Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബോറിസ് ജോൺസന്റെ കാമുകി പിണങ്ങിയാൽ മന്ത്രിമാർക്ക് പണി തെറിക്കും; ബ്രെക്സിറ്റിന് ചുക്കാൻ പിടിച്ച മറ്റൊരു മന്ത്രികൂടി രാജിക്ക്; ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് ചെറുപ്പക്കാരിയായ കാമുകി വിനയാകുന്നു

ബോറിസ് ജോൺസന്റെ കാമുകി പിണങ്ങിയാൽ മന്ത്രിമാർക്ക് പണി തെറിക്കും; ബ്രെക്സിറ്റിന് ചുക്കാൻ പിടിച്ച മറ്റൊരു മന്ത്രികൂടി രാജിക്ക്; ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് ചെറുപ്പക്കാരിയായ കാമുകി വിനയാകുന്നു

സ്വന്തം ലേഖകൻ

തൊരു പുരുഷന്റെ വിജയത്തിനു പിന്നിലും ഒരു സ്ത്രീ ഉണ്ടാകും എന്ന് പറയുന്ന അതേ ഉറപ്പോടെത്തന്നെ പറയുന്ന മറ്റൊരു ചൊല്ലാണ് പുരുഷനിൽ സ്ത്രീ അമിത സ്വാധീനം ചെലുത്താൻ തുടങ്ങിയാൽ കാര്യങ്ങൾ കീഴ്മേൽ മറിയും എന്നത്. ബ്രിട്ടനിൽ നടക്കുന്ന സംഭവങ്ങൾ ഈ ചൊല്ല് അടിവരയിട്ട് ഉറപ്പിക്കുകയാണ്. പുതുവത്സര ദിനത്തിൽ മന്ത്രി ഡൊമിനിക് കമ്മിങ്സ് രാജിക്കൊരുങ്ങുകയാണ്. അതിന് കാരണമാകുന്നത് ബോറിസ് ജോൺസന്റെ കാമുകിയും.

പ്രധാനമന്ത്രിയുടെ ഓഫീസിലെ കമ്മ്യുണിക്കേഷൻ ഡയറക്ടർ ലീ കെയ്ൻ രാജിവച്ചതിനു തൊട്ടുപിന്നാലെയാണ് കമ്മിങ്സ് ഇക്കാര്യം അറിയിച്ചത്. നേരത്തേ കെയിനിനെ ചീഫ് ടു സ്റ്റാഫ് ആയി സ്ഥാനക്കയറ്റം നൽകുമെന്ന വിവരം പുറത്തുവന്നിരുന്നു. എന്നാൽ പ്രധാനമന്ത്രിയുടെകാമുകി കാരി സിമ്മണ്ട്സിന്റെ എതിർപ്പുകളെ തുടർന്ന് ബോറിസ് അക്കാര്യം വേണ്ടെന്നു വച്ചു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ബ്രെക്സിറ്റ് നടപടികൾക്ക് നേതൃത്വം നൽകുന്ന കമ്മിങ്സ്, ഡിസംബറിൽ ബ്രെക്സിറ്റ് പൂർത്തിയാകുന്നതോടെ രാജിവയ്ക്കും എന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

അതേസമയം, കമ്മിങ്സിന്റെ രാജി വാർത്ത ഡൗണിങ് സ്ട്രീറ്റ് തള്ളിക്കളഞ്ഞു,അതേസമയം, ബ്രെക്സിറ്റ് നെഗോഷിയേറ്റർ ഡേവിഡ് ഫ്രോസ്റ്റ് ഉൾപ്പടെയുള്ളവർ കമ്മിങ്സ് രാജിവയ്ക്കും എന്നുതന്നെയാണ് ഉറപ്പിച്ച് പറയുന്നത്. ബ്രെക്സിറ്റ് നടപടികൾ പൂർത്തിയാക്കുവാനും, അദ്ദേഹം ആരംഭിച്ച ഒന്നു രണ്ട് പ്രൊജക്ടുകൾ പൂർത്തിയാക്കുവാനുമായി അദ്ദേഹം കാത്തിരിക്കുകയാണെന്നും അവർ പറയുന്നു. ബ്രെക്സിറ്റിൽ കാര്യമായ പങ്ക് വഹിച്ചിരുന്ന കെയ്നിന്റെ രാജിയിൽ ഡേവിഡ് ഫ്രോസ്റ്റ് നിരാശ രേഖപ്പെടുത്തിയെങ്കിലും ബ്രസ്സൽസുമായുള്ള ചർച്ച അതിന്റെ അന്ത്യഘട്ടത്തിൽ എത്തിയിരിക്കുന്ന സന്ദർഭത്തിൽ അദ്ദേഹം രാജിവയ്ക്കില്ല എന്നാണ് അറിയുന്നത്.

ഡൗണിങ് സ്ട്രീറ്റിൽ നടക്കുന്ന കലാപം, സർക്കാരിൽ ജനങ്ങൾക്കുള്ള വിശ്വാസം നശിപ്പിക്കുമെന്ന് ടോറി എം പിമാർ മുന്നറിയിപ്പ് നൽകി. തീർത്തും നിരശാജനകവും, സർക്കാരിന് ദോഷകരവുമായ സംഭവം എന്നാണ് ഇതിനെ കുറിച്ച് സർ റോഗർ ഗെയ്ൽ പ്രതികരിച്ചത്. ബോറിസ് തന്നെ ഓഫീസിന്റെ നിയന്ത്രണങ്ങൾ ഏറ്റെടുക്കണമെന്ന് എം പിമാർ ആവശ്യപ്പെടുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിൽ സിമ്മണ്ട്സിന്റെ പങ്കിനെ കുറിച്ച് ധാരാളം ചർച്ചകളും സജീവമായിട്ടുണ്ട്.

അവർ ഇനി അടുത്തതായി ആരെയാണ് ഉന്നം വയ്ക്കുക എന്നാണ് ഓഫീസുമായി ബന്ധപ്പെട്ടവർ ഉറ്റുനോക്കുന്നത്. ഓഫീസിലെ പ്രധാന നിയമങ്ങൾക്കെല്ലാം ഇപ്പോൾ പ്രധാനമന്ത്രിയുടെ കാമുകിയുടെ അനുമതി വേണമെന്ന് ഓഫീസിനകത്തെ ചിലർ പറയുന്നു. ഇത് ശരിക്കും അപകടകരമായ ഒരു അവസ്ഥയാണ്. സമ്പത്തിനെ കുറിച്ചും ജീവനെ കുറിച്ചുമൊക്കെ ജനങ്ങൾ ആശങ്കാകുലരായിരിക്കുന്ന സമയത്ത് ഡൗണിങ് സ്ട്രീറ്റിലെ ഈ കലാപം ആശങ്ക ഉണർത്തുന്നു എന്നാണ് ലേബർ എം പി സർ കീർ സ്റ്റാർമർ പറഞ്ഞത്.

പ്രധാനമന്ത്രിയുടെ പുതിയ പ്രസ്സ് സെക്രട്ടറിയായി അല്ലേഗ്രാ സ്ട്രാറ്റണെ നിയമിച്ചതിൽ നിന്നാണ് സംഭവങ്ങളുടെ ആരംഭം. പുതുവത്സരം മുതൽ, ജോൺസണ്ടെ നിത്യേനയുള്ള ടെലിവിഷൻ ബ്രീഫിങ് അല്ലേഗ്രയായിരിക്കും ചെയ്യുക. ഇത് തന്റെ പ്രാധാന്യം കുറയ്ക്കുമെന്ന് മനസ്സിലാക്കിയ കെയ്ൻ രാജി സന്നദ്ധത അറിയിക്കുകയായിരുന്നു. എന്നാൽ, ബോറിസ് അതിന് സമ്മതം നൽകിയില്ല, കഴിഞ്ഞ തിങ്കളാഴ്‌ച്ച, പ്രധാനമന്ത്രിയുടെ ഓഫീസിൽ ഒഴിഞ്ഞുകിടക്കുന്ന ചീഫ് ടു സ്റ്റാഫ് തസ്തികയിലേക്ക് കെയ്നിനെ നിയമിക്കാനുള്ള സന്നദ്ധതതയു അദ്ദേഹത്തെ ബോറിസ് അറിയിച്ചു.

ഈ നീക്കത്തെ കമ്മിങ്സും കാബിനറ്റ് സെക്രട്ടറി സൈമൺ കെയ്സും അംഗീകരിക്കുകയും ചെയ്തു. യഥാർത്ഥത്തിൽ കെയ്ൻ കഴിഞ്ഞ കുറച്ചു മാസങ്ങളായി ആ കടമ നിർവ്വഹിക്കുകയായിരുന്നു എന്നും അവർ ചൂണ്ടിക്കാട്ടി. ഈ വാർത്ത മാധ്യമങ്ങളിലൂടെ ചോർന്നതോടെ ആദ്യം ചില മുതിർന്ന ഭരണകക്ഷി എം പിമാർ ഇതിനെതിരെ രംഗത്തെത്തി. എന്നാൽ, ബോറിസിൽ കാര്യമായ സ്വാധീനം ചെലുത്തിയത്, കെയിനിന്റെ രീതികൾ ഇഷ്ടപ്പെടാത്ത സിമണ്ട്സിന്റെ എതിർപ്പായിരുന്നു. കെയിനിന് സ്ഥാനക്കയറ്റം നൽകുന്നത് അപകടകരമായിരിക്കും എന്ന് കാമുകി ബോറിസ് ജോൺസണെ ധരിപ്പിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

ഏതായാലും ഇത് പുതിയൊരു വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. യഥാർത്ഥത്തിൽ ആരാണ് ബ്രിട്ടൻ ഭരിക്കുന്നത് എന്ന ചോദ്യം പല കോണുകളിൽ നിന്നും ഉയരാൻ തുടങ്ങിയിട്ടുണ്ട്. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിൽ അസന്തുഷ്ടരായ ഭരണകക്ഷി എം പിമാർ ഇതും ബോറിസിനെതിരെ ഉയർത്തിക്കൊണ്ടു വരുമോ എന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP