Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ട്രംപ് വൈറ്റ് ഹൗസിന്റെ പടിയിറങ്ങുമ്പോൾ ഭാര്യ മെലാനിയയും കൈവിടുമോ? 15 വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കാൻ മെലാനിയ നാളുകൾ എണ്ണിക്കഴിയുന്നുവെന്ന് റിപ്പോർട്ടുകൾ; ഇരുവരും തമ്മിലുള്ള ദാമ്പത്യം ബിസിനസ് കരാർ പോലെയെന്നും വൈറ്റ് ഹൗസിൽ കഴിയുന്നത് പ്രത്യേക കിടപ്പുമുറികളിൽ എന്നും പാപ്പരാസികൾ

ട്രംപ് വൈറ്റ് ഹൗസിന്റെ പടിയിറങ്ങുമ്പോൾ ഭാര്യ മെലാനിയയും കൈവിടുമോ? 15 വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കാൻ മെലാനിയ നാളുകൾ എണ്ണിക്കഴിയുന്നുവെന്ന് റിപ്പോർട്ടുകൾ; ഇരുവരും തമ്മിലുള്ള ദാമ്പത്യം ബിസിനസ് കരാർ പോലെയെന്നും വൈറ്റ് ഹൗസിൽ കഴിയുന്നത് പ്രത്യേക കിടപ്പുമുറികളിൽ എന്നും പാപ്പരാസികൾ

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപിന്റെ പരാജയത്തിന് പിന്നാലെ ഭാര്യ മെലാനിയയും ട്രംപിനെ കൈവിടുമോ? ഡെയ്‌ലി മെയിലിൽ വന്ന റിപ്പോർട്ടിലാണ് ട്രംപിനെ മെലാനിയ ഉപേക്ഷിച്ചേക്കുമെന്ന സൂചന നൽകുന്നത്. 2016 ൽ ട്രംപ് ജയിച്ച ദിവസം മെലാനിയ കരയുകയായിരുന്നുവെന്ന കുപ്രസിദ്ധ വാർത്തയോട് ചേർത്ത് പിടിച്ചാണ് ഈ വാർത്തയും. ഗോസിപ്പായാലും അല്ലെങ്കിലും ട്രംപ് വിരുദ്ധർക്ക് ഇതും ആഘോഷം തന്നെ. ട്രംപ് ജയിക്കുമെന്നും പ്രസിഡന്റാകുമെന്നും മെലാനിയ ഒരിക്കലും കരുതിയിരുന്നില്ലെന്നാണ് പ്രചാരണം.

ന്യൂയോർക്കിൽ നിന്ന് വാഷിങ്ടണിലേക്ക് വരാൻ തന്നെ മെലാനിയ അഞ്ച് മാസം കാത്തു. മകൻ ബാരണിന്റെ് സ്‌കൂൾ പൂർത്തിയാകാൻ വേണ്ടി എന്നാണ് പുറത്തുവന്നിരുന്ന വിവരം. ട്രംപിന്റെ സ്വത്തുക്കളുടെ തുല്യാവകാശം മകൻ ബാരണും ലഭ്യമാക്കാൻ വേണ്ടി മെലാനിയ പരിശ്രമിക്കുന്നുവെന്നും അവരുടെ മുൻ സഹായിയായ സ്റ്റെഫാനി വോൾക്കോഫ് പറയുന്നു.

ട്രംപും മെലാനിയയും വൈറ്റ് ഹൗസിൽ കഴിയുന്നത് പ്രത്യേകം കിടപ്പുമുറികളിലാണെന്നും വോൾക്കോഫ് ആരോപിക്കുന്നു. ഒമഫോസ മാനിഗോൾട്ട്‌ന്യൂമാൻ എന്ന മുൻ സഹായിയും പറയുന്നത് ഇത് തന്നെ. ദമ്പതികളുടെ 15 വർഷത്തെ ബിസിനസ് കരാർ പോലെയുള്ള ദാമ്പത്യം അവസാനിക്കാറായി എന്നാണ് അവർ തുറന്നടിക്കുന്നത്.

ട്രംപ് പ്രസിഡന്റ് ആയിരിക്കെ ഡിവോഴ്‌സ്് ചെയ്താൻ ആകെ നാണക്കേടായിരിക്കുമെന്ന് മാത്രമല്ല, അദ്ദേഹം ഏതെങ്കിലും തരത്തിൽ മെലാനിയയെ ഉപദ്രവിക്കാനും ശ്രമിച്ചേക്കാം. തണുത്തുറഞ്ഞ ദാമ്പത്യമെന്ന് എതിരാളികൾ പറയുമ്പോഴും തനിക്ക് 74 കാരനായ ഭർത്താവുമായി വളരെ നല്ല ബന്ധമെന്നാണ് 50കാരിയായ മെലാനിയ പറയാറുള്ളത്. തങ്ങൾ ഒരിക്കലും തർക്കിക്കാറില്ലെന്ന് ട്രംപും പറയുന്നു.

തന്റെ രണ്ടാം ഭാര്യയായിരുന്ന മാർള മേപ്പിൾസുമായി ട്രംപിന് ഉള്ള കരാർ പ്രകാരം തന്നെ വിമർശിക്കുന്ന പുസ്തകം പ്രസിദ്ധീകരിക്കുകയോ അഭിമുഖം നൽകുകയോ അരുത്. മെലാനിയയും അതു പോലെ നിശ്ശബ്ദയായിരിക്കാനുള്ള കരാറിൽ ഏർപ്പെട്ടിട്ടുണ്ടാകുമെന്നാണ് ചിലർ പറയുന്നത്.

ഫയർ ആൻഡ് ഫ്യൂറിയിലെ വെളിപ്പെടുത്തൽ

2018 ജനുവരിയിൽ പുറത്തിറങ്ങിയ വിവാദ പുസ്തകം 'ഫയർ ആൻഡ് ഫ്യൂറി: ഇൻസൈഡ് ദ ട്രംപ് വൈറ്റ് ഹൗസ്'' ട്രംപിന്റെ ജീവത്തിന്റെ ചില ഇരുണ്ടയിടങ്ങളിലേക്ക് കണ്ണോടിച്ചിരുന്നു. പ്രമുഖ മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ മൈക്കൽ വോൾഫ് എഴുതിയ പുസ്തകത്തിൽ ട്രംപിനെതിരേ ഒട്ടേറെ വിവാദ വെളിപ്പെടുത്തലുകളാണുള്ളത്.

ട്രംപ് പ്രശസ്തി ആഗ്രഹിച്ചു മാത്രമാണ് തിരഞ്ഞെടുപ്പിൽ മത്സരിച്ചതെന്നും പ്രസിഡന്റാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും പുസ്തകം വെളിപ്പെടുത്തിയിരുന്നു. യു.എസ്. പ്രസിഡന്റിന്റെ ഉത്തരവാദിത്വം ചുമലിലേറ്റാനുള്ള ഭരണപരമായ ശേഷി ട്രംപിനുണ്ടെന്ന് അദ്ദേഹത്തിന്റെ പ്രചാരണസംഘത്തിൽ ഉള്ളവർ പോലും വിശ്വസിച്ചിരുന്നില്ലെന്ന പരാമർശവുമുണ്ടായിരുന്നു. ട്രംപിന്റെ വിജയം പ്രചാരണസംഘത്തെ ഞെട്ടിച്ചെന്നും ട്രംപിന്റെ ഭാര്യ മെലാനിയ ആ രാത്രി മുഴുവൻ കരയുകയായിരുന്നുവെന്നുമാണ് പുസ്തകത്തിൽ പറയുന്നത്.

ട്രംപ് പുറത്താക്കിയ മുൻ യു.എസ്. ചീഫ് സ്ട്രാറ്രജിസ്റ്റ് സ്റ്റീവ് ബാനന്റെ വെളിപ്പെടുത്തലുകളാണ് ഇതിൽ ഏറെ ശ്രദ്ധേയമായിട്ടുള്ളത്. യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റഷ്യൻ ഇടപെടൽ ഉണ്ടായെന്ന് സ്ഥിരീകരിക്കുന്ന ബാനന്റെ പരാമർശങ്ങൾ ട്രംപിന് കനത്ത വെല്ലുവിളി ഉയർത്തിയിരുന്നു. എന്നാൽ മുഴുവൻ നുണക്കഥകളാണെന്ന് പറഞ്ഞ് ട്രംപ് തള്ളിക്കളഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP