Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മധ്യപ്രദേശിൽ 28ൽ 19; ഗുജറാത്തിൽ എട്ടിൽ എട്ട്; കർണ്ണാടകയിൽ രണ്ടിൽ രണ്ട്; മണിപ്പൂരിൽ അഞ്ചിൽ നാല്; യുപിയിൽ ഏഴിൽ ആറും; തെലുങ്കാനയിൽ അപ്രതീക്ഷിത മുന്നേറ്റം; ഉപതെരഞ്ഞെടുപ്പു നടന്നിടത്തെല്ലാം വെന്നിക്കൊടി പാറിച്ചത് കാവിക്കൊടി തന്നെ; കർഷക പ്രക്ഷോഭം അടക്കം അനേകെ ബിജെപി വിരുദ്ധ സമരങ്ങൾ നടന്നിട്ടും മോദി-അമിത് ഷാ കൂട്ടുകെട്ടിനെ തൊടാനാവാതെ പ്രതിപക്ഷ പാർട്ടികൾ

മധ്യപ്രദേശിൽ 28ൽ 19; ഗുജറാത്തിൽ എട്ടിൽ എട്ട്; കർണ്ണാടകയിൽ രണ്ടിൽ രണ്ട്; മണിപ്പൂരിൽ അഞ്ചിൽ നാല്; യുപിയിൽ ഏഴിൽ ആറും; തെലുങ്കാനയിൽ അപ്രതീക്ഷിത മുന്നേറ്റം; ഉപതെരഞ്ഞെടുപ്പു നടന്നിടത്തെല്ലാം വെന്നിക്കൊടി പാറിച്ചത് കാവിക്കൊടി തന്നെ; കർഷക പ്രക്ഷോഭം അടക്കം അനേകെ ബിജെപി വിരുദ്ധ സമരങ്ങൾ നടന്നിട്ടും മോദി-അമിത് ഷാ കൂട്ടുകെട്ടിനെ തൊടാനാവാതെ പ്രതിപക്ഷ പാർട്ടികൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോവിഡിലെ നിയന്ത്രണങ്ങൾ പാളി. പ്രധാനമന്ത്രി മോദിയുടെ ലോക്ഡൗൺ ഫലം കണ്ടതുമില്ല. ഇതിനൊപ്പം സിഎഎ വിരുദ്ധ സമരവും കർഷക ബില്ലിനെതിരായ പ്രക്ഷോഭവും. ഉത്തരേന്ത്യയിലെ സാധാരണക്കാരുടെ മനസ്സിളക്കാൻ പെട്രോൾ-ഡീസൽ വില കൂടലും. എന്നാൽ ഇതൊന്നും ബിജെപിയെ ബീഹാറിൽ വേദനിപ്പിച്ചില്ല. ഭരണ തുടർച്ച അവർ ബിഹാറിൽ നിലനിർത്തി. ഇതിനൊപ്പം നടന്ന ഉപതെരഞ്ഞെടുപ്പ് ഫലവും ബിജെപിക്ക് ആശ്വാസമാണ്. ഹരിയാനയിലും ഝാർഖണ്ഡിലും ചത്തിസ്ഗഡിലും അവർക്ക് സീറ്റ് നേടാനായില്ല. ഹരിയാനയിലെ ഒരു സീറ്റിലെ തോൽവി ബിജെപിക്ക് തിരിച്ചടിയാണ്. എന്നാൽ ഝാർഖണ്ഡിലും ചത്തിസ്ഗഡിലും അവർ തോറ്റത് എതിരാളികളുടെ ശക്തി കേന്ദ്രങ്ങളിലാണെന്നതാണ് വസ്തു.

മധ്യപ്രദേശിൽ 28ൽ 19 സീറ്റുമായി ശിവരാജ് സിങ് ചൗഹാൻ ഭരണം ഉറപ്പിച്ചു. 9 സീറ്റുകൾ തന്നെ ശിവരാജ് സിംഗിന് അധികാര കസേര നിലനിർത്താൻ അധികമായിരുന്നു. ഇവിടെയാണ് ജ്യോതിരാധിത്യ സിന്ധ്യയുടെ മികവിൽ 19 സീറ്റ് നേട്ടം. കോൺഗ്രസിന് ഇനി മധ്യപ്രദേശിൽ അധികാരം ഈ സഭയുടെ കാലത്ത് പിടിക്കുക ദുഷ്‌കരമാകും. മധ്യപ്രദേശിലെ വിജയത്തിനൊപ്പം യുപിയിലെ ഏഴിൽ ആറു സീറ്റും ബിജെപി ജയിച്ചു. പലവിധ വിവാദങ്ങൾ പിടികൂടിയ യുപിയിലെ യോഗി സർക്കാരിന് ആശ്വാസമാണ് ഈ ജയങ്ങൾ. മണിപ്പൂരിൽ അഞ്ചിൽ നാലിലും ജയിച്ചു. നോർത്ത ഈസ്റ്റിൽ ബിജെപിയുടെ കരുത്തിന് തെളിവാണ് ഈ ജയം. ഇതിനൊപ്പം തെലുങ്കാനയിലെ ഒരു സീറ്റും ബിജെപിക്ക് ആവേശമാണ്.

ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം നടന്ന ഉപതിരഞ്ഞെടുപ്പുകളിലും ബിജെപിക്ക് വന്മുന്നേറ്റം കിട്ടുമ്പോൾ അത് ദേശീയ രാഷ്ട്രീയത്തിൽ ബിജെപിയുടെ കരുത്ത് കൂട്ടും. മോദിയും അമിത് ഷായുമാണ് ബിജെപിയെ ഇപ്പോഴും നയിക്കുന്നത്. ബിജെപി അധ്യക്ഷ പദവിയിൽ ജെപി നദ്ദയും. നദ്ദ ചുമതലയേറ്റ ശേഷമുള്ള പ്രധാന തെരഞ്ഞെടുപ്പായിരുന്നു ഇത്. കോവിഡിലെ പ്രതിസന്ധികൾക്കിടയിലും ബീഹാറിൽ സംഘടനാ കരുത്ത് ചോരാതെ നോക്കി ഇതിനൊപ്പം ഉപതെരഞ്ഞെടുപ്പിലെ വിജയങ്ങളും. മധ്യപ്രദേശിൽ ബിജെപിയിൽ ചേർന്ന കോൺഗ്രസ് എംഎൽഎമാർ രാജിവച്ച ഒഴിവിലേക്ക് നടന്ന തിരഞ്ഞെടുപ്പിലാണ് 28 സീറ്റിൽ 19 ഇടത്തും ബിജെപി ജയിച്ചത്. മധ്യപ്രദേശിൽ ഭരണം ഉറപ്പാക്കിയാണ് ബിജെപി വന്മുന്നേറ്റം ഉണ്ടാക്കിയത്. രാജസ്ഥാനിൽ അടക്കം കോൺഗ്രസ് വിമതരെ ഒപ്പം കൂട്ടി ഇത്തരമൊരു അട്ടിമറി ഫോർമുലയുണ്ടാക്കാൻ ഇനി ബിജെപിക്ക് കഴിയും.

ഗുജറാത്തിൽ ഉപതിരഞ്ഞെടുപ്പ് നടന്ന എട്ട് മണ്ഡലങ്ങളിലും ബിജെപിയാണ് വിജയിച്ചത്. യുപിയിൽ ഏഴിൽ ആറ് മണ്ഡലങ്ങളിലും ബിജെപി ജയിച്ചു. മണിപ്പൂരിൽ ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് മണ്ഡലങ്ങളിൽ ബിജെപി വിജയിച്ചു. കർണാടകയിൽ ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് മണ്ഡലങ്ങളിലും ബിജെപിയാണ് കൈക്കലാക്കിയത്്. തെലുങ്കാനയിലും ബിജെപിയാണ് ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചത്. ഇതിൽ ഗുജറാത്തിലും കർണ്ണായകയിലും നേടിയ വിജയങ്ങൾ യുപിയെ പോലെ ബിജെപി ഭരണത്തിനുള്ള അംഗീകാരമായി വിലയിരുത്തുന്നു. തെലുങ്കാനയിൽ ടിആർഎസിനെ തകർത്താണ് ജയിക്കുന്നത്. ഇത് തെലുങ്കാനയിലെ രാഷ്ട്രീയത്തിലെ കറുത്ത കുതിരയായി മാറാനുള്ള കരുത്ത് തങ്ങൾക്കുണ്ടെന്ന് ബിജെപി തെളിയിക്കുക കൂടിയാണ്. ഇവിടെ ബിജെപിക്ക് ആരും ജയപ്രതീക്ഷ നൽകിയിരുന്നില്ല.

നാഗാലൻഡിൽ സ്വതന്ത്രനും എൻഡിപിപിയും(എൻഡിഎ സഖ്യകക്ഷി) ജയിച്ചു. ഓഡീഷയിൽ രണ്ട് മണ്ഡലങ്ങളിലും ബിജു ജനതാ ദൾ മുന്നേറി. ബിഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം വാൽമികി നഗർ ലോക്സഭ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പും ജെഡിയു നേടി. കർണാടകയിൽ ഉപതിരഞ്ഞെടുപ്പ് നടന്ന സിറ, രാജരാജേശ്വരി നഗർ മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർത്ഥികൾ വിജയിച്ചു. നാഗാലാൻഡിൽ സൗത്ത് അംഗാമിയിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ എൻഡിപിയും മറ്റൊരിടത്ത് സ്വതന്ത്ര സ്ഥാനാർത്ഥിയും വിജയിച്ചു. ഒഡീഷിൽ രണ്ടു മണ്ഡലങ്ങളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിലും ബിജെപിയെ പരാജയപ്പെടുത്തി ബിജു ജനതാദൾ വിജയക്കൊടി പാറിച്ചു. തെലങ്കാനയിലെ ദുബ്ബക് മണ്ഡലത്തിൽ ടിആർഎസിനെ ബിജെപി പരാജയപ്പെടുത്തി.

തെലങ്കാനയിലെ ടിആർഎസിന്റെ ശക്തികേന്ദ്രമായ ദുബാക്ക മണ്ഡലത്തിൽ ബിജെപി വിജയക്കൊടി നാട്ടിയത് തെലുങ്കാന രാഷ്ട്രസമിതിയെ ഞെട്ടിച്ചിരിക്കുകയാണ്. ആയിരം വോട്ടിനാണ് ബിജെപി സ്ഥാനാർത്ഥി മുരുകാനന്ദൻ റാവു ടിആർഎസിന്റെ സൊലീപേട്ട സുജാതയ്ക്കെതിരെ വിജയം നേടിയത്. മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിന്റെ മകനും ഐടി മന്ത്രിയുമായ കെടി രാമ റാവുവിന്റെയും മണ്ഡലത്തോട് ചേർന്നു കിടന്ന മണ്ഡലമാണ് ദുബാക്ക. ടിആർഎസ് എംഎൽഎ രാമലിംഗ റെഡ്ഢിയുടെ മരണത്തെ തുടർന്നാണ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ചന്ദ്രശേഖർ റാവുവിന്റെ മരുമകനും ധനമന്ത്രിയുമായ ഹരീഷ് റാവു ആയിരുന്നു ഇവിടെ തെരഞ്ഞെടുപ്പ് ചുമതല.

മധ്യപ്രദേശിൽ സിന്ധ്യ ഇഫക്ട്

ശിവ്രാജ് സിങ് ചൗഹാന് അധികാരം നിലനിർത്തുന്നതിന്റെയും ജ്യോതിരാദിത്യ സിന്ധ്യക്ക് അഭിമാനത്തിന്റെയും പോരാട്ടമായിരുന്നു. ബിജെപി-കോൺഗ്രസ് പോരാട്ടത്തിനറപ്പുറത്തേക്ക് സിന്ധ്യ-കമൽനാഥ് പോരാട്ടമായി മാറിയിരുന്നു മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പ്. കോൺഗ്രസിൽ നിന്ന് തനിക്കൊപ്പം വന്ന ഭൂരിപക്ഷം പേരെയും ജയിപ്പിക്കാനായതിലൂടെ കമൽനാഥിന് കനത്ത പ്രഹരം നൽകാനായി സിന്ധ്യക്ക്. ഉപതിരഞ്ഞെടുപ്പിൽ തന്റെ അനുയായികളെ വിജയിപ്പിക്കാനായതിലൂടെ സംസ്ഥാന-ദേശീയ രാഷ്ട്രീയത്തിൽ സിന്ധ്യയുടെ സ്വാധീനം വർധിക്കും.

കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിൽ കമൽനാഥിനെ അധികാരത്തിലേറ്റാൻ വിധിയെഴുതിയതാണ് തിരഞ്ഞെടുപ്പ് നടന്ന 28-ൽ 26 സീറ്റും. ഇതിൽ 22 എംഎ‍ൽഎ.മാരുമായാണ് ജ്യോതിരാദിത്യസിന്ധ്യ മറുകണ്ടം ചാടിയത്. പിന്നീട് മൂന്ന്‌പേർകൂടി ബിജെപി.യിലേക്ക് ചേക്കേറി. ബിജെപിയുടെ രണ്ടും കോൺഗ്രസിന്റെ ഒരു എംഎൽഎയും മരിച്ച ഒഴിവിലേക്കും തിരഞ്ഞെടുപ്പ് നടന്നു. സിന്ധ്യയുടെ തട്ടകമായ ഗ്വാളിയോർ-ചമ്പൽ മേഖലയിലെ ഉപതിരഞ്ഞെടുപ്പ് നടന്ന 16 സീറ്റുകളിലും മികച്ച പ്രകടനമാണ് ബിജെപിക്കുണ്ടായിട്ടുള്ളത്.

മറുക്കണ്ടം ചാടിയവരിൽ കുറച്ച് പേരെയെങ്കിലും തോൽപ്പിക്കാനായതിന്റെ ആശ്വസത്തിലാണ് കോൺഗ്രസ്. 87 അംഗങ്ങളുള്ള കോൺഗ്രസിന് നിലവിലുള്ള നാലുസ്വതന്ത്രരും രണ്ട് ബി.എസ്‌പി. അംഗങ്ങളും ഒരു എസ്‌പി. അംഗവും പിന്തുണച്ചാൽപ്പോലും അധികാരത്തിലെത്താൻ കോൺഗ്രസിന് 21 സീറ്റിലെങ്കിലും ജയിക്കണമായിരുന്നു. ഇതിന്റെ അടുത്തു പോലും അവർക്ക് എത്താനായില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP