Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേരളം കഴിഞ്ഞാൽ ചെങ്കൊടി പാറുന്നത് ബീഹാറിൽ; മഹാസഖ്യത്തോടൊപ്പം മത്സരിക്കുന്ന ഇടതുപക്ഷം മുന്നേറുന്നത് 19 സീറ്റുകളിൽ; സിപിഐ.എം.എൽ 13 സീറ്റുകളിലും സിപിഐ.എമ്മും സിപിഐയും മൂന്ന് സീറ്റുകളിൽ വീതവും ലീഡ് ചെയ്യുന്നു; അന്തിമഫലം കാത്ത് കേരളവും

കേരളം കഴിഞ്ഞാൽ ചെങ്കൊടി പാറുന്നത് ബീഹാറിൽ; മഹാസഖ്യത്തോടൊപ്പം മത്സരിക്കുന്ന ഇടതുപക്ഷം മുന്നേറുന്നത് 19 സീറ്റുകളിൽ; സിപിഐ.എം.എൽ 13 സീറ്റുകളിലും സിപിഐ.എമ്മും സിപിഐയും മൂന്ന് സീറ്റുകളിൽ വീതവും ലീഡ് ചെയ്യുന്നു; അന്തിമഫലം കാത്ത് കേരളവും

മറുനാടൻ ഡെസ്‌ക്‌

പട്‌ന: ദേശീയ തലത്തിൽ ഇടതുപക്ഷത്തിന് കനത്ത തിരിച്ചടികളുടെ കാലമാണ് കടന്നുപോയത്. ബംഗാളിന് പിന്നാലെ തൃപുരയിലും അവർക്ക് അധികാരം പോയി. എന്നാൽ വോട്ടെണ്ണൽ പുരോഗമിക്കുന്ന ബീഹാറിൽനിന്ന് ഇടതുപക്ഷത്തിന് ആശ്വാസമായ വാർത്തകളാണ് ആദ്യ മണിക്കൂറുകളിൽ വന്നുകൊണ്ടിരിക്കുന്നത്.

മഹാസഖ്യത്തിനൊപ്പം മത്സരിക്കുന്ന ഇടതുപക്ഷം 19 സീറ്റുകളിലാണ് ഇപ്പോൾ മുന്നേറുന്നത്.
2020ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 29 സീറ്റുകളിലേക്കാണ് ഇടതുപക്ഷം മത്സരിച്ചത്. സിപിഐ.എം.എൽ (ലിബറേഷൻ) 19 സീറ്റുകളിലും സിപിഐ.എം നാല് സീറ്റുകളിലും സിപിഐ ആറ് സീറ്റുകളിലുമാണ് മത്സരിച്ചത്.

നിലവിലെ ഫല സൂചനകൾ പുറത്ത് വരുമ്പോൾ സിപിഐ.എം.എൽ ലിബറേഷൻ 13 സീറ്റുകളിലും സിപിഐ.എമ്മും സിപിഐയും മൂന്ന് സീറ്റുകളിലും വീതമാണ് മുന്നേറുന്നത്.വെറും 29 സീറ്റുകളിൽ മത്സരിച്ച ഇടതുപക്ഷത്തിന്റെ 19 സീറ്റുകളിലേക്കുള്ള മുന്നേറ്റം ശക്തമാണെന്ന് വിലയിരുത്തപ്പെടുന്നത് 2015ലെ തെരഞ്ഞെടുപ്പ് ഫലം കൂടി കണക്കാക്കുമ്പോഴാണ്.2015ൽ സിപിഐ 91 സീറ്റുകളിലും സിപിഐ.എം-എൽ 98 സീറ്റുകളിലും സിപിഐ.എം 38 സീറ്റുകളിലുമാണ് മത്സരിച്ചത്. ഇതിൽ 91 സീറ്റുകളിൽ സിപിഐക്ക് ഒരു സീറ്റും കിട്ടിയില്ലെന്ന് മാത്രമല്ല, ഉണ്ടായിരുന്ന സിറ്റിങ് സീറ്റ് നഷ്ടപ്പെടുകയും ചെയ്തു.ഇവർക്കൊപ്പം തന്നെ മത്സരിച്ച മറ്റു ഇടതു പാർട്ടികളായിരുന്ന സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ( കമ്മ്യൂണിസ്റ്റ്), ആൾ ഇന്ത്യ ഫോർവാർഡ് ബ്ലോക്ക്, റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി എന്നിവർക്കും സീറ്റുകളൊന്നും നേടാനായില്ല.

1980കളുടെ അവസാനം മുതൽ പാർട്ടിയെന്ന നിലയിൽ സിപിഐ.എം.എൽ ബീഹാർ രാഷ്ട്രീയത്തിലുണ്ട്. ദളിതുകൾക്കിടയിൽ വോട്ടവാകാശത്തെക്കുറിച്ചുള്ള പ്രാധാന്യം ഉറപ്പുവരുത്തുന്നതിലും സിപിഐ.എം.എൽ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്.നക്സലിസം തിരിച്ച് കൊണ്ടു വരുന്നതിന്റെ ഭാഗമായാണ് ബീഹാറിൽ ആർ.ജെ.ഡി സിപിഐ.എം.എല്ലിനെ സഖ്യത്തിലുൾപ്പെടുത്തിയതെന്നും ബിജെപി പ്രചരിപ്പിച്ചിരുന്നു.
ഇത്തവണ മഹാഗദ്ബന്ധൻ എന്ന മഹാസഖ്യത്തിനൊപ്പം ഏറെ പ്രതീക്ഷയോടെയാണ് ഇടത് സഖ്യം മത്സരിക്കുന്നത്. അതിൽ ഇടതുപക്ഷം കാര്യമായ മുന്നേറ്റങ്ങൾ ഉണ്ടാക്കുമെന്ന് എക്‌സിറ്റ് പോൾ ഫലങ്ങൾ പ്രവചിച്ചിരുന്നു. ഈ പ്രവചനം ശരിവെക്കുന്ന തരത്തിലുള്ള മുന്നേറ്റമാണ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ലഭിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP