Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സേവ് ബോക്സ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ അസോസിയേറ്റ് സ്പോൺസർ

സേവ് ബോക്സ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ അസോസിയേറ്റ് സ്പോൺസർ

സ്വന്തം ലേഖകൻ

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ഏഴാം സീസണിനുള്ള ടീമിന്റെ അസോസിയേറ്റ് സ്പോൺസറായി സേവ് ബോക്സിനെ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. കേരളത്തിന്റെ ആദ്യ ബിഡിങ് ആപ്ലിക്കേഷനായ സേവ് ബോക്സ്, 2020 ഡിസംബറിൽ എല്ലാ ആരാധകരിലേക്കും തത്സമയം എത്തും. ഇലക്ട്രോണിക്സ്, ഗാർഹിക ഉപകരണങ്ങൾ തുടങ്ങി വിവിധ വിഭാഗങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങൾ ആളുകൾക്ക് ലേലം വിളിച്ചെടുക്കാൻ കഴിയുന്ന പ്ലാറ്റ്ഫോമായിരിക്കും ഇത്. മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ, ക്യാമറകൾ തുടങ്ങിയവ പരമാവധി വിലക്കുറവിൽ ആപ്ലിക്കേഷനിലൂടെ ലേലംവിളിക്കുന്നവർക്ക് നേടിയെടുക്കാനാവും. പങ്കാളിത്തത്തിന്റെ ഭാഗമായി, വരും സീസണിൽ താരങ്ങൾ ധരിക്കുന്ന ഔദ്യോഗിക കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ജേഴ്സിയുടെ ഇടത് സ്ലീവിന്റെ താഴ്ഭാഗത്ത് സേവ് ബോക്സിന്റെ ലോഗോ ആലേഖനം ചെയ്യും.

കേരള ബ്ലാസ്റ്റേഴ്സിന്റെ ആവേശകരമായ മത്സരങ്ങളിലേതിന് തുല്യമായ ഊർജ്ജവും അത്യുത്സാഹവും നിലനിർത്തുകയും, മത്സരത്തിലാവുമ്പോൾ യഥാർത്ഥ കളിമാന്യത കാണിക്കുകയും ചെയ്യുന്നതാണ് സേവ് ബോക്സ് ബിഡിങുകളെന്ന് സേവ് ബോക്സ് സ്ഥാപകൻ സ്വാതിഖ് റഹീം പറഞ്ഞു. അതിനാൽ ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടുമുള്ള മലയാളി മനസുകളിൽ ഒരു വികാരമായി മാറിയ കെബിഎഫ്സിയുടെ അസോസിയേറ്റ് സ്പോൺസറാവുക എന്നത് ഞങ്ങളെ സംബന്ധിച്ചിടത്തോളം ഏറെ അഭിമാനകരമാണ്. ഫുട്ബോൾ, സ്പോർട്സ്മാൻഷിപ് എന്നിവയുടെ യഥാർത്ഥ മനോഭാവത്തെ അംഗീകരിക്കാനും പിന്തുണ നൽകാനുമാണ് ഈ പങ്കാളിത്തത്തിലൂടെ സേവ് ബോക്സ് ലക്ഷ്യമിടുന്നത്- സ്വാതിഖ് റഹീം പറഞ്ഞു.

ക്ലബ്ബിന്റെ ആരാധകരുമായി ഇടപഴകുന്നതിനുള്ള പുതിയ വഴികളാണ് ഞങ്ങൾ എല്ലായ്‌പ്പോഴും തിരയുന്നതെന്നും കേരളത്തിന്റെ സ്വന്തമായ, കേരളത്തിന്റെ ആദ്യ ബിഡിങ് ആപ്ലിക്കേഷൻ വഴി ക്ലബുമായി നേരിട്ട് ബന്ധപ്പെടാൻ സേവ് ബോക്സുമായുള്ള പങ്കാളിത്തം ആരാധകരെ പ്രാപ്തരാക്കുമെന്നും പങ്കാളിത്ത പ്രഖ്യാപന വേളയിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഉടമ നിഖിൽ ഭരദ്വാജ് പറഞ്ഞു. ഈ പങ്കാളിത്തത്തിന്റെ നേട്ടം ഞങ്ങളുടെ ആരാധകരിലേക്കും വ്യാപിപ്പിക്കുന്നതിനും എല്ലാവർക്കുമുള്ള മൂല്യം വർധിപ്പിക്കുന്നതിനും സേവ് ബോക്സുമായുള്ള പ്രവർത്തനത്തിലൂടെ ഞങ്ങൾ ആഗ്രഹിക്കുന്നതായും നിഖിൽ ഭരദ്വാജ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP