Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചില്ല പ്രതിമാസ വായന പരിപാടിയോടനുബന്ധിച്ച് പുതിയ കഥാവായന പരമ്പരക്ക് തുടക്കം കുറിച്ചു

ചില്ല പ്രതിമാസ വായന പരിപാടിയോടനുബന്ധിച്ച് പുതിയ കഥാവായന പരമ്പരക്ക് തുടക്കം കുറിച്ചു

സ്വന്തം ലേഖകൻ

റിയാദ്: ചില്ല പ്രതിമാസ വായന പരിപാടിയോടനുബന്ധിച്ച് 'കഥാകാലം' എന്ന പുതിയ കഥാവായന പരമ്പരക്ക് തുടക്കം കുറിച്ചു. 'കലുഷകാലത്തിന്റെ കഥകൾ' ശീഷകത്തിൽ പരമ്പരയുടെ ആദ്യ പതിപ്പ് വെർച്വൽ ഒത്തുചേരലിലൂടെ സംഘടിപ്പിച്ചു.

എൻ .എസ് മാധവന്റെ 'തിരുത്ത് ' എന്ന കഥ ടി. ആർ സുബ്രഹ്മണ്യനും ടി .അരുൺകുമാർ എഴുതിയ 'മാച്ചേർ കാലിയ' ബീന ഫൈസലും അശോകൻ ചരുവിൽ എഴുതിയ 'തലകുത്തി മറിഞ്ഞു കളിക്കുന്ന മൂന്ന് വൃദ്ധന്മാർ' സീബ കൂവോടും എം. മുകുന്ദന്റെ 'അപനിർമ്മാണം' എന്ന കഥ എം. ഫൈസലും അവതരിപ്പിച്ചു. വർത്തമാന ഇന്ത്യയുടെ പശ്ചാത്തലത്തിൽ ഈ കഥകൾക്ക് ഏറെ പ്രസക്തിയുണ്ടെന്ന് ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ബാബറി മസ്ജിദ് തകർച്ചയും പൗരത്വനിയമവും കോവിഡ് കാലവുമൊക്കെ സജീവമായി കടന്നുവന്ന സംവാദത്തിൽ സതീഷ് ഓവ്വാട്ട്, ഇക്‌ബാൽ കൊടുങ്ങലൂർ, മുനീർ, അഡ്വ. ആർ .മുരളീധരൻ,നജിം കൊച്ചുകലുങ്ക്, വിനയൻ, നൗഷാദ് കോർമത്ത് തുടങ്ങിയവർ പങ്കെടുത്തു. സുരേഷ് ലാൽ മോഡറേറ്ററായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP