Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

30കാരിയായ ചെസ്റ്റർ ഹോസ്പിറ്റലിലെ ഈ നഴ്സ് എട്ട് കുട്ടികളെ കൊന്ന കൊടും ക്രൂര തന്നെ; എട്ടു കൊലപാതകങ്ങളും 10 വധശ്രമങ്ങളും ചാർജ്ജ് ചെയ്ത് പൊലീസ്; മാലാഖമാർ ലൂസിഫറായി മാറുന്ന ഭയാനകമായ ഒരു ഇംഗ്ലീഷ് ജീവിതകഥ

30കാരിയായ ചെസ്റ്റർ ഹോസ്പിറ്റലിലെ ഈ നഴ്സ് എട്ട് കുട്ടികളെ കൊന്ന കൊടും ക്രൂര തന്നെ; എട്ടു കൊലപാതകങ്ങളും 10 വധശ്രമങ്ങളും ചാർജ്ജ് ചെയ്ത് പൊലീസ്; മാലാഖമാർ ലൂസിഫറായി മാറുന്ന ഭയാനകമായ ഒരു ഇംഗ്ലീഷ് ജീവിതകഥ

സ്വന്തം ലേഖകൻ

ജീവൻ രക്ഷിക്കുവാനുള്ള വിശുദ്ധ നിയോഗവുമായാണ് ഓരോ ആരോഗ്യ പ്രവർത്തകനേയും ദൈവ ഭൂമിയിലേക്ക് പറഞ്ഞുവിടുന്നതെന്നാണ് പഴഞ്ചൊല്ല്. അതുകൊണ്ടു തന്നെയാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് എന്നും സമൂഹത്തിന്റെ ആദരവ് ലഭിക്കുന്നത്. എന്നാൽ, സ്വന്തം കടമയും, തൊഴിലിന്റെ പവിത്രതയും മറന്ന്, കാടൻ സംസ്‌കാരത്തിലേക്ക് തിരിച്ചുപോയ ചില പടുജന്മങ്ങൾ ഈ മേഖലയിലുള്ളവർക്ക് തീരാത്ത കളങ്കം ക്ഷണിച്ചു വരുത്താറുമുണ്ട്. അത്തരമൊരു കഥയാണ് ഇപ്പോൾ ചെസ്റ്ററിൽ നിന്നും വരുന്നത്.

എട്ട് നവജാത ശിശുക്കളെ കൊന്ന കുറ്റത്തിന്, അതുകൂടാതെ 10 നവജാത ശിശുക്കളെ കൊല്ലാൻ ശ്രമിച്ച കുറ്റത്തിന് ചെസ്റ്ററിലെ നഴ്സായ ലൂസി ലെറ്റ്ബിയെ പൊലീസ് അറസ്റ്റ് ചെയ്തു. 2015 നും 2016 നും ഇടയിലുള്ള കാലയളവിലാണ് ഈ ക്രൂരകൃത്യങ്ങൾ അരങ്ങേറിയത്. സംശയകരമാം വിധം ചെസ്റ്റർ കൗണ്ടസ്സ് ഓഫ് ചെസ്റ്റർ ആശുപത്രിയിലെ ശിശുമരണ നിരക്ക് ഉയർന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഈ കഥയുടെ ചുരുളഴിയുന്നത്.

അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ, 2018-ൽ തന്നെ സംശയത്തിന്റെ മുന ലൂസിക്കെതിരെ തിരിഞ്ഞിരുന്നു. അവരെ പൊലീസ് അന്നു തന്നെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാൽ, ഒരിക്കൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി 3 മില്യൺ പൗണ്ട് വരെ ശേഖരിച്ച ഒരു പ്രചാരണത്തിന്റെ ചുക്കാൻ പിടിച്ച ഈ യുവതിക്കെതിരെ കാര്യമായ തെളിവുകൾ ലഭിക്കാത്തതിനാൽ അവരെ വെറുതെ വിടുകയായിരുന്നു. പിന്നീട് 2019 ലും അവരെ അറസ്റ്റ് ചെയ്തെങ്കിലും അതുതന്നെ സംഭവിച്ചു.

അവസാനം, നീണ്ട അന്വേഷണങ്ങൾക്കൊടുവിൽ കഴിഞ്ഞയാഴ്‌ച്ചയാണ് അവർ വീണ്ടും അറസ്റ്റിലാകുന്നത്. ആശുപത്രി നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ, ചികിത്സിച്ചു ഭേദമാക്കാൻ പറ്റാത്ത തരത്തിൽ ഹൃദയത്തിനും ശ്വാസകോശത്തിനും സംഭവിച്ച തകരാറുകൾ മൂലമാണ് നവജാതശിശുക്കൾ മരണമടഞ്ഞത് എന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് ആശുപത്രി അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 2017 ലായിരുന്നു പൊലീസ് അന്വേഷണം ആരംഭിച്ചത്.

അതേസമയം, ബന്ധുക്കളും അയൽക്കരും സഹപ്രവർത്തകരുമൊക്കെ ലൂസി ലെറ്റ്ബിയെ കുറിച്ച് നല്ല അഭിപ്രായം മാത്രമാണ് പറയുന്നത്. സ്വന്തം താത്പര്യ പ്രകാരം തെരഞ്ഞെടുത്ത നഴ്സിങ് പ്രൊഫഷണിൽ വളരെ ആത്മാർത്ഥമായി തന്നെ ജോലിചെയ്യുകയായിരുന്നു അവർ. എല്ലാവരോടും സൗമന്യസത്തോടെ പെരുമാറുന്ന അവർ ഇത്തരമൊരു കേസിൽ അറസ്റ്റിലാകുന്നത് എല്ലാവരേയും അദ്ഭുതപ്പെടുത്തിയിരിക്കുകയാണ്. ഇതിന് മുൻപ് രണ്ട് പ്രാവശ്യം അറസ്റ്റിലായപ്പോഴും മതിയായ തെളിവുകൾ ലഭ്യമല്ലാത്തതിനാൽ അവർ പുറത്തുവന്നിരുന്നു.

ഇന്ന് ലൂസി ലെറ്റ്ബിയെ കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ രണ്ട് പ്രാവശ്യവും ലഭിക്കാത്ത എന്ത് പുതിയ തെളിവുകളാണ് ഇത്തവണ കോടതിയിൽ ഹാജരാക്കുക എന്ന കാര്യം പൊലീസ് പുറത്തുവിട്ടിട്ടില്ല. അതുപോലെ കൊല നടത്താനുണ്ടായ സാഹചര്യമോ, കൊല നടത്തിയ രീതിയോ ഒന്നും തന്നെ പൊലീസ് പുറത്തുവിട്ടിട്ടില്ല. അതീവ സങ്കീർണ്ണമായ ഒരു കേസായതിനാൽ, അശ്രദ്ധയോടെയുള്ള ഒരു ചെറിയ നീക്കം പോലും എല്ലാം പാളിപ്പോകുന്നതിന് കരണമായേക്കാം എന്നാണ് പൊലീസ് ഇതിനെ കുറിച്ച് പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP