Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരാഴ്ചയായി അബ്ദുൽ ലത്തീഫിനെ കുറിച്ച് ആർക്കും വിവരമില്ല; ബിനീഷിനൊപ്പം ഇരുത്തി സുഹൃത്തിനെ ചോദ്യം ചെയ്യാനുള്ള നീക്കം പൊളിയുന്നു; കാർ പാലസ് ഉടമയുടെ സ്വത്തെല്ലാം കണ്ടുകെട്ടി പണികൊടുക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്; ലത്തീഫിന്റെ സ്ഥാപനങ്ങൾ മുഴുവൻ ബിനാമി സ്വത്ത് ഇന്ന ഗണത്തിൽ പെടുത്തി അറ്റാച്ച് ചെയ്യും; വ്യവസായിയ്‌ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസും വരും

ഒരാഴ്ചയായി അബ്ദുൽ ലത്തീഫിനെ കുറിച്ച് ആർക്കും വിവരമില്ല; ബിനീഷിനൊപ്പം ഇരുത്തി സുഹൃത്തിനെ ചോദ്യം ചെയ്യാനുള്ള നീക്കം പൊളിയുന്നു; കാർ പാലസ് ഉടമയുടെ സ്വത്തെല്ലാം കണ്ടുകെട്ടി പണികൊടുക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്; ലത്തീഫിന്റെ സ്ഥാപനങ്ങൾ മുഴുവൻ ബിനാമി സ്വത്ത് ഇന്ന ഗണത്തിൽ പെടുത്തി അറ്റാച്ച് ചെയ്യും; വ്യവസായിയ്‌ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസും വരും

എം മനോജ് കുമാർ

തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ ബിനാമി എന്ന് എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറെറ്റ് കണ്ടെത്തിയ കാർ പാലസ് അബ്ദുൽ ലത്തീഫ് ഒളിവിൽ എന്ന് സൂചന. ഇന്നലെ ബിനീഷ് കോടിയേരിയുടെ റിമാൻഡ് റിപ്പോർട്ടിൽ അബ്ദുൽ ലത്തീഫിനെ ചോദ്യം ചെയ്യണം എന്നാണ് ഇഡി വ്യക്തമാക്കിയിരിക്കുന്നത്. ഒരാഴ്ചയായി അബ്ദുൾലത്തീഫിനെക്കുറിച്ച് വിവരമില്ല. ബിനീഷിനെയും അബ്ദുൽ ലത്തീഫിനെയും ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്യുമെന്ന് ഇഡി വ്യക്തമാക്കിയിരിക്കെയാണ് അബ്ദുൾലത്തീഫ് അപ്രത്യക്ഷനായിരിക്കുന്നത്.

മാതാവിന് കോവിഡ് ബാധിച്ചതിനാൽ ക്വാറന്റീനിൽ ആണെന്നും രണ്ടാം തീയതിക്ക് ശേഷം ഹാജരാകാം എന്നുമാണ് ലത്തീഫ് ഈ മാസം ആദ്യം ഇഡിയെ അറിയിച്ചത്. പക്ഷെ അതിനു ശേഷം ചോദ്യം ചെയ്യലിന് ഇഡിക്ക് മുൻപിൽ ലത്തീഫ് ഹാജരായിട്ടില്ല. അതേ സമയം അബ്ദുൾലത്തീഫിനെ ചോദ്യം ചെയ്യണം എന്ന് പറയുന്ന ഇഡി റിപ്പോർട്ടിൽ ലത്തീഫ് കസ്റ്റഡിയിൽ ഉണ്ടെന്ന ഒരു സൂചനയും നൽകിയിട്ടില്ല. കസ്റ്റഡിയിൽ ആണെന്നോ ചോദ്യം ചെയ്യുന്നോ എന്നും ഇഡി പറഞ്ഞിട്ടില്ല. ഇഡി പോലെ ഒരു ഏജൻസിക്ക് ഒരു ദിവസത്തിൽ കൂടുതൽ ഒന്നും അനധികൃത കസ്റ്റഡി സാധ്യമല്ല. പക്ഷെ ദിവസങ്ങൾ ആയി ട്ടും ലത്തീഫിനെക്കുറിച്ച് വിവരങ്ങൾ ലഭിക്കാത്തതിനെ തുടർന്നാണ് ലത്തീഫ് മുങ്ങിയതായുള്ള സൂചനകൾ ലഭ്ജിക്കുന്നത്. ലത്തീഫിന്റെ പേരിൽ ലൂക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചേക്കും.

ലത്തീഫിന്റെ സ്ഥാപനങ്ങൾ മുഴുവൻ ബിനാമി സ്വത്ത് ഇന്ന രീതിയിൽ ഇഡി അറ്റാച്ച് ചെയ്‌തേക്കും എന്ന സൂചനയുണ്ട്. ദീപാവലി കഴിഞ്ഞു അറ്റാച്ച് ചെയ്‌തെക്കും എന്നാണ് ലഭിക്കുന്ന വിവരം. ഇതൊക്കെ മുന്നിൽ കണ്ടാണ് ലത്തീഫിന്റെ മുങ്ങൽ എന്നാണ് ലഭിക്കുന്ന വിവരം. ബിനീഷ് കോടിയേരിക്ക് നിക്ഷേപമുണ്ടെന്നു കരുതുന്ന കാർ പാലസിൽ ഇഡി പരിശോധന നടത്തിയിരുന്നു. ഈ സ്ഥാപനം നടത്തുന്നത് ലതീഫാണ്. കാർ പാലസ്, യുഎഇ കോൺസുലേറ്റിൽ വീസ സ്റ്റാംപിങ് കരാർ ലഭിച്ച യുഎഎഫ്എക്‌സ് സൊല്യൂഷൻസ്, കാപ്പിറ്റോ ലൈറ്റ്‌സ്, കാപ്പിറ്റോ ഫർണ്ണിച്ചർ, പാരഗൺ ഹോട്ടൽ എന്നിവയാണ് കാർ പാലസ് ലതീഫുമായി ബന്ധമുള്ള സ്ഥാപനങ്ങൾ എന്ന് ഇഡി കണ്ടെത്തിയത്.

ഇതേ അന്വേഷണം കെ.കെ.റോക്ക്‌സിലേക്ക് കൂടി നീങ്ങിയിട്ടുണ്ട്. ലഹരി ഇടപാടിനു കൊച്ചി സ്വദേശി അനൂപ് മുഹമ്മദിനു ബിനീഷ് കോടിയേരി കൈമാറിയെന്നു സംശയിക്കുന്ന പണത്തിന്റെ ഉറവിടം തേടിയാണ് എൻഫോഴ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേരളത്തിലെത്തിയത്. ഇതിന്റെ ഭാഗമായാണ് കോടിയേരി വീട്ടിലും ഇഡി റെയ്ഡ് നടത്തിയത്. ബിനീഷിന്റെ സുഹൃത്ത് അൽ ജാസം അബ്ദുൽ ജാഫറിന്റെ നെടുമങ്ങാട്ടെ ബാങ്ക് ലോക്കർ കേന്ദ്രീകരിച്ചുള്ള പരിശോധനയും ഇഡി നടത്തിയിരുന്നു. ലോക്കറിൽ നിന്ന് രേഖകളും പ്രമാണങ്ങളും അവർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അതേസമയം ബിനീഷ് കോടിയേരിയുടെ അക്കൗണ്ടിലേക്ക് വൻതുക നിക്ഷേപിച്ചതായി ഇഡി റിപ്പോർട്ടിലുള്ള എസ്.അരുൺ കണ്ണൂരിലെ മുൻ ഡിവൈഎഫ്‌ഐ നേതാവാണ് എന്നാണ് സൂചന. കുറെക്കാലമായി ഇയാൾ ഡിവൈഎഫ്‌ഐയിൽ സജീവമല്ല. ബിനീഷുമായി അടുപ്പം പുലർത്തുന്ന ആളാണ് ഈ മുൻ ഡിവൈഎഫ്‌ഐ നേതാവ്. എസ്.അരുൺ ആരെന്ന ചോദ്യം ഉയരുമ്പോഴാണ് അരുൺ ഡിവൈഎഫ്‌ഐ മുൻ നേതാവെന്ന സൂചന ലഭിക്കുന്നത്. ഇന്നലെ കോടതിയിൽ ഇഡി നൽകിയ ബിനീഷിന്റെ റിമാൻഡ് റിപ്പോർട്ടിലാണ് എസ്. അരുണിനെക്കുറിച്ച് പരാമർശമുള്ളത്.

എസ്.അരുൺ എന്നയാളും ബിനീഷിന്റെ അക്കൗണ്ടിലേക്ക് വൻ തുക നിക്ഷേപിച്ചിട്ടുണ്ട് എന്നാണ് ഇഡി റിപ്പോർട്ടിൽ ഉള്ളത്. എന്നാൽ എസ്.അരുൺ ആരെന്നോ സ്വദേശം എവിടെയാണ് എന്നോ എവിടെ നിന്ന് ഏത് ബാങ്ക് അക്കൗണ്ട് വഴി പണം നിക്ഷേപിച്ചുവെന്നോ പറയുന്നില്ല. ഇപ്പോൾ ജയിലിലുള്ള ലഹരികടത്ത് കേസിലെ പ്രതി കൊച്ചി സ്വദേശി അനൂപ് മുഹമ്മദിന്റെ അക്കൗണ്ടിലേക്ക് ബിനീഷിന്റെ ഡ്രൈവർ അനിക്കുട്ടൻ വഴിയാണ് വൻതുക നിക്ഷേപിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. അനിക്കുട്ടനെ ചോദ്യം ചെയ്യണമെന്നു ഇഡി പറഞ്ഞിട്ടുണ്ട്. അപ്പോഴും അരുൺ എസ്.ആരെന്ന ചോദ്യം പൊന്തി വന്നിരുന്നു.

അരുൺ എസ് എത്ര രൂപ ബിനീഷിന്റെ അക്കൗണ്ടിൽ നിക്ഷേപിച്ചു എന്ന് ഇഡി വെളിപ്പെടുത്തിയിട്ടില്ല. ബിനീഷിന്റെ ഡ്രൈവർ ആയിരുന്ന അനിക്കുട്ടന്റെ ഫെയ്‌സ് ബുക്ക് പേജിലെ പേര് അരുൺ എന്നായിരുന്നു എന്നും സ്ഥിരീകരിക്കാത്ത വിവരങ്ങൾ ഉണ്ടായിരുന്നു, പക്ഷെ ഇഡി കോടതിയിൽ കൊടുത്ത റിപ്പോർട്ടിൽ അരുണും അനിക്കുട്ടനും രണ്ടു ആളുകൾ ആണെന്ന പരാമർശമാണ് ഉള്ളത്. ബിനീഷിനു ജാമ്യം അനുവദിച്ചാൽ അനിക്കുട്ടനും അരുണും ഉൾപ്പെടെയുള്ളവരെ സ്വാധീനിച്ച് തെളിവു നശിപ്പിക്കാൻ ഇടയുണ്ടെന്നും ഇഡി കോടതിയെ ധരിപ്പിച്ചത്.

അതുകൊണ്ട് തന്നെയാണ് അരുണും അനിക്കുട്ടനും രണ്ടു വ്യക്തികൾ ആണെന്നു വ്യക്തമായത്. അരുൺ ബിനീഷിന്റെ സന്തത സഹചാരിയായിരുന്ന മുൻ ഡിവൈഎഫ്‌ഐ നേതാവ് എന്ന വിവരമാണ് ഇപ്പോൾ വെളിയിൽ വരുന്നത്. അതേ സമയം ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ ബിനീഷ് കോടിയേരി ജയിലിലേക്ക് മാറ്റി. പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിലേക്കു മാറ്റി. ഇഡി കസ്റ്റഡി അവസാനിച്ചതിനെത്തുടർന്നു പ്രത്യേക കോടതി ബിനീഷിനെ 25 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. തുടർന്നാണ് പാരപ്പനയിലേക്ക് മാറ്റിയത്. ,

ഒക്ടോബർ 29നാണ് ബിനീഷ് അറസ്റ്റിൽ ആയത്. അറസ്റ്റ് ചെയ്തതു മുതൽ 14 ദിവസം ഇഡി കസ്റ്റഡിയിൽ ചോദ്യം ചെയ്തിരുന്നു. ജാമ്യാപേക്ഷ 18നു പരിഗണിക്കാനായി മാറ്റി. അതേസമയം, ലഹരി ഇടപാടിൽ ബിനീഷിന്റെ പണം ഉപയോഗിച്ചിട്ടുണ്ടോ എന്നു പരിശോധിക്കുന്ന എൻസിബി കസ്റ്റഡി അപേക്ഷ നൽകിയിട്ടില്ല. ബീനീഷിന്റെ തിരുവനന്തപുരത്തെ കോടിയേരി വീട്ടിൽ നിന്നു കണ്ടെടുത്ത അനൂപ് മുഹമ്മദിന്റെ ഡെബിറ്റ് കാർഡിന്റെ അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് പരിശോധന തുടരുകയാണ് .

അനൂപിന്റെ അക്കൗണ്ടിലേക്ക് വന്ന 7 ലക്ഷം രൂപ നൽകിയതാണെന്നു ബിനീഷ് സമ്മതിച്ചെങ്കിലും സ്രോതസ്സ് വെളിപ്പെടുത്തിയിട്ടില്ല. ഇത്രയേറെ പണം നിക്ഷേപിച്ചത് എന്തിനാണെന്ന് ബിനീഷ് വിശദീകരിച്ചിട്ടില്ല. . ബിനീഷിനു ജാമ്യം അനുവദിച്ചാൽ അനിക്കുട്ടനും അരുണും ഉൾപ്പെടെയുള്ളവരെ സ്വാധീനിച്ച് തെളിവു നശിപ്പിക്കാൻ ഇടയുണ്ടെന്നും ഇഡി കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ബിനീഷിന്റെ ഭാര്യാമാതാവ് മിനിയിൽ നിന്നു പിടിച്ചെടുത്ത ഫോൺ ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP