Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഐഫോൺ പരിശോധനയ്ക്ക് വാങ്ങിയപ്പോൾ തട്ടിപ്പറിച്ച് ഫാദർ സിജോ പണ്ടപ്പള്ളിലിന്റെ ബാത്ത്‌റൂമിലേക്കുള്ള ഓട്ടം; നിലത്ത് എറിഞ്ഞുടച്ച് നശിപ്പിച്ച് ഫ്‌ളഷ് ചെയ്ത് കളയാൻ ശ്രമം; ഓടിയെത്തിയ ഉദ്യോഗസ്ഥൻ ഇടപെടലിൽ തെളിവ് നശീകരണ ശ്രമം പൊളിഞ്ഞു; പെൻഡ്രൈവ് നശിപ്പിക്കാനുള്ള നീക്കവും പൊളിഞ്ഞു; ബിലീവേഴ്‌സ് ആസ്ഥാനത്ത് നടന്നതെല്ലാം നാടകീയതകൾ; ബിഷപ്പ് കെപി യോഹന്നാൻ കുടുങ്ങും

ഐഫോൺ പരിശോധനയ്ക്ക് വാങ്ങിയപ്പോൾ തട്ടിപ്പറിച്ച് ഫാദർ സിജോ പണ്ടപ്പള്ളിലിന്റെ ബാത്ത്‌റൂമിലേക്കുള്ള ഓട്ടം; നിലത്ത് എറിഞ്ഞുടച്ച് നശിപ്പിച്ച് ഫ്‌ളഷ് ചെയ്ത് കളയാൻ ശ്രമം; ഓടിയെത്തിയ ഉദ്യോഗസ്ഥൻ ഇടപെടലിൽ തെളിവ് നശീകരണ ശ്രമം പൊളിഞ്ഞു; പെൻഡ്രൈവ് നശിപ്പിക്കാനുള്ള നീക്കവും പൊളിഞ്ഞു; ബിലീവേഴ്‌സ് ആസ്ഥാനത്ത് നടന്നതെല്ലാം നാടകീയതകൾ; ബിഷപ്പ് കെപി യോഹന്നാൻ കുടുങ്ങും

മറുനാടൻ മലയാളി ബ്യൂറോ

തിരുവല്ല: ബിലിവേഴ്സ് ചർച്ചിൽ മൂന്ന് ദിവസമായി തുടരുന്ന റെയ്ഡ് പൂർത്തിയാകുമ്പോൾ ബിഷപ്പ് കെപി യോഹന്നാനെ അറസ്റ്റ് ചെയ്യേണ്ടതുണ്ടെന്ന നിഗമനത്തിലേക്ക് ആദായ നികുതി വകുപ്പ്. അമേരിക്കയിലുള്ള യോഹന്നാനോട് ഉടൻ മടങ്ങിയെത്താൻ ആവശ്യപ്പെടും. കേസിൽ എൻഫോഴ്‌സ്‌മെന്റ് അന്വേഷണവും നടത്തും. ഗുരുതരമായ ആരോപണങ്ങളാണ് സഭയ്‌ക്കെതിരെ ഉയരുന്നത്. ആറായിരം കോടി രൂപയാണ് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വിദേശത്ത് നിന്ന് ബിലിവേഴ്സ് ചർച്ചിന് സഹായമായി ലഭിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ പണം റിയൽ എസ്റ്റേറ്റ് കൺസ്ട്രെഷൻ മേഖലകളിലേക്ക് വകമാറ്റി ചിലവഴിച്ചുവെന്നാണ് കണ്ടെത്തൽ.

ആദായനികുതി വകുപ്പിന്റെ പ്രഥമിക പരിശോധനയിൽ തന്നെ 300 കോടി രൂപയുടെ അനധികൃത ഇടപാട് നടന്നതായി കണ്ടെത്തിക്കഴിഞ്ഞു. റെയ്ഡ് പുരോഗമിക്കുന്നതിനിടെ ആദ്യ ദിവസം സഭയുടെ വക്താവും മെഡിക്കൽ കോളേജിന്റെ മാനേജറും ആയ ഫാദർ സിജോ പണ്ടപ്പള്ളിലിന്റെ ഐ ഫോൺ ആദായ നികുതി ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എടുത്തിരുന്നു. ഉദ്യോഗസ്ഥർ ഇത് പരിശോധിക്കുന്നതിന് ഇടയിൽ ഫാദർ സിജോ ഉദ്യോഗസ്ഥരുടെ കൈയിൽ നിന്ന് ഫോൺ തട്ടിപ്പറിച്ച് ബാത്ത്റൂമിലേക്ക് ഓടി ഫോൺ നിലത്ത് എറിഞ്ഞുടച്ച് നശിപ്പിക്കാൻ ശ്രമം നടത്തിയിരുന്നു. ഇതിനെ ഗൗരവത്തോടെയാണ് ആദായ നികുതി ഉദ്യോഗസ്ഥർ കാണുന്നത്. തെളിവ് നശീകരണത്തിന് ഫാദറിനെതിരെ അന്വേഷണം വരും.

ഫ്ളഷ് ചെയ്യാനുള്ള ശ്രമത്തിനിടെ ആദായ വകുപ്പ് ഉദ്യോഗസ്ഥർ ഇടപെടുകയും വൈദികനെ പിടിച്ചുമാറ്റി തകർന്ന ഫോൺ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പിടിച്ച ഫോണിൽ നിന്നെടുത്ത ഡേറ്റ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ കൈവശമുണ്ട്. മറ്റൊരു തെളിവായ പെൻഡ്രൈവും നശിപ്പിക്കാനുള്ള ശ്രമം ജീവനക്കാരിയുടെ ഭാഗത്ത് നിന്നുണ്ടായി. ഇതും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടർന്ന് തടയാനായി. ഇതിന് പിന്നിലും ഫാജർ സിജോയാണെന്നാണ് ഉയരുന്ന ആരോപണം. റെയ്ഡിനിടെ പതിനാലര കോടിയോളം രൂപ പിടിച്ചെടുത്തിട്ടുണ്ട്. ഇതിൽ ഏഴുകോടി രൂപ ബിലിവേഴ്സിന്റെ ആശുപത്രി ജീവനക്കാരന്റെ കാറിൽ നിന്നാണ് പിടിച്ചെടുത്തത്. ബാക്കി തുക ഡൽഹിയുൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്നാണ് പിടിച്ചെടുത്തത്.

ആദായ നികുതി വകുപ്പിന്റെ റെയ്ഡ് സഭ പ്രതീക്ഷിച്ചിരുന്നു. റെയ്ഡിന് ശേഷം ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുമെന്ന സൂചനയും കിട്ടി. അതുകൊണ്ടാണ് പരമാവധി തുക കാറിലും മറ്റും സൂക്ഷിച്ചതെന്നാണ് വിലയിരുത്തൽ. ബിലിവേഴ്സ് സ്ഥാപകൻ കെ.പി യോഹന്നാനും പ്രധാന ചുമതല വഹിക്കുന്ന ഫാദർ ഡാനിയൽ വർഗീസും വിദേശത്താണ്. ഇരുവരെയും ഇന്ത്യയിലെത്തിക്കാനുള്ള നീക്കം ആദായ നികുതി വകുപ്പ് നടത്തുന്നുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്യും. അതിന് ശേഷമാകും അന്വേഷണം എൻഫോഴ്‌സ്‌മെന്റ് ഏറ്റെടുക്കുക.

അനധികൃത ഇടപാട് നടത്തിയതിനെ തുടർന്ന് ബിലിവേഴ്സിന്റെ എഫ്സിആർഎ രജിസ്ട്രേഷൻ കേന്ദ്രസർക്കാർ 20016ൽ റദ്ദാക്കിയിരുന്നു. പിന്നീട് ട്രെസ്റ്റുകൾ രൂപീകരിച്ച് ബിലിവേഴ്സ് രജിസ്ട്രേഷൻ നേടാൻ ശ്രമം തുടർന്നു. അമേരിക്കൻ സർക്കാർ ഏകദേശം 200 കോടി രൂപ ബിലിവേഴ്സിന് പിഴയിട്ടതായും ആദായനികുതി വകുപ്പിന് വിവരം ലഭിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP