Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അബിൻ തീപ്പുര വേറെ ലെവലാണ്; ബിഹാർ തിരഞ്ഞെടുപ്പിൽ ഫലം കിറുകൃത്യമായി പ്രവചിച്ച് മലയാളിയുടെ നേതൃത്വത്തിലുള്ള സ്റ്റാർട്ട് അപ് സ്ഥാപനം

അബിൻ തീപ്പുര വേറെ ലെവലാണ്; ബിഹാർ തിരഞ്ഞെടുപ്പിൽ ഫലം കിറുകൃത്യമായി പ്രവചിച്ച് മലയാളിയുടെ നേതൃത്വത്തിലുള്ള സ്റ്റാർട്ട് അപ് സ്ഥാപനം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ബിഹാർ തിരഞ്ഞെടുപ്പിൽ ഫലം ശരിയായി പ്രവചിച്ച് മലയാളിയുടെ നേതൃത്വത്തിലുള്ള സ്റ്റാർട്ട് അപ് സ്ഥാപനം ശ്രദ്ധേയമാകുന്നു. മഹാസഖ്യത്തിനു വിജയം പ്രവചിച്ച പ്രമുഖ എക്സിറ്റ് പോളുകളെല്ലാം പിഴച്ചപ്പോഴാണ് കൊല്ലം ഓച്ചിറ സ്വദേശി അബിൻ തീപ്പുര നയിക്കുന്ന പൊളിറ്റിക്ക് മാർക്കർ എന്ന സ്ഥാപനം എൻഡിഎയുടെ വിജയം പ്രവചിച്ചത്.

എൻഡിഎ, മഹാസഖ്യം, മറ്റുള്ളവർ എന്നിവർക്കു ലഭിക്കുന്ന സീറ്റുകളുടെ എണ്ണവും അബിൻ കൃത്യമായി പ്രവചിച്ചു. എൻഡിഎ 123– 135 സീറ്റ് വരെ നേടുമെന്ന് ഫല പ്രഖ്യാപനത്തിന്റെ തലേന്നു പുറത്തുവിട്ട പൊളിറ്റിക്ക് മാർക്കറിന്റെ എക്സിറ്റ് പോൾ പ്രവചിച്ചിരുന്നു. മഹാസഖ്യം 104 – 115 വരെയും മറ്റുള്ളവർ 0 – 10 സീറ്റ് വരെയും നേടുമെന്നും പ്രവചിച്ചു.

ഇഞ്ചോടിഞ്ച് നടന്ന പോരാട്ടത്തിനൊടുവിൽ പ്രഖ്യാപിച്ച അന്തിമ ഫലം ഇങ്ങനെ: എൻഡിഎ – 125, മഹാസഖ്യം – 110, മറ്റുള്ളവർ – 7. തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിനൊപ്പം 3 വർഷം ജോലി ചെയ്ത അബിൻ കഴിഞ്ഞ വർഷമാണു ഡൽഹി ആസ്ഥാനമായി പൊളിറ്റിക്ക് മാർക്കർ സ്ഥാപിച്ചത്. പ്രശാന്തിന്റെ സ്ഥാപനത്തിൽ ഒപ്പമുണ്ടായിരുന്ന അനിമേഷ് പാണ്ഡേ പൊളിറ്റിക്ക് മാർക്കറിൽ അബിനു കൂട്ടായെത്തി. ബിഹാറിലെ വിവിധ മണ്ഡലങ്ങളിൽ നിന്നുള്ള വോട്ടർമാരുമായി കഴിഞ്ഞ ഏതാനും മാസങ്ങളിൽ നടത്തിയ ആശയവിനിമയത്തിനൊടുവിലാണ് എക്സിറ്റ് പോളിലൂടെ ഫലം പ്രവചിച്ചത്. കേരളത്തിലും തമിഴ്‌നാട്ടിലും അടുത്ത വർഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ എക്സിറ്റ് പോൾ നടത്താനൊരുങ്ങുകയാണ് അബിൻ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP