Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അയർലന്റിലെ മലയാളി നഴ്‌സിന്റെ ജീവൻ കവർന്ന് അർബുദ രോഗം; വിട വാങ്ങിയത് കിൽറഷിലെ മെറീനാ വർഗീസ്; ആലുവാ സ്വദേശിനിയുടെ മൃതദേഹം ഇന്ന് വീട്ടിലെത്തിക്കും; സംസ്‌കാരം നാളെ

അയർലന്റിലെ മലയാളി നഴ്‌സിന്റെ ജീവൻ കവർന്ന് അർബുദ രോഗം; വിട വാങ്ങിയത് കിൽറഷിലെ മെറീനാ വർഗീസ്; ആലുവാ സ്വദേശിനിയുടെ മൃതദേഹം ഇന്ന് വീട്ടിലെത്തിക്കും; സംസ്‌കാരം നാളെ

സ്വന്തം ലേഖകൻ

കാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന അയർലന്റിലെ മലയാളി നഴ്‌സ് മരണത്തിനു കീഴടങ്ങി. കിൽറഷിലെ നോർത്ത് പറവൂർ സ്വദേശി പുറത്തേക്കാട്ട് പി ജെ വർഗീസിന്റെ ഭാര്യ മെറീനാ വർഗീസ് ആണ് മരിച്ചത്. 45 വയസ് മാത്രമായിരുന്നു പ്രായം.

കഴിഞ്ഞ മൂന്ന് വർഷത്തോളമായി അർബുദ രോഗത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്ന മെറീനാ ഇന്നലെ ചൊവ്വാഴ്ച വൈകിട്ടാണ് ലീമറിക്ക് ഹോസ്പിറ്റലിൽ വെച്ച് മരണത്തിനു കീഴടങ്ങിയത്.

ലീമെറിക്ക് മേഖലയിലെ മലയാളികൾക്ക് സുപരിചിതയായിരുന്ന മെറീനാ കിൽറഷ് കമ്യൂണിറ്റി നഴ്‌സിങ് ഹോമിൽ നഴ്‌സായി ജോലി ചെയ്തു വരികയായിരുന്നു. അതിനാൽ തന്നെ മെറീനയുടെ മരണ വാർത്ത അയർലന്റ് മലയാളികൾ ഏറെ വേദനയോടെയാണ് പങ്കിടുന്നത്.

ആലുവാ ചെങ്ങമനാട്ട് പൊയ്ക്കാട്ടുശ്ശേരി വടക്കൻ കുടുംബാംഗമായ മെറീന ഏറെ വർഷങ്ങളായി അയർലണ്ടിൽ ജോലി ചെയ്യുകയായിരുന്നു. ജെഫിൻ, ജെനീറ്റ, ജെറമിയ എന്നിവർ മക്കളാണ്.

മെറീനായുടെ മൃതദേഹം ഇന്ന് (ബുധൻ) മൂന്നു മണിക്ക് കിൽറഷിലെ വീട്ടിൽ എത്തിക്കും. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് അന്ത്യാഞ്ജലികൾ അർപ്പിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും.

സംസ്‌കാര ശുശ്രൂഷകൾ നാളെ (വ്യാഴാഴ്ച) രാവിലെ 11 മണിക്ക് കിൽറഷിലെ ദേവാലയത്തിൽ ആരംഭിക്കുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP