Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വടകര സി എച്ച് സെന്ററിന് ബഹ്‌റൈൻ ചാപ്റ്റർ ഫണ്ട് കൈമാറി

വടകര സി എച്ച് സെന്ററിന് ബഹ്‌റൈൻ ചാപ്റ്റർ ഫണ്ട് കൈമാറി

സ്വന്തം ലേഖകൻ

വടകര ഗവൺമെന്റ് ജില്ലാ ആശുപത്രി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വടകര സി എച്ച് സെന്റർ ബിൽഡിങ് ഫണ്ടിലേക്ക് ബഹ്‌റൈൻ ചാപ്റ്റർ വക ഫണ്ട് 3 ലക്ഷം രൂപ വടകര സി എച്ച് സെന്റർ ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡന്റ് മുസ്തഫ മയ്യന്നുർ ചെയർമാൻ പാറക്കൽ അബ്ദുല്ല M L A ക്ക് കൈമാറി. നേരത്തെ രണ്ടു ലക്ഷം രൂപ നൽകിയിരുന്നു. കൂടാതെ അര ലക്ഷം രൂപ ചെലവിൽ കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും നൽകിയിരുന്നു.

പാറക്കൽ അബ്ദുള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് ചെയർമാൻ ഓകെ കുഞ്ഞബ്ദുല്ല മാസ്റ്റർ പദ്ധതി വിശദീകരിച്ചു. ഷംസുദ്ദീൻ വെള്ളികുളങ്ങര, റസാഖ് മുഴിക്കൽ, ലത്തീഫ് കെ യു, ഫൈസൽ കോട്ടപള്ളി എന്നിവർ പ്രസംഗിച്ചു. ഹുസൈൻ വടകര, ഇബ്‌റാഹീം, സൂപി ജീലാനി, കരീം നെല്ലൂർ, റഷീദ് ഒ പി, അൻവർ വടകര, ഖാസിം കൊട്ടപള്ളി മൊയ്തു തിരുവള്ളൂർ തുടങ്ങിയവർ പങ്കെടുത്തു. വടകര സി എച്ച് സെന്റർ ജനറൽ സെക്രട്ടറി പി വി അബ്ദുറഹ്മാൻ മക്ക സ്വാഗതം പറഞ്ഞു.

സെക്രട്ടറിമാരായ പി.എം. മുസ്തഫ മാസ്റ്റർ, പി കെ സി അഫ്‌സൽ എന്നിവർ സന്നിഹിതരായിരുന്നു. ട്രഷറർ പി.പി. ചെക്കൻ ഹാജി നന്ദി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP