Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സീരിയൽ നടി ആതിര മാധവ് വിവാഹിതയായി; രാജീവ് മേനോൻ വരണമാല്യം ചാർത്തിയത് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച ലളിതമായ ചടങ്ങിൽ

സീരിയൽ നടി ആതിര മാധവ് വിവാഹിതയായി; രാജീവ് മേനോൻ വരണമാല്യം ചാർത്തിയത് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച ലളിതമായ ചടങ്ങിൽ

മറുനാടൻ ഡെസ്‌ക്‌

സീരിയൽ നടി ആതിര മാധവ് വിവാഹിതയായി. രാജീവ് മേനോൻ ആണ് വരൻ. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ലളിതമായ രീതിയിൽ തിരുവനന്തപുരത്ത് വച്ചായിരുന്നു ചടങ്ങുകൾ. മിനിസ്ക്രീനിൽ അവതാരകയായി തിളങ്ങിയിട്ടുള്ള ആതിര, കുടുംബവിളക്ക് എന്ന സീരിയലിലൂടെയാണ് പ്രേക്ഷക ശ്രദ്ധ നേടിയത്. എൻജിനീയറിങ് മേഖലയിലെ ജോലി രാജിവച്ചാണ് അഭിനയരംഗത്തേക്ക് എത്തിയത്. വരൻ രാജീവ് ഒരു പ്രമുഖ മൊബൈൽ കമ്പനിയിലെ ഉദ്യോഗസ്ഥനാണ്. വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകളുടെ ചിത്രങ്ങളും വിഡിയോകളും ആതിര സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു.

കുടുംബവിളക്ക് എന്ന സീരിയലിൽ ഡോ. അനന്യ എന്ന കഥാപാത്രമാണ് ആതിര മാധവിനെ പ്രശസ്‍തയാക്കിയത്. എൻജിനീയറിങ് മേഖലയിലെ ജോലി രാജിവച്ചാണ് ആതിര മാധവ് അഭിനയരംഗത്ത് എത്തുന്നത്. ആതിരയുടെ വരൻ വൺ പ്ലസ് കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ഇന്ന് രാവിലെയായിരുന്നു ആതിര മാധവനും രാജീവ് മേനോനും വിവാഹിതരായത്. ആങ്കറിങ് ചെയ്‍തായിരുന്നു ആതിര മാധവിന്റെ തുടക്കം. കുടുംബവിളക്കിലെ തന്നെ മറ്റൊരു കഥാപാത്രമായ വേദികയായി അഭിനയിക്കുന്ന ശരണ്യ ആനന്ദും അടുത്തിടെയായിരുന്നു വിവാഹിതരായത്. നിരവധി ആളുകളാണ് ആതിര മാധവിന് വിവാഹ ആശംസകൾ നേർന്ന് രംഗത്ത് എത്തുന്നത്.

പ്രണയത്തിലാണ് താനെന്ന് പറഞ്ഞ് നേരത്തെ ആതിര മാധവ് എത്തിയിരുന്നു. രാജീവുമായുള്ള വിവാഹനിശ്ചയം നേരത്തെ നടന്നതാണെന്നും വിവാഹത്തിനായുള്ള ഒരുക്കങ്ങളിലാണ് തങ്ങളെന്നും ആതിര പറഞ്ഞിരുന്നു. സ്വപ്‌നം കണ്ട ആളെത്തന്നെയാണ് ജീവിതപങ്കാളിയായി ലഭിക്കുന്നതെന്നും അക്കാര്യത്തിൽ സന്തോഷമുണ്ടെന്നും താരം പറഞ്ഞിരുന്നു. കാത്തിരുന്ന വിവാഹം നടന്നിരിക്കുകയാണ്. വിവാഹചിത്രങ്ങൾ പുറത്തുവന്നതോടെ ആരാധകരും ആശംസകൾ അറിയിച്ച് എത്തിയിട്ടുണ്ട്.

നമ്മൾ രണ്ടാളും വിവാഹിതരാവാൻ പോവുകയാണെന്ന് വിശ്വസിക്കാനാവുന്നില്ലെന്ന് പറഞ്ഞായിരുന്നു നേരത്തെ ആതിര എത്തിയത്. വിവാഹത്തിന് ഇനി ദിവസങ്ങളേയുള്ളൂവെന്നും താരം കുറിച്ചിരുന്നു. രാജീവിനൊപ്പമുള്ള ചിത്രങ്ങളും ആതിര പങ്കുവെച്ചിരുന്നു. കുടുംബവിളക്കിലെ മറ്റൊരു താരമായ ശരണ്യ ആനന്ദിന്റെ വിവാഹം കഴിഞ്ഞതും അടുത്തിടെയായിരുന്നു. വേദിക എന്ന കഥാപാത്രത്തെയാണ് ശരണ്യ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്.

എഞ്ചിനീയറിംഗായിരുന്നു ആതിര പഠിച്ചത്. ടെക്‌നോപാർക്കിൽ ജോലി ചെയ്തുവരുന്നതിനിടയിലായിരുന്നു അവതാരകയായത്. ചാനലിലെ പരിപാടി കണ്ടായിരുന്നു കുടുംബവിളക്കിലേക്ക് ക്ഷണം ലഭിച്ചത്. വിവാഹ ശേഷവും അഭിനയ രംഗത്ത് തുടരുമെന്നും ഭർത്താവിന് അക്കാര്യത്തിൽ അഭിപ്രായ വ്യത്യാസങ്ങളൊന്നുമില്ലെന്നും മുൻപ് തന്നെ താരം പറഞ്ഞിരുന്നു. സീരിയൽ സിനിമ വ്യത്യാസമില്ലാതെ നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കാനായി കാത്തിരിക്കുകയാണ് താനെന്നും ആതിര പറഞ്ഞിരുന്നു.

വിവാഹത്തിന് മുന്നോടിയായി നടത്തിയ ഹൽദി ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോയും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ആാതിരയുടെ സുഹൃത്തുക്കളായിരുന്നു ഈ ചടങ്ങിൽ നിറഞ്ഞുനിന്നത്. അഭിനേത്രിയായ ഡയാനയും ഹൽദി ആഘോഷത്തിന് നേതൃത്വം കൊടുത്ത് മുന്നിലുണ്ടായിരുന്നു. ആതിരയേയും രാജീവിനേയും സുഹൃത്തുക്കൾ ചേർന്ന് മഞ്ഞയിൽ കുളിപ്പിക്കുകയായിരുന്നു. ഇൻസ്റ്റഗ്രാം സ്റ്റാറ്റസിലൂടെ ആതിരയും ഹൽദി വിശേഷം പങ്കുവെച്ചിരുന്നു.

വിവാഹത്തിന് മുൻപുള്ള ഒരുക്കങ്ങളെക്കുറിച്ചെല്ലാം പറഞ്ഞ് നേരത്തെ ആതിര മാധവ് എത്തിയിരുന്നു. സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്. പ്രണയത്തെക്കുറിച്ചും പ്രതിശ്രുത വരനൊപ്പമുള്ള ചിത്രങ്ങളും മുൻപ് തന്നെ വൈറലായി മാറുകയും ചെയ്തിരുന്നു. ആതിരയ്ക്കും രാജീവിനും ആശംസ അറിയിച്ചെത്തിയിരിക്കുകയാണ് ആരാധകർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP