Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി കേരളത്തിന്റെ മുൻ സന്തോഷ് ട്രോഫി താരവും; സെവൻസ് മത്സരങ്ങളിൽ ആവേശം പകരുന്ന ആംബ്രാസ് എന്ന സുബൈർ ജനവിധി തേടുന്നത് മലപ്പുറത്തെ പറപ്പൂർ പഞ്ചായത്തിൽ

തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി കേരളത്തിന്റെ മുൻ സന്തോഷ് ട്രോഫി താരവും; സെവൻസ് മത്സരങ്ങളിൽ ആവേശം പകരുന്ന ആംബ്രാസ് എന്ന സുബൈർ ജനവിധി തേടുന്നത് മലപ്പുറത്തെ പറപ്പൂർ പഞ്ചായത്തിൽ

ജംഷാദ് മലപ്പുറം

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി കേരളത്തിന്റെ മുൻ സന്തോഷ് ട്രോഫി താരവും. ആംബ്രോസ് എന്ന വിളപ്പേരിൽ മൈതാനങ്ങളിൽ ഏറെ കയ്യടിനേടിയ സുബൈർ ആണ്. മലപ്പുറത്തെ പറപ്പൂർ പഞ്ചായത്തിൽനിന്നും ഇത്തവണ ജനവിധ തേടാനിറങ്ങിയിട്ടുള്ളത്.

ഐ ലീഗിൽ കൊൽക്കത്ത ടീമിന്റെ മുന്നേറ്റനിരയിൽ എതിരാളികളെ ഫുട്ബോൾ മൈതാനങ്ങളിൽ പിടിച്ചു നിർത്തിയ സുബൈർ പറപ്പൂർ പഞ്ചായത്തിലെ പതിനൊന്നാം വാർഡായ ആസാദ് നഗറിലാണ് യുഡിഎഫ് സ്ഥാനാർത്ഥിയായി കോണി ചിഹ്നത്തിൽ സുബൈർ ജനവിധി തേടുന്നത്. പഞ്ചായത്തിലേക്ക് മത്സരിക്കുന്നതിന് മുമ്പ് തന്നെ ആസാദ് നഗർ യൂത്ത് ലീഗ് യൂണിറ്റ് ഭാരവാഹി കൂടിയാണ് സുബൈർ.

2010,2011 വർഷങ്ങളിൽ സന്തോഷ് ട്രോഫി മത്സരങ്ങളിൽ കേരളത്തിനുവേണ്ടി സുബൈർ ജെഴ്‌സി അണിഞ്ഞിട്ടുണ്ട്. അതിനു പുറമേ മലബാറിലെ സെവൻസ് മൈതാനങ്ങളിലും ആരാധകർക്കിടയിൽ ആവേശം പകർന്നു നൽകുന്ന ഫുട്ബോൾ താരം കൂടിയാണ് സുബൈർ. സന്തോഷ് ട്രോഫിക്ക് പുറമേ ഐ ലീഗ് ക്ലബ്ബുകൾ ആയ കൊൽക്കത്ത മുഹമ്മദൻസ് സ്പോർട്ടിങ് ക്ലബ്ബിലും ഭവാനിപൂർ എഫ്‌സിഐടിഐ തുടങ്ങി ടീമുകൾക്ക് വേണ്ടിയും സുബൈർ ബൂട്ട് അണിഞ്ഞിട്ടുണ്ട്.

തെരഞ്ഞെടുപ്പിനിറങ്ങിയെങ്കിലും സുബൈർ ഇപ്പോഴും കളിക്കളത്തിൽ സജീവമാണ്. അക്കാദമിയിൽ കുട്ടികൾക്കും മുതിർന്നവർക്കും ഫുട്‌ബോൾ പാഠങ്ങൾ പകർന്നുനൽകുന്നു. കഴിഞ്ഞ തവണ യുഡിഎഫിന് നഷ്ടമായ സീറ്റ് തിരിച്ചു പിടിക്കാനാണ് ആവേശത്തോടെ കൂടി സുബൈറിനെ ഇവിടെ മത്സരിപ്പിക്കാൻ പാർട്ടി തീരുമാനിച്ചത്. കൈവിട്ടുപോയ സീറ്റ് തിരിച്ച് പിടിക്കാൻ സുബൈറിന് കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് പറപ്പൂർ പഞ്ചായത്തിലെ യുഡിഎഫ് നേതൃത്വം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP