Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജോലി കഴിഞ്ഞാൽ ആർക്കൊപ്പം എങ്ങനെ കൂട്ടുകൂടണം എന്നത് മുഖ്യമന്ത്രിക്കോ മറ്റാർക്കോ നിർദ്ദേശിക്കാൻ സാധ്യമല്ല; ഒത്തുകൂടലുകളിൽ ഭരണ രഹസ്യങ്ങൾ പുറത്ത് പറയുന്നതും പതിവല്ല; റോയുടെ ഉദ്യോഗസ്ഥനായ കുമാറുമായി ഭരണതലത്തിൽ ഉള്ളവർക്കും അടുപ്പം; സ്വർണ്ണ കടത്തിലെ പിഴവു മറയ്ക്കാനുള്ള പൊലീസ് നീക്കമെന്നും ഐഎഎസുകാർ

ജോലി കഴിഞ്ഞാൽ ആർക്കൊപ്പം എങ്ങനെ കൂട്ടുകൂടണം എന്നത് മുഖ്യമന്ത്രിക്കോ മറ്റാർക്കോ നിർദ്ദേശിക്കാൻ സാധ്യമല്ല; ഒത്തുകൂടലുകളിൽ ഭരണ രഹസ്യങ്ങൾ പുറത്ത് പറയുന്നതും പതിവല്ല; റോയുടെ ഉദ്യോഗസ്ഥനായ കുമാറുമായി ഭരണതലത്തിൽ ഉള്ളവർക്കും അടുപ്പം; സ്വർണ്ണ കടത്തിലെ പിഴവു മറയ്ക്കാനുള്ള പൊലീസ് നീക്കമെന്നും ഐഎഎസുകാർ

എം മനോജ് കുമാർ

തിരുവനന്തപുരം: ഐഎഎസുകാർക്ക് എതിരെ വന്ന ഇന്റലിജൻസ് റിപ്പോർട്ടിൽ ഐഎഎസ് ഉദ്യോഗസ്ഥർ കടുത്ത അസംതൃപ്തിയിൽ. നിരന്തരം വന്ന ഇന്റലിജൻസ് പാളിച്ചകൾ മറച്ചു വയ്ക്കാൻ വേണ്ടിയാണ് ഐഎഎസുകാരെ കുറ്റക്കാരാക്കി ഇന്റലിജൻസ് റിപ്പോർട്ട് നൽകിയതെന്നാണ് ഉദ്യോഗസ്ഥർ വിശ്വസിക്കുന്നത്. ഐഎഎസ് ഉദ്യോഗസ്ഥർക്ക് പെരുമാറ്റച്ചട്ടമുണ്ട്. ഈ പെരുമാറ്റച്ചട്ടം പാലിച്ചാണ് ഇവർ പെരുമാറുന്നത്. എന്നാൽ ഇന്റലിജൻസ് റിപ്പോർട്ട് ഐഎഎസുകാരുടെ ഇന്റഗ്രിറ്റിയെ ചോദ്യം ചെയ്യും വിധമാണ് എന്നാണ് മിക്ക ഉദ്യോഗസ്ഥരും കരുതുന്നത്. ലൈഫ് മിഷൻ വിവാദവും സ്വർണ്ണക്കടത്തും ഐഎഎസ് ഉദ്യോഗസ്ഥരുടെ വിശ്വാസ്യതയുമായി കൂട്ടിക്കുഴയ്ക്കുന്നതിൽ ആണ് ഐഎഎസ് അമർഷം പതഞ്ഞുപൊന്തുന്നത്. മുഖ്യമന്ത്രിയുടെ സംശയം ആളിക്കത്തിക്കുന്ന വിധത്തിൽ ഇന്റലിജൻസ് റിപ്പോർട്ട് നൽകിയതാണ് ഉദ്യോഗസ്ഥരെ ചൊടിപ്പിക്കുന്നത്.

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറും സ്വപ്ന സുരേഷുമായി ഉള്ള വഴിവിട്ട ബന്ധവും ലൈഫ് പദ്ധതിയുടെ വിശദാംശങ്ങളും കേന്ദ്ര ഏജൻസികൾക്കു ചോർന്നു കിട്ടിയത് ഐഎഎസ് ഉദ്യോഗസ്ഥരും കുമാറും തമ്മിലുള്ള ബന്ധത്തെ തുടർന്നാണ് എന്ന തരത്തിലാണ് ഇന്റലിജൻസ് റിപ്പോർട്ട് ചർച്ചയായത്. വഴുതക്കാട്ടെ ആർടെക്ക് കല്യാണി ഫ്‌ളാറ്റിൽ ഐഎഎസുകാർ ഒത്തുചേരുന്നുണ്ടെന്നും ഈ സംഗമത്തിലാണു സർക്കാർ ഫയലുകളിലെ രഹസ്യങ്ങൾ പോലും ചോർന്നതെന്നും സംസ്ഥാന ഇന്റലിജൻസ് റിപ്പോർട്ട് നൽകിയിരുന്നു. ഈ സാഹചര്യത്തിലാണു മുഖ്യമന്ത്രിയുടെ കടുത്ത പ്രതികരണം വന്നത്. മറ്റു സംസ്ഥാനക്കാരായ സീനിയർ ഐഎഎസ് ഉദ്യോഗസ്ഥർക്കാണു സംഗമത്തിൽ മുൻതൂക്കം. ഇത്തരം കൂടിച്ചേരലുകൾ ഒഴിവാക്കണമെന്നാണ് വകുപ്പു സെക്രട്ടറിമാരുടെ യോഗത്തിൽ മുഖ്യമന്ത്രി മുന്നറിയിപ്പു നൽകിയത്.

ജോലി കഴിഞ്ഞാൽ ആർക്കൊപ്പം എങ്ങനെ കൂട്ടുകൂടണം എന്നത് മുഖ്യമന്ത്രിയ്‌ക്കോ മറ്റാർക്കോ നിർദ്ദേശിക്കാൻ സാധ്യമല്ല. ഇത് സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണ്. ഐഎഎസുകാർ ഒത്തുകൂടുമ്പോൾ ഭരണ രഹസ്യങ്ങൾ പുറത്ത് പറയുന്നതും പതിവല്ല. ഈ സാഹചര്യത്തിൽ ഐഎഎസ് ഒത്തുകൂടൽ വഴി ഭരണരഹസ്യങ്ങൾ വെളിയിൽ പോകുന്നു എന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിൽ ഉദ്യോഗസ്ഥർ കടുത്ത അതൃപ്തിയിലാണ്. ചാര ഏജൻസിയായ റോയുടെ ഉദ്യോഗസ്ഥനായ കുമാറുമായി ഐഎഎസുകാർക്ക് മാത്രമല്ല ഭരണതലത്തിൽ ഉള്ള പലർക്കും അടുപ്പമുണ്ട്. ഭരണരഹസ്യങ്ങൾ ചോർത്തിയെടുക്കാൻ മാത്രമുള്ള ഈ നീക്കങ്ങൾ കുമാർ നടത്തിയിട്ടില്ലെന്നാണ് ഐഎഎസ് അനുമാനം. കുമാറിന്റെ സാന്നിധ്യത്തിൽ ഉന്നത ഐഎഎസ് ഉദ്യോഗസ്ഥർ പതിവായി തലസ്ഥാനത്തെ ഫ്‌ളാറ്റിൽ ഒത്തുകൂടി ഭരണരഹസ്യങ്ങൾ ചർച്ച ചെയ്യുന്നതിൽ മുഖ്യമന്ത്രി കടുത്ത അതൃപ്തിയാണ് പ്രകടിപ്പിച്ചത്. പക്ഷെ ഐഎഎസ് കൂട്ടായ്മയിൽ കുമാർ പ്രത്യക്ഷപ്പെടാറില്ല.

ഐഎഎസ് ഉദ്യോഗസ്ഥർ ഒത്തുകൂടുമ്പോൾ ഐഎഎസ് ഉദ്യോഗസ്ഥർ മാത്രമാണ് ഉണ്ടാകാറുള്ളത്. അല്ലാതെ റോ പോലെ രഹസ്യാന്വേഷണ ഏജൻസിയിലെ ഒരു ഉദ്യോഗസ്ഥൻ സംബന്ധിക്കാറില്ല. എന്നാൽ വ്യക്തിപരമായ അടുപ്പത്തിന്റെ പേരിൽ ചില ഐഎഎസ് ഉദ്യോഗസ്ഥറും കുമാറും അവരുടെ സ്വകാര്യ വിരുന്നുകളിൽ ഒത്തുകൂടാറുണ്ട്. പലരുമായും ഒപ്പം കുമാർ ഭക്ഷണം കഴിച്ചിട്ടുണ്ട്. അത് ഐഎഎസ് ഉദ്യോഗസ്ഥർ മാത്രമല്ല. മറ്റു പലരുമായും കൂട്ടുകൂടാറുണ്ട്. അതൊന്നും പറയാതെ ഐഎഎസ് ഉദ്യോഗസ്ഥരെ മാത്രം കുറ്റക്കാർ ആക്കുന്നതിലാണ് ഐഎഎസ് അമർഷം വരുന്നത്.

കേന്ദ്ര രഹസ്യാന്വേഷണ ഏജൻസി ഉദ്യോഗസ്ഥരുമായി വഴിവിട്ട ബന്ധം പാടില്ലെന്ന് ഐഎഎസ് ഉദ്യോഗസ്ഥർക്കു മുഖ്യമന്ത്രി താക്കീതു നൽകിയത്. സർക്കാരിന്റെ വിവരങ്ങൾ ചോരുന്നതു തടയണം. സർക്കാരിനെ തകർക്കാനുള്ള ശ്രമങ്ങൾക്ക് ഉദ്യോഗസ്ഥർ കൂട്ടുനിൽക്കരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. വഴുതക്കാട്ടെ ആർടെക്ക് ഫ്‌ളാറ്റിൽ വൈകുന്നേരങ്ങളിൽ ഉന്നത ഐഎഎസുകാർ എത്താറുണ്ട്. ഇതാണ് മുഖ്യമന്ത്രി വിഷയമാക്കിയത്. തദ്ദേശ തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടത്തിന്റെ പേരു പറഞ്ഞു സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങൾ ഐഎഎസ് ഉദ്യോഗസ്ഥർ സ്തംഭിപ്പിക്കരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.

കേന്ദ്ര കായിക മന്ത്രാലയത്തിന്റെ കീഴിലുള്ള സായി കേന്ദ്രത്തിലും ഐഎഎസുകാർ നിരന്തരം ഒത്തുകൂടുന്നു. മുതിർന്ന ഐഎഎസുകാരാണ് ഇവർ. ഒരിക്കലും ആരും വാർത്ത ചോർത്തലിൽ സംശയിക്കേണ്ട സാഹചര്യമൊരുക്കേണ്ടവർ. അവരെ പ്രതിക്കൂട്ടിലാക്കിയാണ് മുഖ്യമന്ത്രി ഐഎഎസുകാരുടെ യോഗത്തിൽ അഞ്ഞടിച്ചത്. ഇതോടെ കൂടുതൽ നിരീക്ഷണങ്ങൾ ഐഎഎസുകാർക്ക് നേരെയുണ്ടാകുമെന്ന സൂചനയാണ് ലഭ്യമാകുന്നത്. ഇത് മനസ്സിലാക്കി ഉദ്യോഗസ്ഥ തല അഴിച്ചു പണിയും ഉണ്ടാകും. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പ് കാലമായതിനാൽ അതുടൻ ഉണ്ടാകില്ല.

നാല് ഐ.എ.എസ്. പ്രമുഖർ നിരീക്ഷണത്തിലാണ്. തലസ്ഥാനത്തു വഴുതക്കാട്ടെ ആഡംബര ഫ്‌ളാറ്റിൽ ഒത്തുചേരുന്ന ഉദ്യോഗസ്ഥസംഘം നിർണായക വിവരങ്ങൾ പ്രതിപക്ഷത്തിനു ചോർത്തുന്നതായി സർക്കാരിനു സൂചന ലഭിച്ചിരുന്നു. സംസ്ഥാനത്തു ഭരണമാറ്റമുണ്ടാകുമെന്ന പ്രതീതിയുടെ പശ്ചാത്തലൽ ആണ് ഉദ്യോഗസ്ഥനീക്കമെന്നും ഇന്റലിജൻസ് മുഖ്യമന്ത്രിക്കു റിപ്പോർട്ട് നൽകി. വഴുതക്കാട്ടെ നക്ഷത്ര അപ്പാർട്ട്മെന്റിൽ പതിവായി ഒത്തുകൂടുന്നവരെപ്പറ്റി സർക്കാരിനു വിവരം ലഭിച്ചതായി മുഖ്യമന്ത്രി ഐഎഎസുകാരെ അറിയിക്കുകയും ചെയ്തുവെന്നതാണ് വസ്തുത. ഇതിന് വേണ്ടിയാണ് സെക്രട്ടറിമാരുടെ യോഗം വിളിച്ചത്. ജൂനിയർ ഐഎഎസുകാരെ യോഗത്തിൽ പങ്കെടുപ്പിച്ചുമില്ല.

മലയാളികളായ ഐഎഎസുകാരെ അല്ല മുഖ്യമന്ത്രിക്ക് സംശയം. ഒപ്പം നിൽക്കുന്ന ചില ഐ എ എസുകാരാണ് ഒറ്റുകാർ. ഇതിൽ പ്രതിപക്ഷം പരസ്യമായി പ്രതിക്കൂട്ടിൽ നിർത്തുന്ന നോർത്തുകാരനുമുണ്ട്. ഇവർക്കെല്ലാം അതിവിശ്വസ്ത പദവി പിണറായി കൊടുത്തിരുന്നു. ഇവരാണ് വിവരങ്ങൾ ചോർത്തുന്നതെന്നാണ് റിപ്പോർട്ട്. വഴുതാക്കാട്ടെ ടാഗോർ തിയേറ്ററിന് അടുത്ത ഫ്‌ളാറ്റാണ് ഗൂഢാലോചനാ കേന്ദ്രം. ഈ പ്രദേശമാകെ ഇനി പൊലീസ് നിരീക്ഷണത്തിലാകും. ഞെട്ടിക്കുന്ന വിവരങ്ങളാണ് മുഖ്യമന്ത്രിയെ തേടിയെത്തിയത്. ഭരണം അട്ടിമറിക്കാൻ കൂടെ നിൽക്കുന്നവർ പോലും കള്ളക്കളി നടത്തുന്നുവെന്നാണ് പിണറായി തിരിച്ചറിയുന്നത്. ഫ്ളാറ്റിന്റെ പേര് പിണറായി പറഞ്ഞുവെന്നതാണ് ഏറെ നിർണ്ണായകം. ആരാണ് ചോർത്തലുകാരെന്ന് തനിക്കറിയാമെന്ന് ഇതിലൂടെ പറയാതെ പറയുകയായിരുന്നു മുഖ്യമന്ത്രി

സർക്കാർ ഫയലുകളിൽനിന്നുള്ള വിവരങ്ങൾ ചോരരുതെന്നാണ് വകുപ്പ് സെക്രട്ടറിമാർക്ക് മുഖ്യമന്ത്രിയുടെ കർശനനിർദ്ദേശം. സെക്രട്ടേറിയറ്റിൽനിന്ന് വിവാദ ഫയലുകളുടെ വിവരങ്ങൾ പുറത്തുവന്നതോടെയാണ് സെക്രട്ടറിമാരുടെ യോഗത്തിൽ മുഖ്യമന്ത്രി സ്വരം കടുപ്പിച്ചത്. എവിടെനിന്നാണ് വിവരങ്ങൾ ചോരുന്നതെന്ന് അറിയാമെന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചത്. . ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് അത്തരത്തിലുള്ള നീക്കം ഉണ്ടാകരുത്.

ഉത്തമബോധ്യത്തിൽ തീരുമാനമെടുക്കുന്നതിന് ഉദ്യോഗസ്ഥർക്ക് സംരക്ഷണം ഉണ്ടാകും. തീരുമാനങ്ങളെടുക്കുന്നതിൽ അനാവശ്യ ആശങ്കകൾ ഉണ്ടാകേണ്ട കാര്യമില്ലെന്നും ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി ഉറപ്പുനൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP