Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബ്രിട്ടനിൽ കോവിഡ് മരണനിരക്ക് ഉയരുമ്പോഴും വ്യാപന നിരക്ക് ഉയരുന്നില്ല; ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിനു മുൻപേ രണ്ടാം വരവിന്റെ മൂർദ്ധന്യഘട്ടം എത്തിയെന്ന് നിഗമനം; രോഗവ്യാപനം നിയന്ത്രണാധീനമായെന്നും ലോക്ക്ഡൗൺ പിൻവലിക്കണമെന്നും ശക്തമായ ആവശ്യമുയരുന്നു; ബ്രിട്ടനിലെ പുതിയ കൊറോണ വിശേഷങ്ങൾ ഇങ്ങനെ

ബ്രിട്ടനിൽ കോവിഡ് മരണനിരക്ക് ഉയരുമ്പോഴും വ്യാപന നിരക്ക് ഉയരുന്നില്ല; ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിനു മുൻപേ രണ്ടാം വരവിന്റെ മൂർദ്ധന്യഘട്ടം എത്തിയെന്ന് നിഗമനം; രോഗവ്യാപനം നിയന്ത്രണാധീനമായെന്നും ലോക്ക്ഡൗൺ പിൻവലിക്കണമെന്നും ശക്തമായ ആവശ്യമുയരുന്നു; ബ്രിട്ടനിലെ പുതിയ കൊറോണ വിശേഷങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ

ന്നലെ ബ്രിട്ടനിൽ 21,350 പേർക്കാണ് പുതിയതായി കോവിഡ് ബാധ സ്ഥിരീകരിച്ചത്. ആരോഗ്യ വകുപ്പിന്റെ കണക്ക് പ്രകാരം, കഴിഞ്ഞ തിങ്കളാഴ്‌ച്ചയിലേതിനേക്കാൾ വെറും 12.7 ശതമാനത്തിന്റെ വർദ്ധനയണ് ഇന്നലെ രേഖപ്പെടുത്തിയത്. രോഗവ്യാപനത്തിന്റെ ശക്തി കുറഞ്ഞുവരുന്നതിന്റെ സൂചനയായാണിതിനെ ആരോഗ്യ രംഗത്തെ വിദഗ്ദർ കാണുന്നത്. ഈ സാഹചര്യത്തിൽ ഡിസംബർ 2 ന് മുൻപ് തന്നെ ലോക്ക്ഡൗൺ പിൻവലിക്കണമെന്ന ആവശ്യവുമായി ടോറി എം പിമാർ രംഗത്തെത്തി. അതേസമയം മരണനിരക്ക് അഭൂതപൂർവ്വമായി വർദ്ധിക്കുന്നത് ആശങ്കകൾക്ക് ഇടനൽകുന്നുമുണ്ട്.

പുതിയതായി രോഗം ബാധിക്കുന്നവരുടെ പ്രതിവാര ശരാശരി എണ്ണത്തിലും വർദ്ധനവ് ഇല്ലെന്നത്, രോഗവ്യാപനം നിയന്ത്രണാധീനമാകാൻ തുടങ്ങുന്നു എന്നതിന്റെ സൂചനയായാണ് കണക്കാക്കുന്നത്. അതായത്, ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിനു മുൻപേ രണ്ടാം വരവിന്റെ മൂർദ്ധന്യഘട്ടം താണ്ടിക്കഴിഞ്ഞിരുന്നു എന്നർത്ഥം. ഈ സാഹചര്യത്തിലാണ് ലോക്ക്ഡൗൺ എത്രയും പെട്ടെന്ന് പിൻവലിക്കണമെന്ന ആവശ്യമുയരുന്നത്.

പ്രതിദിന മരണസംഖ്യ 4000 ത്തിൽ അധികമായി വർദ്ധിക്കുമെന്ന ശാസ്ത്രോപദേഷ്ടാക്കളുടെ മുന്നറിയിപ്പിനെ തുടർന്നാണ് കഴിഞ്ഞ വാരാന്ത്യത്തിൽ ധൃതിപിടിച്ച് ബോറിസ് ജോൺസൺ ലാക്ക്ഡൗൺ നടപ്പിലാക്കിയത്. ശാസ്ത്രോപദേശക സമിതിയുടെ റിപ്പോർട്ട് ചോർന്നതിനു പിന്നാലെ, ചുരുക്കം ചില മന്ത്രിമാരുമായി മാത്രം കൂടിയാലോചന നടത്തി പെട്ടെന്ന് നടപ്പിൽ വരുത്തുകയായിരുന്നു ലോക്ക്ഡൗൺ. എന്നാൽ, പിന്നീട് 4000 ത്തിൽ അധികം മരണങ്ങൾ എന്ന പ്രവചനം ശാസ്ത്രജ്ഞർ തന്നെ തിരുത്തുകയുണ്ടായി.

അതേസമയം, ലോക്ക്ഡൗൺ തീരുമാനമെടുക്കാൻ ബോറിസ് ജോൺസൺ നിരബന്ധിതനാവുകയായിരുന്നു എന്ന ആരോപണം ഡൗണിങ് സ്ട്രീറ്റ് വൃത്തങ്ങൾ നിഷേധിച്ചു. വാർത്ത ചോന്നതിൽ അസംതൃപ്തി ഉണ്ടെന്നുള്ളത് നേരാണ് എന്നാൽ, അത്തരമൊരു വികാരത്തിന് അടിപ്പെട്ടിട്ടല്ല ബോറിസ് ഇത്തരത്തിൽ ഒരു തീരുമാനമെടുത്തതെന്ന് അവർ പറയുന്നു. വരും വരായ്കകൾ ആലോചിച്ചു തന്നെ എടുത്ത തീരുമാനമാണ് ലോക്ക്ഡൗൺ പ്രാബല്യത്തിൽ വരുത്താനുള്ള തീരുമാനമെന്നും അവർ കൂട്ടിച്ചേർത്തു. 4000 മരണം എന്ന പ്രവചനം അവഗണിച്ചാൽ തന്നെ, ആശുപത്രികളുടെ കപ്പാസിറ്റി തുടങ്ങിയ യാഥാർത്ഥ്യങ്ങളും നിലനിൽകുന്നു. ഇതൊക്കെ പരിഗണിച്ചായിരുന്നു അത്തരത്തിലൊരു തീരുമാനം.

എന്നാൽ, പുതിയ സാഹചര്യത്തിൽ ലോക്ക്ഡൗൺ ഡിസംബർ 2 വരെ നീട്ടിക്കൊണ്ടു പോകരുത് എന്ന അഭിപ്രായമാണ് ഭൂരിഭാഗം ഭരണകക്ഷി എം പിമാർക്കും ഉള്ളത്. സമീപ കാലത്ത് ഒരിക്കൽ എടുത്ത തീരുമാനം തെറ്റാണെന്ന് ബോദ്ധ്യമായപ്പോഴൊക്കെ അത് തിരുത്തുവാനുള്ള ആർജ്ജവം പാർട്ടി കാണിച്ചിട്ടുണ്ടെന്ന് മുൻ മന്ത്രിയായ സർ ഡേസ്മണ്ട് സ്വായ്നെ ചൂണ്ടിക്കാണീച്ചു. അതുപോലെ, ഈ തീരുമാനം സാഹചര്യം കണക്കിലെടുത്ത് തിരുത്തുന്നതിനുള്ള ആർജ്ജവം കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP