Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹാരിക്ക് വേണ്ടി യുദ്ധസ്മാരകത്തിൽ റീത്ത് വയ്ക്കാനുള്ള അഭ്യർത്ഥന നിരസിച്ച് ബക്കിങ്ഹം കൊട്ടാരം; ലോസ് ഏഞ്ചലസ് സെമിത്തേരിയിൽ ഭാര്യയ്ക്കൊപ്പം പോയി ഫോട്ടോ ഷൂട്ട് നടത്തി ഹാരിയുടെ പ്രതികാരം

ഹാരിക്ക് വേണ്ടി യുദ്ധസ്മാരകത്തിൽ റീത്ത് വയ്ക്കാനുള്ള അഭ്യർത്ഥന നിരസിച്ച് ബക്കിങ്ഹം കൊട്ടാരം; ലോസ് ഏഞ്ചലസ് സെമിത്തേരിയിൽ ഭാര്യയ്ക്കൊപ്പം പോയി ഫോട്ടോ ഷൂട്ട് നടത്തി ഹാരിയുടെ പ്രതികാരം

സ്വന്തം ലേഖകൻ

കോമൺവെൽത്ത് സൈനികരുടെ സ്മരണയ്ക്ക് മുന്നിൽ ആദരവ് പ്രകടിപ്പിച്ചുകൊണ്ട് ലോസ് ഏഞ്ചലസിലെ നാഷണൽ സെമിത്തേരിയിലെത്തി ഹാരിയും മേഗനും ഓർമ്മ ദിവസം ആചരിച്ചു. സെമിത്തേരിയിലെ രണ്ട് കല്ലറകളിൽ ആദരവിന്റെ പുഷ്പങ്ങൾ അർപ്പിച്ചുകൊണ്ട് അവർ നിശബദ പ്രാർത്ഥനയിൽ മുഴുകി. റോയൽ ആസ്ട്രേലിയൻ എയർ ഫോഴ്സിൽ സേവനമനുഷ്ഠിച്ചിരുന്ന ഒരു സൈനികന്റേതായിരുന്നു അതിൽ ഒരു കല്ലറ. മറ്റൊന്ന് റോയൽ കനേഡിയൻ ആർട്ടിലറിയിലെ സൈനികന്റേതും. അവരുടെ ബംഗ്ലാവിലെ പൂന്തോട്ടത്തിൽ നിന്നുള്ള പൂക്കളാണ്, ആദരസൂചകമായി കല്ലറകളിൽ സമർപ്പിക്കപ്പെട്ടത്.

സ്വന്തം രാജ്യത്തിന്റെ സ്വാതന്ത്ര്യം സംരക്ഷിക്കാൻ ജീവൻ വെടിഞ്ഞ ധീരരുടെ ഓർമ്മക്ക് എന്നെഴുതിയ ഒരു സ്മാരകത്തിൽ അവർ പുഷ്പചക്രം അർപ്പിക്കുകയും ചെയ്തു. 10 വർഷത്തോളം സായുധസേനയിൽ പ്രവർത്തിച്ചിട്ടുള്ള ഹാരി തന്റെ നേവി യൂണിഫോമും സർവ്വീസ് മെഡലുകളും ധരിച്ചാണ് എത്തിയത്. നീളമുള്ള കറുത്ത കോട്ട് ധരിച്ച് മേഗനും. രാജ കുടുംബത്തിലെ അസ്വാരസ്യങ്ങളുടെ ഭാഗമായി, ബ്രിട്ടനിൽ ഹാരിക്ക് വേണ്ടി പുഷ്പചക്രം അർപ്പിക്കാനുള്ള അനുമതി നിഷേധിച്ചതിനു പിന്നാലെയാണ് ഹാരി ഇത്തരമൊരു നടപടിയുമായി എത്തിയത്.

നേരത്തേ ഓർമ്മ ദിവസം പുഷ്പ ചക്രം അർപ്പിക്കാൻ അനുവദിക്കണമെന്ന് കാണിച്ച് ഹാരി വ്യക്തിപരമായ ഒരു അഭ്യർത്ഥന വച്ചിരുന്നു. എന്നാൽ, ഈ അപേക്ഷയെ കുറിച്ചോ, അത് നിരസിച്ചതിനെ കുറിച്ചോ രാജ്ഞിക്ക് അറിവില്ലെന്നാണ് അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തുന്നത്. എന്നാൽ ഈ നീരാസം ഹാരിയെ വേദനിപ്പിച്ചു. രാജ്യത്തിനായി ജീവൻ വെടിഞ്ഞ ധീര യോദ്ധാക്കളെ ആദരിക്കേണ്ടത് തന്റെ കടമയാണെന്ന് വിശ്വസിക്കുന്ന ഹാരി അത് സ്വന്തം നിലയ്ക്ക് ചെയ്തു എന്നാണ് ഹാരിയോട് അടുത്ത വൃത്തങ്ങൾ പറഞ്ഞത്.

ഓർമ്മ ദിവസത്തിന്റെ പ്രാധാന്യം എടുത്തു പറഞ്ഞുകൊണ്ട് ഒരു മിലിറ്ററി പോഡ്കാസ്റ്റിൽ പ്രത്യക്ഷപ്പെട്ട ഹാരി പറഞ്ഞത്, ഇത്തരം ഓർമ്മിക്കലുകൾ തന്നെ ആദരവ് പ്രകടിപ്പിക്കലാണ് എന്നാണ്. തലമുറകളായി കാത്തുസൂക്ഷിക്കുന്ന സംസ്‌കാരത്തിന്റെ, പൈതൃകത്തിന്റെ ഭാഗമാണ് ഇത് എന്നും ഹാരി പറഞ്ഞു. കഴിഞ്ഞവർഷം വെസ്റ്റ്മിനിസ്റ്റർ അബേയിലെ ഫീൽഡ് ഓഫ് റിമംബറൻസിലെ സ്മാരകത്തിലായിരുന്നു ഹാരി ഓർമ്മ ദിവസം ആചരിച്ചത്.

തന്റെ കൂടെ അഫഗാനിസ്ഥാനിൽ ഉണ്ടായിരുന്ന സൈനികരേയും ഹാരി ഓർത്തു. വിരമിച്ച സൈനികർക്കും, വീരചരമമടഞ്ഞവർക്കും അവരുടെ പ്രിയപ്പെട്ടവർക്കും എല്ലാം ആദരവുകൾ അർപ്പിക്കുന്നു എന്നായിരുന്നു ഹാരി പറഞ്ഞത്.കോവിഡ് പ്രതിസന്ധിയിൽ ഇത്തവണത്തെ ഓർമ്മ ദിവസത്തെ ചടങ്ങുകൾ പരിമിതപ്പെടുത്താൻ സർക്കാർ നിർദ്ദേശിച്ചിരുന്നു. പങ്കെടുക്കുന്ന ആളുകളുടെ എണ്ണത്തിലും പരിധി നിശ്ചയിച്ചിരുന്നു. എങ്കിലുമ്പലയിടെങ്ങളിലും തങ്ങളെ വിട്ടുപോയ പ്രിയപ്പെട്ടാവരുമൊത്ത് ഓർമ്മകൾ പുതുക്കാൻ ജനങ്ങൾ തടിച്ചുകൂടിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP