Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഹജ്ജ് എംബാർക്കേഷൻ പോയിന്റുകളിൽ കോഴിക്കോടിനെ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധം; ഹജ്ജ് തീർത്ഥാടകരിൽ 90 ശതമാനവും മലബാറിൽ നിന്നായിരിക്കെ കോഴിക്കോടിനെ തഴഞ്ഞത് അംഗീകരിക്കാനാകില്ലെന്ന് എംകെ രാഘവൻ; കേന്ദ്ര സർക്കാരിന് കത്തയച്ച് എംപി

ഹജ്ജ് എംബാർക്കേഷൻ പോയിന്റുകളിൽ കോഴിക്കോടിനെ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധം; ഹജ്ജ് തീർത്ഥാടകരിൽ 90 ശതമാനവും മലബാറിൽ നിന്നായിരിക്കെ കോഴിക്കോടിനെ തഴഞ്ഞത് അംഗീകരിക്കാനാകില്ലെന്ന് എംകെ രാഘവൻ; കേന്ദ്ര സർക്കാരിന് കത്തയച്ച് എംപി

സ്വന്തം ലേഖകൻ

കോഴിക്കോട്: ഹജ്ജ് എംബാർക്കേഷൻ പോയിന്റുകളിൽ കരിപ്പൂർ എയർപോർട്ടിനെ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധം ശക്തം. കേരളത്തിലെ ആകെ ഹജ്ജ് തീർത്ഥാടകരിൽ 90 ശതമാനവും മലബാർ മേഖലയിൽ നിന്നായിരിക്കെ സ്ഥിരം സംവിധാനമുള്ള കോഴിക്കോടിനെ എംബാർക്കേഷൻ പോയിന്റുകളുടെ പട്ടികയിൽ ഉൾപ്പെടുത്താത്തത് അംഗീകരിക്കാനാകില്ലെന്ന് കോഴിക്കോട് എംപി എംകെ രാഘവൻ പറഞ്ഞു.2021 ഹജ്ജ് നയത്തിന്റെ ഭാഗമായി രാജ്യത്തെ ഹജ്ജ് എംബാർക്കേഷൻ പോയിന്റുകളായി പ്രഖ്യാപിച്ച പത്ത് കേന്ദ്രങ്ങളിൽ കോഴിക്കോടിനെ ഉൾപ്പെടുത്താത്തതിൽ അതൃപ്തി അറിയിച്ച് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താർ അബ്ബാസ് നഖ്വി, വ്യോമയാനമന്ത്രി ഹർദീപ് സിങ് പുരി എന്നിവർക്ക് എംകെ രാഘവൻ എംപി കത്തയച്ചു.

കേരളത്തിലെ ഹജ്ജ് തീർത്ഥാടകരിൽ 90 ശതമാനവും മലബാറിൽ നിന്നുള്ളവരാണ്. തമിഴ്‌നാട്ടിൽ നിന്ന് ആകെ 3000 തീർത്ഥാടകരുള്ളപ്പോൾ മലബാറിലെ മാത്രം യാത്രക്കാരുടെ എണ്ണം 9000ത്തിലധികമാണ്. തീർത്ഥാടകരുടെ സൗകര്യം പരിഗണിച്ചും, മൺസൂണിൽ തകർന്ന റോഡുകളുടെ ശോചനീയാവസ്ഥയും ദുഷ്‌കരമായ യാത്രയും, കോവിഡും, തീർത്ഥാടകരുടെ സുരക്ഷിതത്വവും പരിഗണിച്ചും, സ്ഥിരം ഹജ്ജ് ഹൗസ് സംവിധാനത്തെ ഉപയോഗപ്പെടുത്തി ഹജ്ജ് സർവ്വീസ് കരിപ്പൂരിലേക്ക് മാറ്റാൻ അടിയന്തിര നടപടികൾ സ്വീകരിക്കണം.3000 ഹജ്ജ് യാത്രക്കാർക്ക് താമസിക്കാനുള്ള സ്ഥിരം സൗകര്യമുള്ള ഹജ്ജ് ഹൗസ് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലഭ്യമായിട്ടുള്ളപ്പോൾ കോവിഡിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ സുരക്ഷാ കാര്യങ്ങൾ പരിഗണിച്ചാൽ മാഹി, തമിഴ്‌നാട്, ലക്ഷദ്വീപ്, കേരള എന്നിവിടങ്ങളിലെ തീർത്ഥാടകരെ ഉൾക്കൊള്ളാൻ സ്ഥിരം സംവിധാനമില്ലാത്ത കൊച്ചി പര്യാപ്തമല്ല. പത്ത് കോടി ചെലവഴിച്ച് കോഴിക്കോട് വനിത തീർത്ഥാടകർക്കുള്ള സൗകര്യങ്ങൾ ചെയ്തു കൊണ്ടിരിക്കുന്നുണ്ട്. രാജ്യത്തെ 16 ഹജ്ജ് ഹൗസുകളിൽ ഏറ്റവും വലിയ രണ്ടാമത്തെ സ്ഥിരം ഹജ്ജ് ഹൗസ് സ്ഥിതി ചെയ്യുന്ന കോഴിക്കോടിനെ തഴഞ്ഞ് താത്കാലിക സംവിധാനങ്ങൾ മാത്രമുള്ള കൊച്ചിയിൽ അനുവദിച്ച ഹജ്ജ് യാത്രാ കേന്ദ്രം കോഴിക്കോട് തന്നെ അടിയന്തരമായി പുനഃസ്ഥാപിക്കണമെന്നും എംകെ രാഘവൻ എംപി കേന്ദ്രമന്ത്രിമാർക്ക് നൽകിയ കത്തിൽ പറയുന്നു.

ഒക്ടോബർ 28നു ഇന്ത്യയിൽ മൺസൂൺ അവസാനിച്ചതായി ഇന്ത്യൻ മീറ്റിറോളജി ഡിപ്പാർട്ട്മെന്റ് വിജ്ഞാപനമിറക്കിയ സാഹചര്യത്തിൽ മൺസൂൺ അവസാനിച്ചാൽ ഉടൻ കോഴിക്കോട് വിമാനത്താവളത്തിലെ വൈഡ്ബോഡി സർവീസുകൾക്ക് താത്കാലികമായി ഏർപ്പെടുത്തിയ വിലക്ക് നീക്കുമെന്ന ഉറപ്പ് പാലിച്ച് അനുമതി പുനഃസ്ഥാപിക്കണമെന്ന് ഡി.ജി.സി.എ യോട് ആവശ്യപ്പെട്ടിട്ടുണ്ട്. സർവ്വീസ് പുനരാരംഭിക്കുന്നത് അനന്തമായി നീണ്ടു പോകുകയാണെങ്കിൽ മുൻ വർഷങ്ങളിലേതു പോലെ പൊതുജന പിന്തുണയോടെ സമര പരിപാടികളിലേക്ക് കടക്കുമെന്നും എംകെ രാഘവൻ എംപി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP