Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഇനി മുതൽ ഭക്ഷണ വിഭവങ്ങളുടെ പേരും വിലയും മാത്രം പ്രദർശിപ്പിച്ചാൽ പോരാ... കലോറി വിവരവും വേണം; പാലിച്ചില്ലെങ്കിൽ ഭീമമായ തുക പിഴയും; പുതിയ ഉത്തരവുമായി സൗദി അറേബ്യ

ഇനി മുതൽ ഭക്ഷണ വിഭവങ്ങളുടെ പേരും വിലയും മാത്രം പ്രദർശിപ്പിച്ചാൽ പോരാ... കലോറി വിവരവും വേണം; പാലിച്ചില്ലെങ്കിൽ ഭീമമായ തുക പിഴയും; പുതിയ ഉത്തരവുമായി സൗദി അറേബ്യ

സ്വന്തം ലേഖകൻ

റിയാദ്: രാജ്യത്തെ എല്ലാത്തരം ഭക്ഷണശാലകളിലും ഭക്ഷണ വിഭവങ്ങളുടെ പേരും വില വിവരവും മാത്രം പ്രദർശിപ്പിച്ചാൽ പോരാ. ഇനി മുതൽ കലോറി വിവരം നിർബന്ധമായും ചേർക്കണമെന്ന് സൗദി ഫുഡ് ആൻഡ് ഡ്രഗ് അഥോറിറ്റി. കഴിഞ്ഞ വർഷം ഇതു സംബന്ധിച്ചുള്ള ഉത്തരവ് പുറത്തു വിട്ടിരുന്നു. പാലിക്കാത്തവർക്കെതിരെ നടപടികളും സ്വീകരിച്ചിരുന്നു.

എന്നാൽ, ഇനി മുതൽ ഉത്തരവ് നിർബന്ധമായും പാലിക്കണമെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഭക്ഷണശാലകളിൽ വിളമ്പുന്ന ഭക്ഷണത്തിലെ ഓരോ വിഭവങ്ങളുടെയും കലോറിയുടെ അളവ് ഉപഭോക്താവ് കാണുംവിധത്തിൽ കടകളിൽ പ്രദർശിപ്പിക്കണം. രാജ്യത്തെ മുഴുവൻ ലഘുഭക്ഷണശാലകൾ (ബൂഫിയകൾ), റസ്റ്റോറന്റുകൾ, ഹോട്ടലുകൾ എന്നിവ ഈ നിബന്ധന നിർബന്ധമായും പാലിക്കണം.

ഉപഭോക്താവിന് ഇത് കൃത്യമായി വായിച്ച് എത്രത്തോളം കലോറിയാണ് കഴിച്ചത് എന്ന് മനസ്സിലാക്കാൻ കഴിയും. എന്നാൽ, ഇത് പ്രദർശിപ്പിക്കുന്നതിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ ആദ്യ ഘട്ടത്തിൽ ചെറിയ തുകയാണ് നിയമലംഘനത്തിനുള്ള പിഴയായി ഈടാക്കുന്നത്. എന്നാൽ, ഇനി മുതൽ പിഴതുക ഭീമമായി മാറുമെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നു.

റസ്‌റ്റോറന്റുകൾ, കഫേകൾ, സൂപ്പർമാർക്കറ്റുകൾ, സർക്കാർ സ്ഥാപനങ്ങൾ, സർവകലാശാലകൾ എന്നിവക്ക് പുറമേ ഐസ്‌ക്രീം, ജ്യൂസ്, ബേക്കറി, മധുരപലഹാരങ്ങൾ എന്നിവ വിൽക്കുന്ന കടകൾ ഉൾപ്പെടെ എല്ലാ ഭക്ഷണശാലകളിലും കലോറി ഉപഭോഗത്തിന്റെ പട്ടിക പ്രദർശിപ്പിക്കണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP