Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കേരളത്തിലെ പ്രമുഖ നാടക സമിതികളിലെല്ലാം അഭിനയിച്ച നടി; എൻ.എൻ.പിള്ള, എസ്.എൽ.പുരം, ശങ്കരാടി തുടങ്ങിയവർക്കൊപ്പം നായികയായി വേഷമിട്ടത് നിരവധി തവണ; ഒരുകാലത്ത് നാടക വേദികളെ ഇളക്കി മറിച്ച രുക്മിണി ദേവി സ്വന്തം വീടെന്ന സ്വപ്‌നം ബാക്കി വെച്ച് യാത്രയായി

കേരളത്തിലെ പ്രമുഖ നാടക സമിതികളിലെല്ലാം അഭിനയിച്ച നടി; എൻ.എൻ.പിള്ള, എസ്.എൽ.പുരം, ശങ്കരാടി തുടങ്ങിയവർക്കൊപ്പം നായികയായി വേഷമിട്ടത് നിരവധി തവണ; ഒരുകാലത്ത് നാടക വേദികളെ ഇളക്കി മറിച്ച രുക്മിണി ദേവി സ്വന്തം വീടെന്ന സ്വപ്‌നം ബാക്കി വെച്ച് യാത്രയായി

സ്വന്തം ലേഖകൻ

ചോറ്റാനിക്കര: വീടെന്ന സ്വപ്‌നം ബാക്കിയാക്കി ആദ്യകാല നാടക നടി ചോറ്റാനിക്കര കാരക്കാട്ടുപറമ്പിൽ രുക്മിണി ദേവി (75) യാത്രയായി. വാടക വീട്ടിലെ ശുചിമുറിയിലാണ് രുക്മിണി ദേവിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെയാണു കടുംഗമംഗലത്തെ വീട്ടിൽ ഒറ്റയ്ക്കു താമസിക്കുന്ന രുക്മിണി ദേവിയെ ശുചിമുറിയിൽ വീണു കിടക്കുന്ന നിലയിൽ അയൽവാസികൾ കണ്ടത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും വഴി മധ്യേ മരണം സംഭവിച്ചു. ഹൃദ്രോഗമുണ്ടായിരുന്നു.

മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. സംസ്‌കാരം കോവിഡ് പരിശോധനയ്ക്കും പോസ്റ്റ്‌മോർട്ടത്തിനും ശേഷം ഇന്ന് എരുവേലി ശാന്തിതീരം ശ്മശാനത്തിൽ. നാടകനടനായിരുന്ന പരേതനായ രാജൻ പരമാരയുടെ ഭാര്യയായ രുഗ്മിണി ദേവി ചോറ്റാനിക്കരയിലെ വാടക വീട്ടിൽ ഒറ്റക്കായിരുന്നു താമസിച്ചിരുന്നത്. ജീവിക്കുവാൻ ഏറെ ബുദ്ധിമുട്ടിയിരുന്ന രുഗ്മിണി ദേവി സ്വന്തമായി ഒരു വീടിനു വേണ്ടി കളക്ടറേറ്റിന് മുൻപിൽ കഴിഞ്ഞ മാസം നടത്തിയ ഒറ്റയാൾ സമരം മാധ്യമശ്രദ്ധ നേടിയിരുന്നു. തുടർന്ന് ജില്ലാ കലക്ടർ സുഹാസ് നേരിട്ടെത്തി പണവും വീട് വക്കാൻ സർക്കാർ സഹായങ്ങളും വാഗ്ദാനം ചെയ്തിരുന്നു.

സിപിഎം നാടക വേദിയായ ദേശാഭിമാനി തിയറ്റേഴ്‌സിൽ ആദ്യ കാലം മുതൽ നടിയായ രുക്മിണി ദേവി പിജെ തിയറ്റേഴ്‌സ്, ചങ്ങനാശേരി ഗീത, സൂര്യസോമ, വൈക്കം മാളവിക, കോട്ടയം നാഷനൽ തിയറ്റേഴ്‌സ് തുടങ്ങിയ ട്രൂപ്പുകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പി.ജെ തിയറ്റേഴ്സിൽ നടൻ തിലകന്റെ ഒപ്പം അഭിനയിച്ചാണ് രുഗ്മിണി അഭിനയ രംഗത്തേക്ക് വന്നത്. നാടകശാല, കലാശാല, സൂര്യസോമ, ദേശാഭിമാനി, വൈക്കം മാളവിക, ശകുന്തള, നാഷണൽ, കൊച്ചിൻ നാടകവേദി, ആലപ്പി തീയേറ്റേഴ്‌സ് തുടങ്ങി പ്രമുഖ നാടകസമിതികളിൽ വേഷമിട്ടു.

നെല്ലിക്കോട് ഭാസ്‌കരൻ, എൻ.എൻ.പിള്ള, എസ്.എൽ.പുരം, ശങ്കരാടി, മാള അരവിന്ദൻ, കുതിരവട്ടം പപ്പു തുടങ്ങിയവർക്കൊപ്പം അരങ്ങിൽ നായികയായി. ഇണയത്തേടി, എന്റെ ശത്രുക്കൾ, ഈ ശബ്ദം ഇന്നത്തെ ശബ്ദം എന്നീ സിനിമകളിൽ സഹനടിയായും വേഷമിട്ടു. ഗുരുപൂജ അവാർഡ് ജേതാവ് കൂടിയാണ്. മക്കൾ: രാധാകൃഷ്ണൻ (നാടകകൃത്ത്), ശ്രീദേവി (കോയമ്പത്തൂർ), ശ്രീലത (ചോറ്റാനിക്കര). മരുമക്കൾ: ആനന്ദവല്ലി ,സുരേഷ്, ബാബുരാജ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP