Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ 482 ഒഴിവ്; പൈപ്പ്‌ലൈൻ ഡിവിഷന് കീഴിൽ വിവിധ റീജണിൽ അവസരം: നവംബർ 22ന് മുമ്പ് അപേക്ഷിക്കാം

ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ 482 ഒഴിവ്; പൈപ്പ്‌ലൈൻ ഡിവിഷന് കീഴിൽ വിവിധ റീജണിൽ അവസരം: നവംബർ 22ന് മുമ്പ് അപേക്ഷിക്കാം

സ്വന്തം ലേഖകൻ

ന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിൽ 482 അപ്രന്റിസ് ഒഴിവ്. പരസ്യവിജ്ഞാപന നമ്പർ: PL/HR/ESTB/APPR2020. പൈപ്പ്‌ലൈൻ ഡിവിഷന് കീഴിൽ വിവിധ റീജണിലായാണ് അവസരം. അപേക്ഷകർ നവംബർ 22ന് മുമ്പ് അപേക്ഷ അയക്കണം.

ഒഴിവുള്ള റീജണുകൾ
വെസ്റ്റേൺ റീജൺ- 136 (ഗുജറാത്ത്- 90, രാജസ്ഥാൻ- 46), ഈസ്റ്റേൺ റീജൺ- 129 (പശ്ചിമബംഗാൾ- 44, ബിഹാർ- 36, അസം- 31, ഉത്തർപ്രദേശ്- 18), സൗത്ത് ഈസ്റ്റേൺ റീജൺ- 60 (ഒഡിഷ- 51, ചത്തീസ്ഗഢ്- 6, ജാർഖണ്ഡ്- 3), നോർത്തേൺ റീജൺ- 116 (ഹരിയാണ- 43, പഞ്ചാബ്- 16, ഡൽഹി- 21, ഉത്തർപ്രദേശ്- 24, ഉത്തരാഖണ്ഡ്- 6, രാജസ്ഥാൻ- 3, ഹിമാചൽ പ്രദേശ്- 3), സതേൺ റീജൺ- 41 (തമിഴ്‌നാട്- 32, കർണാടക- 3, ആന്ധ്രാപ്രദേശ്- 6).
ഒഴിവുള്ള ട്രേഡുകൾ: മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ടെലികമ്യൂണിക്കേഷൻ ആൻഡ് ഇൻസ്ട്രുമെന്റേഷൻ, ഹ്യൂമൻ റിസോഴ്‌സ്, അക്കൗണ്ട്‌സ്/ ഫിനാൻസ്, ഡേറ്റാ എൻട്രി ഓപ്പറേറ്റർ, ഡൊമസ്റ്റിക്ക് ഡേറ്റാ എൻട്രി ഓപ്പറേറ്റർ.

യോഗ്യത
ടെക്‌നീഷ്യൻ അപ്രന്റിസ് (മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ടെലികമ്യൂണിക്കേഷൻ ആൻഡ് ഇൻസ്ട്രുമെന്റേഷൻ): മെക്കാനിക്കൽ/ ഓട്ടോമൊബൈൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ്/ ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്‌സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്‌സ് ആൻഡ് റേഡിയോ കമ്യൂണിക്കേഷൻ/ ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ/ ഇൻസ്ട്രുമെന്റേഷൻ ആൻഡ് പ്രൊസസ് കൺട്രോൾ ഡിപ്ലോമ.

ട്രേഡ് അപ്രന്റിസ് (അക്കൗണ്ടന്റ്, അസിസ്റ്റന്റ് ഹ്യുമൻ റിസോഴ്‌സ്): ബിരുദം.

ഡേറ്റാ എൻട്രി ഓപ്പറേറ്റർ: പ്ലസ്ടുവും സ്‌കിൽ സർട്ടിഫിക്കറ്റും.

പ്രായപരിധി: 24 വയസ്സ്.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.iocl.com എന്ന വെബ്‌സൈറ്റ് കാണുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP