചായത്ത് സീറ്റുകളിലും മത്സരിക്കുമെന്ന് ലീഗ് നേതാക്കൾ അറിയിച്ചു. ജില്ലാ ബ്ലോക്ക് പഞ്ചായത്തുകളിൽ വേണ്ടത്ര പ്രാതിനിധ്യം കോൺഗ്രസ് നൽകിയില്ലെന്നും പഞ്ചായത്തുകളിൽ അധിക സീറ്റ് നൽകിയില്ലെന്നും അസീസ് പറഞ്ഞു. എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി, എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സി.ജോസഫ്, യുഡിഎഫ് കൺവീനർ ജോസി സെബാസ്റ്റ്യൻ, ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് ബഡായിൽ, സെക്രട്ടറി റഫീഖ് മണിമല തുടങ്ങിയവരാണു ചർച്ചകളിൽ പങ്കെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP