Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മകൻ ട്രാൻസ് ജെൻഡർ എന്ന് തിരിച്ചറിഞ്ഞതോടെ മാതാപിതാക്കൾ വീട്ടിൽ നിന്നും പുറത്താക്കി; ഫിലിപ്പൈൻസിൽ നിന്നും ആൻഡ്രൂ ന്യൂസിലന്റിലെത്തി ഏരിയൽ കൈൽ ആയത് പുതിയ ജീവിതം കരുപ്പിടിപ്പിക്കാൻ: പ്രതിസന്ധികളെ തള്ളി മാറ്റി മിസ് ഇന്റർകോണ്ടിനെന്റൽ ന്യൂസിലൻഡ് പട്ടം നേടി ട്രാൻസ്‌ജെൻഡർ യുവതി

മകൻ ട്രാൻസ് ജെൻഡർ എന്ന് തിരിച്ചറിഞ്ഞതോടെ മാതാപിതാക്കൾ വീട്ടിൽ നിന്നും പുറത്താക്കി; ഫിലിപ്പൈൻസിൽ നിന്നും ആൻഡ്രൂ ന്യൂസിലന്റിലെത്തി ഏരിയൽ കൈൽ ആയത് പുതിയ ജീവിതം കരുപ്പിടിപ്പിക്കാൻ: പ്രതിസന്ധികളെ തള്ളി മാറ്റി മിസ് ഇന്റർകോണ്ടിനെന്റൽ ന്യൂസിലൻഡ് പട്ടം നേടി ട്രാൻസ്‌ജെൻഡർ യുവതി

സ്വന്തം ലേഖകൻ

വെല്ലിങ്ടൺ: ന്യൂസിലന്റിൽ പുതുചരിത്രം കുറിച്ചിരിക്കുകയാണ് ഏരിയൽ കൈൽ എന്ന ട്രാൻസ് ജെൻഡർ യുവതി. മിസ് ഇന്റർകോണ്ടിനെന്റൽ ന്യൂസിലൻഡ് 2020 എന്ന സുവർണ നേട്ടവുമായാണ് ഏരിയൽ കൈൽ എന്ന 26കാരി ട്രാൻസ്‌ജെൻഡർ ന്യൂസിലന്റ് ചരിത്രത്തിന്റെ ഭാഗമായത്. ഫിലിപ്പൈൻസിലെ തന്റെ ഭൂതകാല ജീവിതം മറക്കാൻ ന്യൂസിലന്റിലെത്തിയ ആൻഡ്രു എന്ന യുവാവാണ് പിന്നീട് ഏരിയൽ കൈൽ എന്ന യുവതിയായി മാറിയത്.

ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കുശേഷം മിസ് ന്യൂസിലാൻഡ് മത്സരത്തിൽ പങ്കെടുക്കുന്ന ആദ്യ ട്രാൻസ്‌ജെൻഡർ കൂടിയാണ് 26കാരിയായ ഏരിയൽ കൈൽ. ട്രാൻസ്‌ജെൻഡർ ആണെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് വീട്ടിൽ നിന്നും മാതാപിതാക്കൾ ഏരിയലിനെ പുറത്താക്കുകയായിരുന്നു. പിന്നീടാണ് ന്യൂസിലന്റിൽ എത്തിയതും ഏരിയലിന്റെ ജീവിതം മാറി മറിഞ്ഞതും.

തന്റെ യഥാർത്ഥ വ്യക്തിത്വം ഒരു സ്ത്രീയുടെതാണെന്ന് തിരിച്ചറിഞ്ഞതോടെ 2017ലാണ് ശാരീരികമായ മാറ്റങ്ങൾക്കായി ഏരിയൽ ശ്രമങ്ങൾ തുടങ്ങിയത്. സ്ത്രീയാകാൻ ഹോർമോൺ ചികിത്സ നടത്തുന്നു എന്ന് വീട്ടിൽ അറിഞ്ഞതോടെ ഒന്നുകിൽ അത് അവസാനിപ്പിക്കുക അല്ലെങ്കിൽ വീടു വിട്ടു പോവുക എന്നിങ്ങന രണ്ടു മാർഗങ്ങൾ മാത്രമായിരുന്നു ഏരിയലിന് മുൻപിൽ ഉണ്ടായിരുന്നത്. അങ്ങനെ ഇരുപത്തിമൂന്നാം വയസ്സിൽ വീടു വിട്ടിറങ്ങി.

2020 ന്റെ തുടക്കകാലത്താണ് ഏരിയൽ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. അതിനുശേഷം തന്റെ ജീവിതം മാറിമറിഞ്ഞു എന്ന് ഏരിയൽ പറയുന്നു. നിലവിൽ ഫാഷൻ ഡിസൈനിങ് ബിരുദ വിദ്യാർത്ഥിനിയാണ് ഏരിയൽ. മിസ് ന്യൂസിലാൻഡ് 2020 ആകുന്നതിനു വേണ്ടിയുള്ള മത്സരം ഏരിയലിന്റെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണ്. ദീർഘകാലമായി സ്വപ്നം കണ്ടിരുന്ന ജീവിതം ജീവിക്കാൻ ആകുന്നതിന്റെ സന്തോഷവും ഏരിയൽ പങ്കുവയ്ക്കുന്നു.

തന്നെപ്പോലെ ഉള്ളവരെയും സമൂഹം ബഹുമാനത്തോടെ കാണണമെന്ന അഭ്യർത്ഥനയാണ് ഏരിയൽ മുന്നോട്ടുവയ്ക്കുന്നത്. തങ്ങൾക്കൊപ്പം അതേരീതിയിൽ ഒരു മാറ്റത്തിനല്ല ആവശ്യപ്പെടുന്നത്. അതേസമയം സമൂഹത്തിന്റെ ഭാഗമായി കണ്ട് കരുണയും സ്‌നേഹവും പുലർത്തിയാൽ നിങ്ങൾക്ക് ഒന്നും നഷ്ടപ്പെടാനില്ല എന്നും അവർ ഓർമിപ്പിക്കുന്നു.

ന്യൂസിലാൻഡിൽ സുന്ദരി പട്ടം നേടുന്ന ആദ്യ ട്രാൻസ്‌ജെൻഡർ യുവതിയാണ് ഏരിയൽ എങ്കിലും ആഗോളതലത്തിൽ ഇത് ആദ്യത്തെ സംഭവമല്ല. 2018 എയ്ഞ്ചലാ മരിയ എന്ന ട്രാൻസ്‌ജെൻഡർ യുവതി മിസ്സ് സ്‌പെയിനായി തെരഞ്ഞെടുക്കപ്പെടുകയും പിന്നീട് ലോകസുന്ദരി മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP