Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കഴക്കൂട്ടം മാജിക് പ്ലാനെറ്റിൽ ജോലി ചെയ്യുന്നവർ ഉൾപ്പെടെ 15 ചെറുപ്പക്കാരാണ് ആദ്യഘട്ടത്തിൽ ഇൻഷ്വറൻസ്; ഇൻഷ്വറൻസ് സന്ദേശവുമായി ദേശീയ കാൻസർ ബോധവത്ക്കരണ ദിനാചരണം

കഴക്കൂട്ടം മാജിക് പ്ലാനെറ്റിൽ ജോലി ചെയ്യുന്നവർ ഉൾപ്പെടെ 15 ചെറുപ്പക്കാരാണ് ആദ്യഘട്ടത്തിൽ ഇൻഷ്വറൻസ്; ഇൻഷ്വറൻസ് സന്ദേശവുമായി ദേശീയ കാൻസർ ബോധവത്ക്കരണ ദിനാചരണം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ദേശീയ കാൻസർ ബോധവത്കരണ ദിനാചരണത്തിന്റെ ഭാഗമായി എൽ.ഐ.സി. തിരുവനതപുരം സിറ്റി ബ്രാഞ്ച് 4 സി.എൽ.ഐ.എ. ചാനൽ മുഖേന സമാഹരിച്ച കാൻസർ കവർ പോളിസി അപേക്ഷകളുടെ സമർപ്പണചടങ്ങ് ജഗതി രാജേശ്വരി ഫൗണ്ടേഷൻ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സെന്ററിൽ നടന്നു. ഐ.എം.എ. തിരുവനന്തപുരം ശാഖാ പ്രസിഡന്റ്, ഡോക്ടർ പ്രശാന്ത് സി.വി. ചടങ്ങ് ഉദ്ഘാടനം ചെയ്തു.

സാമൂഹ്യപ്രതിബദ്ധതയുള്ള ഇത്തരം ഇൻഷുറൻസ് പദ്ധതികൾ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാർക്ക് ഏറെ ഗുണകരമാണെന്ന് അദ്ദേഹം പറഞ്ഞു. കാൻസർ ചികിത്സയേക്കാൾ പ്രധാനം പ്രതിരോധവും മുൻകൂട്ടിയുള്ള രോഗനിർണ്ണയവുമാണ്. കൃത്യമായ വ്യായാമം, മിതമായ ആഹാരം, മാനസികോല്ലാസം എന്നിവ കാൻസർ പ്രതിരോധത്തിന് ശീലമാക്കണമെന്നും ഡോ. പ്രശാന്ത് പറഞ്ഞു. എൽ.ഐ.സി. അസിസ്റ്റന്റ് മാനേജർ കെ. ഗോപാലകൃഷ്ണൻ നായർ പോളിസി അപേക്ഷകൾ ഏറ്റുവാങ്ങി. രാജേശ്വരി ഫൗണ്ടേഷൻ സെക്രട്ടറി എം.ആർ. മനോജ് അദ്ധ്യക്ഷത വഹിച്ചു.

മാജിക് പ്ലാനെറ്റ് ഡയറക്ടർ ചന്ദ്രസേനൻ മിതൃമ്മല മുഖ്യാതിഥിയായി പങ്കെടുത്തു. ന്യൂഡൽഹി ആസ്ഥാനമായുള്ള ഡിസ്ട്രസ് മാനേജ്മെന്റ് കളക്ടീവ് നൽകുന്ന മദേഴ്സ് മീൽസ് പത്ത് നിർദ്ധനർക്ക് അദ്ദേഹം വിതരണം ചെയ്തു. ഐ.എം.എ. ജില്ലാ പ്രസിഡന്റായി ചുമതലയേറ്റ ഡോ. പ്രശാന്തിനെ പൊന്നാടയണിയിച്ച് ആദരിച്ചു. എൽ.ഐ.സി. ഹെൽത്ത് ഇൻഷുറൻസ് മെന്റർ, ശ്രീമതി സെറിൻ ദാസ്, രാജേശ്വരി ഫൗണ്ടേഷൻ പ്രസിഡന്റ് അഡ്വ. സുരേഷ് കുമാർ എന്നിവർ ആശംസകൾ നേർന്നു. പരിപാടിയുടെ കോ-ഓർഡിനേറ്ററും ഇൻഷ്വറൻസ് കൺസൾട്ടന്റുമായ ശിവകുമാർ കെ.പി. സ്വാഗതംവും ചീഫ് ലൈഫ് ഇൻഷ്വറൻസ് അഡൈ്വസർ ബി. മനോജ്കുമാർ നന്ദിയും പറഞ്ഞു.

അഭിജിത് ഫൗണ്ടേഷൻ ഉൾപ്പെടെയുള്ള സംഘനടനകളുടെ പിന്തുണയോടെയാണ് ഇൻഷ്വറൻസ് സമാഹരണം നടക്കുന്നത്. കഴക്കൂട്ടം മാജിക് പ്ലാനെറ്റിൽ ജോലിചെയ്യുന്നവരും രാജേശ്വരി ഫൗണ്ടേഷൻ പ്രവർത്തകരും ഉൾപ്പെടെ 15 ചെറുപ്പക്കാരാണ് ആദ്യഘട്ടത്തിൽ ഇൻഷ്വറൻസ് അപേക്ഷ സമർപ്പിച്ചത്.

എൽ.ഐ.സി. കാൻസർ കവർ

കാൻസറിനെതിരെ പത്ത് മുതൽ മുപ്പത് വർഷംവരെ സാമ്പത്തിക സുരക്ഷ നൽകുന്ന ഹെൽത്ത് ഇൻഷുറൻസ് പദ്ധതിയാണ് എൽ.ഐ.സി.യുടെ കാൻസർ കവർ. തുച്ഛമായ പ്രതിവർഷ പ്രീമിയം നൽകിക്കൊണ്ട് പത്ത് ലക്ഷം മുതൽ 50 ലക്ഷം രൂപവരെ കവറേജ് നേടാം. 20 വയസുമുതൽ 65വയസുവരെ പ്രായമുള്ളവർക്ക് ചേരാം. ചേരുമ്പോഴുള്ള പ്രീമിയം പിന്നീട് വർദ്ധിക്കില്ല. പ്രാഥമിക ഘട്ട കാൻസർ നിർണയിച്ചാൽ കവറേജ് തുകയുടെ 25% ഉടൻ നൽകും. തുടർന്നുള്ള മൂന്നുവർഷം പ്രീമിയം അടയ്ക്കേണ്ടതില്ല. രണ്ടാംഘട്ട കാൻസർ നിർണയിച്ചാൽ കവറേജ് തുക മുഴുവൻ ഉടൻ നൽകും. ബാക്കികാലാവധിയിൽ മുഴുവൻ പ്രീമിയവും അടയ്‌ക്കേണ്ടതില്ല. തുടർന്ന് കവറേജ് തുകയുടെ 1 ശതമാനം വീതം പ്രതിമാസ ആശ്വാസധനമായി പത്ത് വർഷത്തേക്ക് നൽകുകയും ചെയ്യും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP