Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആദായ നികുതി വകുപ്പിന്റെ പരിശോധന രണ്ട് മാസം നീളുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ടെന്ന് സഭാ വക്താവ്; വകുപ്പ് ചൂണ്ടിക്കാട്ടുന്ന പാകപ്പിഴകൾ പരിഹരിക്കുമെന്നും സിജോ പന്തപള്ളിയിൽ; കണക്കിൽപെടാത്ത കോടികൾ കണ്ടെത്തുമ്പോഴും പ്രചരിക്കുന്ന വാർത്തകൾ വ്യാജമെന്ന് ആരോപിച്ച് ബിലിവേഴ്‌സ് ഈസ്റ്റേൺ ചർച്ച്

ആദായ നികുതി വകുപ്പിന്റെ പരിശോധന രണ്ട് മാസം നീളുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ടെന്ന് സഭാ വക്താവ്; വകുപ്പ് ചൂണ്ടിക്കാട്ടുന്ന പാകപ്പിഴകൾ പരിഹരിക്കുമെന്നും സിജോ പന്തപള്ളിയിൽ; കണക്കിൽപെടാത്ത കോടികൾ കണ്ടെത്തുമ്പോഴും പ്രചരിക്കുന്ന വാർത്തകൾ വ്യാജമെന്ന് ആരോപിച്ച് ബിലിവേഴ്‌സ് ഈസ്റ്റേൺ ചർച്ച്

മറുനാടൻ ഡെസ്‌ക്‌

പത്തനംതിട്ട: ബിലിവേഴ്‌സ് സ്ഥാപനങ്ങളിലെ ആദായ നികുതി വകുപ്പ് റെയ്ഡ് സംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകളെല്ലാം വ്യാജമാണെന്ന് സഭാ വക്താവ് സിജോ പന്തപള്ളിയിൽ. പരിശോധന രണ്ട് മാസം നീളുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ടെന്നും ആദായനികുതി വകുപ്പ് ചൂണ്ടിക്കാട്ടുന്ന പാകപ്പിഴകൾ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പരിശോധനയുമായി സഭ എല്ലാവിധത്തിലും സഹകരിക്കുന്നുണ്ട്. സഭയുടെ പ്രവർത്തനങ്ങൾ ഇന്ത്യയുടെ പല ഭാഗത്തും നടക്കുന്നുണ്ട്. ഈ പ്രവർത്തനങ്ങളുടെ എല്ലാം ഓഡിറ്റ് ആദായ നികുതി വകുപ്പ് ചെയ്യുന്നുണ്ടെന്നുമാണ് ബിലീവേഴ്‌സ് ചർച്ചിന്റെ വിശദീകരണം.

ബിലിവേഴ്‌സ് ഈസ്റ്റേൺ ചർച്ച് സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പ് നടത്തുന്ന പരിശോധനയിൽ പതിനാലരക്കോടി രൂപയാണ് പിടിച്ചെടുത്തത്. സഭയുടെ പേരിൽ വിദേശത്ത് നിന്ന് സ്വീകരിച്ച സാമ്പത്തിക സഹായം വ്യാപകമായി വകമാറ്റിയെന്ന്ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു.സംസ്ഥാനത്തിനകത്തും പുറത്തമായി സ്ഥാപനങ്ങളിൽ പരിശോധന തുടരുകയാണ്.

മൂന്നു ദിവസമായി ബിലീവേഴ്സ് ചർച്ചിൽ നടക്കുന്ന ആദായ നികുതി പരിശോധനയിൽ കണക്കിൽപ്പെടാത്ത 14.5 കോടിയോളം രൂപ കണ്ടെത്തിയത് രാജ്യത്തെ തന്നെ ഞെട്ടിച്ചിരിക്കയാണ്. ജീവകാരുണ്യ പ്രവർത്തനത്തിന് കിട്ടുന്ന പണം ബന്ധുക്കളുടെ പേരിൽ വഴിമാറ്റി ചെലവഴിക്കുക തൊട്ട് കള്ളപ്പണം വെളുപ്പിക്കൽ വരെയുള്ള അതി ഗുരുതരതമായ ആരോപണങ്ങളാണ് ബിലീവേഴ്സ് ചർച്ചിനും കെപി യോഹന്നാനും എതിവെര ഉയരുന്നത്. ഇതൊരു ആത്മീയ അധോലോകം തന്നെയാണെന്ന്, നേരത്തെ പലതവണ വാർത്തകൾ വന്നിരുന്നു. എന്നാൽ മാധ്യമങ്ങളിലും രാഷ്ട്രീയ പാർട്ടികളിലും മെല്ലാം വലിയ സ്വാധീനുമുള്ള യോഹന്നാൻ അതെല്ലാം ഒതുക്കുകയായിരുന്നു.

ദലിത് വിഭാഗത്തെ ആകർഷിച്ച് സഭയിലേക്ക് ആളെക്കുട്ടി എന്ന ആരോപണം യോഹന്നാനെതിരെ എക്കാലവും ഉണ്ട്. മതപരിവർത്തനത്തിനുള്ള ഇവാഞ്ചലിക്കൽ ഫണ്ടായിരുന്നു അദ്ദേഹത്തിന്റെ മൂലധനം എന്നും പറയുന്നു. ആദ്യകാലത്ത് സംഘപരിവാർ ഈ വിഷയം സജീവമായി ഉന്നയിച്ചെങ്കിലും പിന്നീട് അവരും നിശബ്ദരായി. കേരളത്തിൽ എല്ലാ രാഷ്ട്രീയപാർട്ടികളുടെയും മാധ്യമങ്ങളുടെയും ഇഷ്ടക്കാരനാണ് യോഹന്നാൻ. അദ്ദേഹത്തിനെതിരെ ശബ്ദിച്ചാൽ ഒരു കാലത്ത് പത്തനംതിട്ടയിലെ ബിജെപി നേതാക്കൾ തന്നെ അത് തടയും എന്ന് അവസ്ഥ ഉണ്ടായിരുന്നു. ഇത്രയും വാർത്തകൾ വന്നിട്ടും കേരളത്തിലെ മുഖ്യധാരാമാധ്യമങ്ങൾ യോഹന്നാനെതിരെ കാര്യമായൊന്നും എഴുതിയിട്ടില്ല. ഇപ്പോഴും കേന്ദ്രത്തിന്റെ ഇടപെടലാണ് യോഹന്നാനെ കുടുക്കിയത്.

കഴിഞ്ഞ രണ്ടു ദിവസമായി കണക്കിൽപ്പെടാത്ത 14.5 കോടിയോളം രൂപ കണ്ടെത്തി എന്നാണ് സൂചന. ബിലീവേഴ്സ് ചർച്ച് ചാരിറ്റിക്കായി ലഭിച്ച പണം റിയൽ എസ്റ്റേറ്റ് മേഖലയിലെ അനധികൃത ഇടപാടുകൾക്കും വ്യക്തിപരമായ ഇടപാടുകൾക്കും വകമാറ്റി ചെലവഴിച്ചതായി ആദായ നികുതി വകുപ്പ് പറയുന്നു. ആറായിരം കോടിയോളം രൂപയാണ് റിയൽ എസ്റ്റേറ്റ് മേഖലയിൽ ബിലീവേഴ്‌സ് ചർച്ച് നിക്ഷേപിച്ചിരിക്കുന്നത്. രാഷ്ട്രീയ നേതാക്കൾക്ക് സാമ്പത്തിക സഹായം നൽകിയതായും ആദായ നികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. രാഷ്ട്രീയ നേതാക്കളുടെ ചികിത്സാ ചെലവ് വഹിച്ച രേഖകളും റെയ്ഡിൽ ലഭിച്ചു. ചാരിറ്റിക്കായി വിദേശത്ത് നിന്ന് കിട്ടുന്ന പണം അതിനു വേണ്ടി മാത്രം ഉപയോഗിക്കണമെന്നാണ് നിയമം. കണക്കുകൾ സർക്കാരിൽ സമർപ്പിച്ചതിലും പൊരുത്തക്കേടുണ്ട്. വിദേശ സഹായം സ്വീകരിക്കാനുള്ള ബിലീവേഴ്‌സ് ചർച്ചിന്റെ ലൈസൻസ് റദ്ദാക്കാൻ സാധ്യയുണ്ട്.

ബിഷപ്പ് യോഹന്നാന്റെ വിവിധ ട്രസ്റ്റുകൾക്ക് 1961 ലെ ആദായനികുതി നിയമപ്രകാരം ചാരിറ്റബിൾ-റിലീജിയസ് ട്രസ്റ്റുകൾക്കുള്ള ആദായ നികുതി ഇളവുകൾ നൽകിയിട്ടുണ്ട്. ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് ഗ്രൂപ്പിന് രാജ്യമെമ്പാടും ആരാധനാലയങ്ങൾ, സ്‌കൂളുകൾ, കോളേജുകൾ എന്നിവയുണ്ട്. കേരളം, തമിഴ്‌നാട്്,പശ്ചിമ ബംഗാൾ, കർണാടക, ഛണ്ഡീഗഡ്, പഞ്ചാബ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ 66 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്. വിദേശത്ത് നിന്ന് കിട്ടുന്ന പണം വകമാറ്റി വെട്ടിപ്പ് നടത്തുന്നുവെന്ന വിശ്വനീയമായ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.രാജ്യത്തുടനീളം രജിസ്റ്റർ ചെയ്ത 30 ഓളം ട്രസ്റ്റുകളുണ്ട് ഗ്രൂപ്പിന്. എന്നാൽ, ഇതിൽ മിക്കതും വെറും കടലാസിൽ മാത്രമാണുള്ളത്. കണക്കിൽ പെടാത്ത ഫണ്ടുകളും ഇടപാടുകളും വെളുപ്പിക്കാനുള്ള ഉപായം മാത്രമാണ് ഈ കടലാസ് ട്രസ്റ്റുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP