Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഡേറ്റിം​ഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവതിയുടെ ക്ഷണം അനുസരിച്ചെത്തിയ ടെക്കിയെ സ്വീകരിച്ചത് മറ്റ് രണ്ട് യുവതികളും ചേർന്ന്; തങ്ങളെ ആവോളം ആസ്വദിക്കാൻ യുവതികളുടെ ക്ഷണം സ്വീകരിച്ചതോടെ പെട്ടുപോയത് സോഫ്റ്റ്‌വെയർ എൻജിനീയർ; ഒടുവിൽ ഹണിട്രാപ്പ് സംഘത്തിന് കിട്ടിയതും എട്ടിന്റെ പണി

ഡേറ്റിം​ഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവതിയുടെ ക്ഷണം അനുസരിച്ചെത്തിയ ടെക്കിയെ സ്വീകരിച്ചത് മറ്റ് രണ്ട് യുവതികളും ചേർന്ന്; തങ്ങളെ ആവോളം ആസ്വദിക്കാൻ യുവതികളുടെ ക്ഷണം സ്വീകരിച്ചതോടെ പെട്ടുപോയത് സോഫ്റ്റ്‌വെയർ എൻജിനീയർ; ഒടുവിൽ ഹണിട്രാപ്പ് സംഘത്തിന് കിട്ടിയതും എട്ടിന്റെ പണി

മറുനാടൻ ഡെസ്‌ക്‌

മുംബൈ: സോഫ്റ്റ്‌വെയർ എൻജിനീയർക്ക് ഹണിട്രാപ്പ് ഒരുക്കി യുവതി തട്ടിയെടുത്തത് ആറുലക്ഷം രൂപ. ഡേറ്റിം​ഗ് ആപ്പിലൂടെ പരിചയപ്പെട്ടാണ് സോഫ്റ്റ് വെയർ എഞ്ചിനീയറായ യുവാവിനെ ദീപാലി ജെയ്‌ൻ എന്ന യുവതിയും സംഘവും തേൻകെണിയിൽ പെടുത്തിയത്. മുംബൈയിലെ ഘട്കോപറിൽ നിന്നുള്ള സോഫ്റ്റ്‌വെയർ എഞ്ചിനീയർ ഒരു ജനപ്രിയ ഡേറ്റിങ് ആപ്ലിക്കേഷനിലൂടെയാണ് ദീപാലി ജെയിനുമായി പരിചയപ്പെട്ടത്. കഴിഞ്ഞ ചൊവ്വാഴ്ച (നവംബർ 3) യുവതിയെ കണാൻ പോയതോടെയാണ് യുവാവിന് തന്റെ ബാങ്ക് അക്കൗണ്ടുകൾ കാലിയായത്.

വീട്ടിൽ വിളിച്ചുവരുത്തി അശ്ലീല ചിത്രങ്ങൾ പകർത്തി യുവാവിനെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടിയ കേസിൽ യുവതിയെയും മൂന്ന് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഡേറ്റിങ്ങ് ആപ്പിൽ പരിചയപ്പെട്ട യുവതിയാണ് സോഫ്റ്റ്‌വെയർ എൻജിനീയറെ തട്ടിപ്പിന് ഇരയാക്കിയത്. യുവതി ആവശ്യപ്പെട്ട പ്രകാരം യുവാവ് ദീപാലി ജെയ്‌ന്റെ വീട്ടിൽ എത്തി. ഇവിടെ ദീപാലി ജെയ്‌നിന് പുറമേ നാലുപേർ കൂടി ഉണ്ടായിരുന്നു. ദീപാലി ജെയ്‌നുമൊന്നിച്ചുള്ള സ്വകാര്യ നിമിഷങ്ങൾ പകർത്തിയാണ് തട്ടിപ്പിന് ഇരയാക്കിയത്.

ഭിവണ്ടിയിലെ ശാന്തി നഗർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ 45 കാരനായ ടെക്കി, ഡേറ്റിങ് ആപ്പിലൂടെ ദിപാലി ജെയിനുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കി. ചൊവ്വാഴ്ച, നഗരത്തിലെ അരിഹന്ത് സിറ്റി കോംപ്ലക്സിലെ വീട്ടിൽ വച്ച് കൂടിക്കാഴ്‌ച്ചക്ക് അവൾ അവനെ ക്ഷണിച്ചു. അവിടെ എത്തിയപ്പോൾ, രണ്ട് സ്ത്രീകൾ ഉൾപ്പെടെ മറ്റ് നാല് പേർ കൂടി വീട്ടിലുണ്ടായിരുന്നു. രണ്ട് യുവതികളുമായി ആവോളം ലൈം​ഗി​ക ബന്ധത്തിൽ ഏർപ്പെടാൻ യുവതി ആവശ്യപ്പെടുകയായിരുന്നു. ഇതിനിടെ അശ്ലീല രം​ഗങ്ങളെല്ലാം മറ്റ് രണ്ടുപേർ ചേർന്ന് വീഡിയോയിൽ പകർത്തി. മൂന്ന് യുവതികളുമായുള്ള ലൈം​ഗിക വേഴ്‌ച്ചക്ക് ശേഷം വീട് വിട്ട് പോകാൻ ഒരുങ്ങിയതോടെ സംഘത്തിന്റെ ഭാഷ മാറി.

പണം നൽകിയില്ലെങ്കിൽ ബലാത്സംഗം ചെയ്തു എന്ന് കാണിച്ച് പരാതി നൽകുമെന്ന് യുവതി പറഞ്ഞു. യുവാവിനെ മുറിയിൽ അടച്ചിട്ട ശേഷമായിരുന്നു ഭീഷണി. അതിനിടെ യുവാവിന്റെ മൊബൈലിൽ നിന്ന് ദീപാലി ജെയ്‌ന്റെ മെസേജുകൾ നീക്കം ചെയ്തു. ഭീഷണിക്ക് വഴങ്ങിയ യുവാവ് മൂന്ന് ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി നാലുലക്ഷം രൂപ കൈമാറി. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് രണ്ടു ലക്ഷം രൂപയുടെ ഇലക്ട്രോണിക് ഉപകരണങ്ങൾ ഓർഡർ ചെയ്തതായും പൊലീസ് പറയുന്നു. വിവരം പൊലീസിൽ അറിയിച്ചാൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും ഭീഷണിപ്പെടുത്തി. എന്നാൽ യുവാവ് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ദീപാലി ജെയ്‌ന്റെ വീട്ടിൽ റെയ്ഡ് നടത്തിയാണ് പ്രതികളെ പിടികൂടിയത്.

സംഭവം പൊലീസിൽ റിപ്പോർട്ട് ചെയ്താൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയതിന് ശേഷമാണ് തന്നെ പുറത്തുപോകാൻ അനുവദിച്ചതെന്ന് പരാതിക്കാരൻ പറഞ്ഞു. ഹണിട്രാപ്പ് സംഘം മോചിപ്പിച്ച ഉടൻ തന്നെ പൊലീസിനെ സമീപിച്ച് പരാതി നൽകി. പൊലീസ് വീട്ടിൽ റെയ്ഡ് നടത്തി ജെയിനെയും അവളുടെ നാല് കൂട്ടാളികളെയും അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ ബ്ലാക്ക് മെയിൽ, കൊള്ളയടിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP