Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വിവാഹിതനായ പുരുഷനുമായി ബന്ധം സ്ഥാപിച്ച സ്ത്രീ; നയൻതാര ദൈവമായ അമ്മനെ അവതരിപ്പിക്കുന്നത് അപമാനകരം: മുക്കുത്തി അമ്മനായി എത്തുന്ന നയൻതാരയ്‌ക്കെതിരെ മീരാ മിഥുൻ

വിവാഹിതനായ പുരുഷനുമായി ബന്ധം സ്ഥാപിച്ച സ്ത്രീ; നയൻതാര ദൈവമായ അമ്മനെ അവതരിപ്പിക്കുന്നത് അപമാനകരം: മുക്കുത്തി അമ്മനായി എത്തുന്ന നയൻതാരയ്‌ക്കെതിരെ മീരാ മിഥുൻ

സ്വന്തം ലേഖകൻ

മുക്കുത്തി അമ്മനായി സിനിമയിലെത്തുന്ന നയൻതാരക്കെതിരെ വിവാദപരാമർശവുമായി ബിഗ്‌ബോസ് മുൻ മത്സരാർത്ഥിയും മോഡലുമായ മീര മിഥുൻ. മറ്റൊരു സ്ത്രീയെ വിവാഹം ചെയ്ത ആളുമായി പ്രണയബന്ധം വച്ച നയൻതാരയാണ് ദൈവമായ അമ്മനെ അവതരിപ്പിക്കുന്നതെന്നും നയൻതാര ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അപമാനകരമാണെന്നും മീര മിഥുൻ ട്വീറ്റ് ചെയ്തു.

'അവർക്ക് ( നയൻതാരയ്ക്ക്) അമ്മൻ ആരാണെന്നെങ്കിലും അറിയുമോ? ഈ വിവേകശൂന്യവും നാണംകെട്ടതുമായ കാസ്റ്റിങ് നമ്മുടെ ഹിന്ദു ദൈവത്തെ അപമാനിക്കുന്നതാണ്. തമിഴ്‌നാട്ടിൽ മാത്രമേ ഇങ്ങനെ നടക്കുകയുള്ളൂ. തമിഴ് നേതാക്കൾ ഒരക്ഷരം പോലും മിണ്ടാൻ പോവുന്നില്ല,' മീര മിഥുന്റെ ട്വീറ്റിൽ പറയുന്നു. മീരയുടെ വിവാദ പരാമർശത്തിന് പിന്നാലെ നയൻതാര ആരാധകർ മീര മിഥുനിനെതിരെ രംഗത്തെത്തി. സിനിമയും ഭക്തിയും തമ്മിലുള്ള വ്യത്യാസം ജനങ്ങൾക്ക് നന്നായി അറിയാമെന്നും ഇത് തമ്മിൽ കൂട്ടിക്കുഴയ്‌ക്കേണ്ടതില്ലെന്നും നയൻതാരക ആരാധകർ പറയുന്നു.

നയൻതാര ദേവി വേഷത്തിലെത്തുന്ന മുക്കുത്തി അമ്മൻ സംവിധാനം ചെയ്യുന്നത് ആർ.ജെ. ബാലാജിയാണ്. ബാലാജി തന്നെയാണ് ചിത്രത്തിൽ നയൻസിനൊപ്പം പ്രധാനവേഷത്തിൽ അഭിനയിക്കുന്നതും. ആർ ജെ ബാലാജിയും, എൻ ജെ ശരവണനും ചേർന്നാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇരുവരും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തിൽ ദേവിയുടെ വേഷം അവതരിപ്പിക്കുന്നതിനാൽ ഷൂട്ട് തീരും വരെ നയൻതാര വെജിറ്റേറിയനായിരുന്നെവെന്ന് അണിയറപ്രവർത്തകർ പറഞ്ഞിരുന്നു. സിനിമയുടെ ചിത്രീകരണത്തിനു മുൻപ് കന്യാകുമാരിയിലെ പ്രശസ്ത ക്ഷേത്രങ്ങളിൽ കാമുകനും സംവിധായകനുമായ വിഘ്‌നേഷിനൊപ്പം സന്ദർശനം നടത്തിയിരുന്നു. തിരുചെന്തൂർ ക്ഷേത്രത്തിലും ഷൂട്ടിന് മുൻപ് ഇരുവരും ദർശനം നടത്തിയിരുന്നു. മൂക്കുത്തി അമ്മനാകാൻ നയൻതാര 40 ദിവസത്തെ ഉപവാസം അനുഷ്ഠിക്കുകയും മത്സ്യ മാസാഹാരങ്ങൾ വർജ്ജിക്കുകയും ചെയ്തിരുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP