Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

16 ലക്ഷത്തിന്റെ സ്കോഡ റാപ്പിഡിന് ഫീച്ചറുകൾ കുറവെന്ന് വ്ലോ​ഗർ; കിടിലൻ മറുപടിയുമായി കമ്പനി ഡയറക്ടർ

16 ലക്ഷത്തിന്റെ സ്കോഡ റാപ്പിഡിന് ഫീച്ചറുകൾ കുറവെന്ന് വ്ലോ​ഗർ; കിടിലൻ മറുപടിയുമായി കമ്പനി ഡയറക്ടർ

മറുനാടൻ ഡെസ്‌ക്‌

എന്തിലും ഏതിലും കുറ്റങ്ങൾ കണ്ടുപിടിക്കുന്നവർ എല്ലാ നാട്ടിലുമുണ്ട്. സമൂഹ മാധ്യമങ്ങൾ പ്രചാരത്തിൽ എത്തിയതോടെ ആളുകൾക്ക് തങ്ങൾ കണ്ടെത്തിയ കുറ്റങ്ങൾ പറഞ്ഞ് ആളാകാനും എളുപ്പമായി. എന്നാൽ അത്തരത്തിൽ കുറ്റം കണ്ടുപിടിച്ച ബ്ലോ​ഗർക്ക് സ്കോഡ ഇന്ത്യ ഡയറക്ടർ നൽകിയ മറുപടിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. സ്കോഡ റാപ്പിഡ് കാറിന്റെ ന്യൂനതകളെ കുറിച്ചുള്ള ഉത്തരേന്ത്യൻ വ്ലോ​ഗറുടെ ട്വീറ്റിനാണ് സ്കോഡ ഇന്ത്യ ഡയറക്ടർ സാക് ഹോളിസ് മറുപടി നൽകിയിരിക്കുന്നത്.

'കീലെസ് എൻട്രി, പുഷ് ബട്ടൻ സ്റ്റാർ എന്നിവയില്ലാത്ത 16 ലക്ഷത്തിന്റെ സ്കോഡ റാപ്പിഡ്. ഇതിൽ കുറഞ്ഞ വാഹനങ്ങളെല്ലാം ഈ ഫീച്ചറുകൾ നൽകുമ്പോൾ സ്കോഡ എന്താണ് ഇങ്ങനെ ചെയ്യുന്നത്' - എന്നാണ് ഒരു ഉത്തരേന്ത്യൻ വ്ലോഗർ ട്വീറ്റ് ചെയ്തിരുന്നത്. ആരാധകരുടെ കൈയടി പ്രതീക്ഷിച്ചിരുന്ന ട്വീറ്റിന് മറുപടിയുമായെത്തിയത് സ്കോഡ ഇന്ത്യ ഡയറക്ടർ സാക് ഹോളിസ്.

നിങ്ങൾ വേറെ വാഹനം വാങ്ങൂ, അടുത്ത ഒരു വർഷത്തേക്കുള്ള വാഹനം വരെ വിറ്റു തീർന്നെന്നും ഇപ്പോൾ തന്നെ പ്രൊഡക്ഷൻ കപ്പാസിറ്റിയെക്കാൾ കൂടുതൽ ബുക്കിങ്ങാണ് ലഭിക്കുന്നതെന്നുമാണ് വ്ലോഗറുടെ ട്വിറ്റിന് മറുപടിയായി സാക് പറഞ്ഞത്. സാക്കിന്റെ മറുപടിയിൽ ചിലർ പ്രതിഷേധിച്ചെങ്കിലും തങ്ങളുടെ ഉൽപന്നത്തിലുള്ള വിശ്വാസം കൊണ്ടുമാത്രമാണ് അത്തരത്തിലൊരു പ്രതികരണമുണ്ടാതെന്ന് സ്കോഡ ഇന്ത്യ ഡയറക്ടർ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP