Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പത്തുവർഷത്തെ ഇടവേളയ്ക്ക് ശേഷം വിഭൂതിപ്പുർ വീണ്ടും ചുവന്നു; സിപിഎം സ്ഥാനാർത്ഥി ജയിച്ചത് 40,000 ത്തിലധികം വോട്ടിന്; മഞ്ജിയിലെ വിജയത്തിന് പിന്നാലെ ബീഹാറിൽ സിപിഎമ്മിന് ഒരു സീറ്റുകൂടി; ഒരു സീറ്റിൽ വിജയിച്ച സിപിഐ രണ്ടു സീറ്റിൽ ലീഡ് ചെയ്യുന്നു

പത്തുവർഷത്തെ ഇടവേളയ്ക്ക് ശേഷം വിഭൂതിപ്പുർ വീണ്ടും ചുവന്നു; സിപിഎം സ്ഥാനാർത്ഥി ജയിച്ചത് 40,000 ത്തിലധികം വോട്ടിന്; മഞ്ജിയിലെ വിജയത്തിന് പിന്നാലെ ബീഹാറിൽ സിപിഎമ്മിന് ഒരു സീറ്റുകൂടി; ഒരു സീറ്റിൽ വിജയിച്ച സിപിഐ രണ്ടു സീറ്റിൽ ലീഡ് ചെയ്യുന്നു

മറുനാടൻ ഡെസ്‌ക്‌

 പട്ന: ബീഹാറിൽ സിപിഎമ്മിന് ഒരു സീറ്റുകൂടി. മാഞ്ചിയിലെ വൻ വിജയത്തിന് പിന്നാലെ വിഭൂതിപ്പുർ സീറ്റിലും സിപിഎം സ്ഥാനാർത്ഥി ജയിച്ചു. ഒരു സീറ്റിൽ ജയിച്ച സിപിഐ രണ്ടു സീറ്റുകളിൽ ലീഡ് ചെയ്യുകയാണ്. പത്തുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് വിഭൂതിപ്പുർ വീണ്ടും ചുവക്കുന്നത്. 1980, 90, 95, 2000, 2005 വർഷങ്ങളിൽ സിപിഎം ജയിച്ച ഈ മണ്ഡലം രണ്ടു തെരഞ്ഞെടുപ്പുകളിലെ തോൽവിക്ക് ശേഷം തിരിച്ചുപിടിച്ചിരിക്കയാണ്. 2010ലും 15ലും ജയിച്ച എൻഡിഎ സ്ഥാനാർത്ഥി ജെഡിയുവിന്റെ രാംബാലക് സിങ്ങിനെ 40,000 ത്തിലധികം വോട്ടിനു മുട്ടുകുത്തിച്ചാണ് സിപി എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം അജയ് കുമാർ വിജയിയായത്.

വിദ്യാർത്ഥിപ്രസ്ഥാനത്തിലൂടെ പൊതുരംഗത്തേക്ക് വന്ന അദ്ദേഹം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സമീപമണ്ഡലമായ ഉജ്യാർപ്പുരിൽ മത്സരിച്ച് 19,000 വോട്ട് നേടിയിരുന്നു. അമ്പതുകാരനായ അജയ് കുമാറിനു ബിരുദാനന്ത ബിരുദവും നിയമ ബിരുദവുമുണ്ട്. പതിറ്റാണ്ടുകൾ നീണ്ട കർഷകസമരങ്ങളിലൂടെയും ജാതിവിരുദ്ധ പോരാട്ടങ്ങളിലൂടെയുമാണ് വിഭൂതിപ്പുർ ഉൾപ്പെടുന്ന സമസ്തിപ്പുർ മേഖലയിൽ സിപിഎം സ്വാധീനമുറപ്പിച്ചത്. കർഷകത്തൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറിയായിരുന്ന രാംനാഥ് മഹാതോയുൾപ്പെടെ നിരവധി പ്രവർത്തകർ രക്തസാക്ഷികളായ മണ്ണാണ് സമസ്തിപ്പുർ. സിപിഐ എമ്മിനായി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിച്ച രാംദേവ് വർമ 17,000 വോട്ടിനാണ് തോറ്റത്.

മാഞ്ജി മണ്ഡലത്തിൽ ചെങ്കൊടി പാറിച്ച്  മഹാസഖ്യത്തിന്റെ സ്ഥാനാർത്ഥിയായി മത്സരിച്ച ഡോ. സത്യേന്ദ്ര യാദവാണ് 25386 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചത്.32 റൗണ്ടുകളിൽ ഒരു റൗണ്ടിൽ മാത്രമാണ് തൊട്ടടുത്ത സ്വതന്ത്ര സ്ഥാനാർത്ഥിക്ക് മുന്നിലെത്താനായത്. ബാക്കിയുള്ള 31 റൗണ്ടിലും സിപിഎം സ്ഥാനാർത്ഥി വ്യക്തമായ ലീഡ് നേടി. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽപ്പോലും സത്യേന്ദ്ര യാദവിന് തിരിഞ്ഞ് നോക്കേണ്ടിവന്നില്ല.സിപിഎം സരൺ ജില്ലാ സെക്രട്ടറിയറ്റ് അംഗവും കിസാൻസഭ ജില്ലാ സെക്രട്ടറിയുമാണ് നാൽപ്പത്തി മൂന്നുകാരനായ സത്യേന്ദ്ര. പട്‌ന നഗരത്തിൽനിന്ന് 100 കിലോമീറ്റർ പടിഞ്ഞാറ് യുപിയുമായി അതിർത്തി പങ്കിടുന്ന ഗാങ്‌റ നദിയോട് ചേർന്നാണ് മാഞ്ജി മണ്ഡലം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP