Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഒന്നാം ലോക മഹായുദ്ധം അവസാനിച്ചതിന്റെ അനുസ്മരണ ചടങ്ങിനിടെ ജിദ്ദയിൽ സ്‌ഫോടനം; ഫ്രഞ്ച് കോൺസുലേറ്റ് ഉദ്യോഗസ്ഥർ പങ്കെടുത്ത ചടങ്ങിൽ ഉണ്ടായ സ്‌ഫോടനത്തിൽ നാല് പേർക്ക് പരിക്ക്

ഒന്നാം ലോക മഹായുദ്ധം അവസാനിച്ചതിന്റെ അനുസ്മരണ ചടങ്ങിനിടെ ജിദ്ദയിൽ സ്‌ഫോടനം; ഫ്രഞ്ച് കോൺസുലേറ്റ് ഉദ്യോഗസ്ഥർ പങ്കെടുത്ത ചടങ്ങിൽ ഉണ്ടായ സ്‌ഫോടനത്തിൽ നാല് പേർക്ക് പരിക്ക്

സ്വന്തം ലേഖകൻ

ജിദ്ദ: ജിദ്ദയിൽ ഫ്രഞ്ച് കോൺസുലേറ്റ് ഉദ്യോഗസ്ഥർ പങ്കെടുത്ത ചടങ്ങിനിടെ ഉണ്ടായ സ്‌ഫോടനത്തിൽ നാലു പേർക്ക് പരിക്കേറ്റു. ഗ്രനേഡ് പൊട്ടിത്തെറിച്ചാണ് അപകടം. പരിക്കേറ്റവരിൽ ഒരാൾ ഗ്രീസ് കോൺസുലേറ്റിലെ ഉദ്യോഗസ്ഥനും മറ്റൊരാൾ സൗദി സുരക്ഷാ ഉദ്യോഗസ്ഥനുമാണ്.

ജിദ്ദയിലെ ബലദിൽ ഫ്രഞ്ച് പൗരന്മാരടക്കമുള്ള ഇതര മതസ്ഥർക്കുള്ള ശ്മശാനത്തിൽ ഒന്നാം ലോക മഹായുദ്ധം അവസാനിച്ചതിന്റെ അനുസ്മരണം നടന്ന ചടങ്ങിനിടെയാണ് ഗ്രനേഡ് സ്‌ഫോടനം നടന്നത്.

ഗ്രീസ്, ബ്രിട്ടൻ, ഇറ്റലി എന്നിവിടങ്ങളിൽനിന്നുള്ള ഉദ്യോഗസ്ഥന്മാരും ചടങ്ങിലുണ്ടായിരുന്നു. ആക്രമണത്തെ ഫ്രാൻസ് വിദേശ കാര്യ മന്ത്രാലയം അപലപിച്ചു.

ആക്രമണം നടന്ന സ്മശാനം സൗദി സുരക്ഷാസേന അടച്ചിട്ടുണ്ട്. ശ്മശാനത്തിന് ചുറ്റുമുള്ള സ്ഥലം ഇപ്പോൾ സുരക്ഷാവലയത്തിലാണ്. സംഭവത്തെ തീവ്രവാദികളുടെ 'ഭീരുത്വം'' എന്നാണ് മക്ക മേഖല അധികൃതർ വിശേഷിപ്പിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP