Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാർക്കസ് സ്‌റ്റോയിനിസും ധവാനും കെട്ടിപ്പടുത്ത കോട്ട പൊളിക്കാൻ ആവാതെ സൺറൈസേഴ്‌സിന്റെ പോരാളികൾ; 17 റൺസിന് ഹൈദാബാദിനെ കീഴടക്കി ഡൽഹി ക്യാപിറ്റൽസ് ഐപിഎൽ ഫൈനലിൽ; കന്നിഫൈനലിന് ഇറങ്ങുമ്പോൾ ഡൽഹിയുടെ മനസ്സിൽ മുംബൈയോടുള്ള മധുരപ്രതികാരം മാത്രം

മാർക്കസ് സ്‌റ്റോയിനിസും ധവാനും കെട്ടിപ്പടുത്ത കോട്ട പൊളിക്കാൻ ആവാതെ സൺറൈസേഴ്‌സിന്റെ പോരാളികൾ; 17 റൺസിന് ഹൈദാബാദിനെ കീഴടക്കി ഡൽഹി ക്യാപിറ്റൽസ് ഐപിഎൽ ഫൈനലിൽ; കന്നിഫൈനലിന് ഇറങ്ങുമ്പോൾ ഡൽഹിയുടെ മനസ്സിൽ മുംബൈയോടുള്ള മധുരപ്രതികാരം മാത്രം

മറുനാടൻ മലയാളി ബ്യൂറോ

അബുദബി: ഡൽഹി ക്യാപ്പിറ്റൽസിന് ഇത് കന്നി അനുഭവമാണ്. അതെ അവർ ഐപിഎല്ലിന്റെ ഫൈനലിലേക്ക് ക്വാളിഫൈ ചെ്‌യ്തിരിക്കുന്നു. സൺറൈസേഴ്‌സ് ഹൈദരാബാദിനെ രണ്ടാം ക്വാളിഫയറിൽ 17 റൺസിനാണ് അവർ കീഴടക്കിയത്. ഹൈദരാബാദ് ഇതോടെ പുറത്തായി. ലീഗിൽ മൂന്നാം സ്ഥാനവും.

ഡൽഹി ഉയർത്തിയ 190 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സൺറൈസേഴ്‌സിന്റെ പോരാട്ടം 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 172 റൺസിൽ അവസാനിച്ചു. തുടർച്ചയായ രണ്ടാം മത്സരത്തിലും തകർപ്പൻ അർധെസഞ്ചുറിയുമായി ഹൈദരാബാദ് ഇന്നിങ്‌സിനെ തോളേറ്റിയ കെയ്ൻ വില്യംസന്റെ പോരാട്ടം ഇത്തവണ വിഫലമായി. വില്യംസൻ 45 പന്തിൽ 67 റൺസെടുത്ത് പുറത്തായി.

ആദ്യംബാറ്റ് ചെയ്ത ഡൽഹി മൂന്നു വിക്കറ്റ് നഷ്ടത്തിൽ 189 റൺസെടുത്തു. മാർകസ് സ്റ്റോയ്‌നിസും(37) ശിഖർ ധവാനും(78) ചേർന്ന് തകർപ്പൻ തുടക്കം നൽകി. ഒമ്പതാമത്തെ ഓവറിൽ റാഷിദ് ഖാൻ ആ കൂട്ടുകെട്ട് പൊളിക്കും വരെ തേരോട്ടം തുടർന്നു. പത്താമത്തെ ഓവറിൽ ധവാൻ തന്റെ അർദ്ധ സെഞ്ചുറി നേടി. ഷിംറൺ ഹെറ്റ്‌മേയർ(42) ധവാന് ചേർന്ന കൂട്ടുമായി. ബാറ്റുകൊണ്ടും ബോളുകൊണ്ടും തിളങ്ങിയ മാർക്കസ് സ്റ്റോയ്‌നിസാണ് ഡൽഹിയുടെ താരം. ഓപ്പണറായിറങ്ങി 27 പന്തിൽ 38 റൺസെടുത്ത് ഡൽഹിക്കു മിന്നുന്ന തുടക്കം സമ്മാനിച്ച സ്റ്റോയ്‌നിസ്, മൂന്ന് ഓവറിൽ 26 റൺസ് വഴങ്ങി മൂന്നു വിക്കറ്റും വീഴ്‌ത്തി. പ്രിയം ഗാർഗ്, മനീഷ് പാണ്ഡെ, വില്യംസൻ എന്നിവരെയാണ് സ്റ്റോയ്‌നിസ് പുറത്താക്കിയത്. കഗീസോ റബാദ നാല് ഓവറിൽ 29 റൺസ് വഴങ്ങി നാലു വിക്കറ്റെടുത്തു. പ്ലേഓഫുകളിൽ നിറംമങ്ങുന്ന പതിവിനോട് വിടപറഞ്ഞ ഓപ്പണർ ശിഖർ ധവാന്റെ അർധസെഞ്ചുറിയും ഡൽഹി വിജയത്തിൽ നിർണായകമായി.

ഐപിഎൽ ചരിത്രത്തിൽ തങ്ങളുടെ ആദ്യ കിരീടം ഉന്നമിടുന്ന ഡൽഹിക്ക്, ചൊവ്വാഴ്ച നടക്കുന്ന ഫൈനലിൽ മുംബൈ ഇന്ത്യൻസാണ് എതിരാളികൾ. ഒന്നാം ക്വാളിഫയറിൽ മുംബൈ ഇന്ത്യൻസിനോട് തോറ്റതോടെയാണ് ഫൈനൽ ഉറപ്പാക്കാൻ ഡൽഹിക്ക് രണ്ടാം ക്വാളിഫയർ കളിക്കേണ്ടിവന്നത്. അന്നത്തെ തോൽവിക്ക് മുംബൈയോടു മധുരപ്രതികാരം വീട്ടാനുള്ള അവസരം കൂടിയാണ് ഡൽഹിയെ കാത്തിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP