Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കമ്പ്യൂട്ടർ ബാബയുടെ ആശ്രമം പൊളിച്ചുമാറ്റിയത് 46 ഏക്കറോളം സ്ഥലം കയ്യേറിയെന്ന് ആരോപിച്ച്; നംദെയോ ദാസ് ത്യാഗി ഉൾപ്പെടെ ആറുപേരെ അറസ്റ്റ് ചെയ്ത് പൊലീസും; നടപടി മധ്യപ്രദേശിലെ ഉപതിരഞ്ഞെടുപ്പിൽ കമ്പ്യൂട്ടർ ബാബ കോൺഗ്രസിന് വേണ്ടി പ്രചാരണം നടത്തിയതിന് പിന്നാലെ

കമ്പ്യൂട്ടർ ബാബയുടെ ആശ്രമം പൊളിച്ചുമാറ്റിയത് 46 ഏക്കറോളം സ്ഥലം കയ്യേറിയെന്ന് ആരോപിച്ച്; നംദെയോ ദാസ് ത്യാഗി ഉൾപ്പെടെ ആറുപേരെ അറസ്റ്റ് ചെയ്ത് പൊലീസും; നടപടി മധ്യപ്രദേശിലെ ഉപതിരഞ്ഞെടുപ്പിൽ കമ്പ്യൂട്ടർ ബാബ കോൺഗ്രസിന് വേണ്ടി പ്രചാരണം നടത്തിയതിന് പിന്നാലെ

മറുനാടൻ ഡെസ്‌ക്‌

ഇൻഡോർ: കമ്പ്യൂട്ടർ ബാബയുടെ ആശ്രമം അധികൃതർ പൊളിച്ചുമാറ്റി. കയ്യേറ്റം ആരോപിച്ചാണ് ആശ്രമം പൊളിച്ച് മാറ്റിയത്. കമ്പ്യൂട്ടർ ബാബ ഉൾപ്പെടെ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കമ്പ്യൂട്ടർ ബാബ എന്നറിയപ്പെടുന്ന നംദെയോ ദാസ് ത്യാഗി മധ്യപ്രദേശിലെ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വേണ്ടി പ്രചാരണം നടത്തിയിരുന്നു. കഴിഞ്ഞയാഴ്ച നടന്ന ഉപതിരഞ്ഞെടുപ്പിൽ ഇയാൾ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ത്യാഗിയുടെ ആശ്രമം 46 ഏക്കറോളം സ്ഥലം കൈയേറിയതായി അധികൃതർ ആരോപിച്ചു. ഏകദേശം 80 കോടി രൂപ വിലമതിക്കുന്നതാണിത്. മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിച്ച് ദിവസങ്ങൾക്ക് ശേഷമാണ് ആശ്രമം പൊളിച്ചു മാറ്റിയത്. ത്യാഗിക്ക് നോട്ടീസ് നൽകി രണ്ട് മാസത്തിന് ശേഷം ഇൻഡോർ മുനിസിപ്പൽ കോർപ്പറേൻ അധികൃതരും ജില്ലാ ഭരണകൂടവും ചേർന്ന് ഈ സ്ഥലം വൃത്തിയാക്കിയിരുന്നു. ഇൻഡോറിലെ ജാമോർഹി ഗ്രാമത്തിലെ ഈ സ്ഥലം 2016 ൽ ഗോസംരക്ഷണ കേന്ദ്രത്തിനായി മാറ്റിവെച്ചതാണെന്ന് ജില്ലാ മജിസ്ട്രേറ്റ് അജയ് ശർമ പറഞ്ഞു. കയ്യേറ്റത്തെക്കുറിച്ച് ചിലർ പരാതിപ്പെട്ടതിനെ തുടർന്ന് നോട്ടീസ് നൽകിയിരുന്നതായി അജയ് ശർമ പറഞ്ഞു. പക്ഷേ അദ്ദേഹം കയ്യേറ്റം നീക്കം ചെയ്തില്ലെന്നും അതിനാലാണ് പൊളിച്ചുനീക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ, ബിജെപിയിലൂടെയാണ് നംദ്യോ ദാസ് ത്യാഗി എന്ന കമ്പ്യൂട്ടർ ബാബ രാഷ്ട്രീയത്തിലേക്ക് ചുവട് വയ്ക്കുന്നത്. ശിവ്‍രാജ് സിങ് ചൗഹാൻ മുഖ്യമന്ത്രിയായിരുന്ന സമയത്ത് സഹമന്ത്രി സ്ഥാനം നൽകിയ അഞ്ച് സന്യാസിമാരിൽ ഒരാളായിരുന്നു കമ്പ്യൂട്ടർ ബാബയും.

നർമ്മദ നദി സംരക്ഷണവുമായി ബന്ധപ്പെട്ടുള്ള സംരക്ഷണ സമിതി അംഗമായി നിയമിച്ചതിലൂടെയാണ് സഹമന്ത്രി പദത്തിന് തുല്യമായ സ്ഥാനം ലഭിച്ചത്. എന്നാൽ, ആറ് മാസത്തിന് ശേഷം കമ്പ്യൂട്ടർ ബാബ രാജി പ്രഖ്യാപിക്കുകയായിരുന്നു. നർമദ നദിയുടെ സംരക്ഷണം, പശു സംരക്ഷണം തുടങ്ങിയവയ്ക്കായി നിരവധി പദ്ധതികൾ താൻ മുമ്പോട്ടു വെച്ചെന്നും ഒന്നും നടന്നില്ലെന്നും ബിജെപി മതവിരുദ്ധ പാർട്ടിയാണെന്നും ആരോപിച്ചാണ് ബാബ രാജിവെച്ചത്.

പിന്നീട് കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ മാ നർമദ, മാ ക്ഷിപ്ര, മാ മന്ദാകിനി റിവർ ട്രസ്റ്റിന്റെ ചെയർമാനായി നിയമിച്ചിരുന്നു. കമ്പ്യൂട്ടറിന്റെ വേഗതയിൽ ചിന്തിക്കുന്നതിനാലാണ് നംദ്യോ ദാസ് ത്യാഗിയെ കമ്പ്യൂട്ടർ ബാബ എന്ന് അദ്ദേഹത്തിന്റെ അനുയായികൾ വിളിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP